Thursday, April 9, 2015

വേനൽപ്പൂക്കൾ

വേനൽ ചില്ലകളിലാകെ
 ഉന്മാദം പൂത്തിറങ്ങുന്ന
കനൽ മണമുള്ള
നട്ടുച്ചകൾ

തടയിണകളാകെ
തകർത്തെറിഞ്ഞു
ഇന്നലകളെ
നക്കിത്തുടച്ച്
കണ്ണോരം ,കനവോരമീ
തീജ്വാലകൾ

മോഹ മേഘങ്ങളെ കാത്തു നില്ക്കാതെ
മഴ മഴയെന്നു ഉരുകാതെ
അവസാന തുള്ളി വെള്ളവും
 കുടിച്ചു തീർത്തു
വേനലെന്റെ നെഞ്ചിൽ
തീക്കാവടിയാടുന്നു

32 comments:

  1. വേനലെന്റെ നെഞ്ചിൽ
    തീക്കാവടിയാടുന്നു

    ReplyDelete
  2. നീ കേൾക്കുന്നുവോ
    നേർത്തൊരാ ഇരമ്പം..

    തീച്ചൂളയിലുരുകുന്ന
    സൂര്യനെ മറച്ചൊരു കാർമേഘം നീങ്ങുന്നത്‌ നീ കാണുന്നുവോ?

    നീർമഴയായി പെയ്തൊഴിയുവാൻ..
    പ്രതീക്ഷയുടെ പുൽനാമ്പുകൾ തളിർത്തുലയുന്ന നല്ല കാലത്തിന്റെ നാൾവഴിയിലേക്ക്‌...

    ReplyDelete
  3. വേനലെന്റെ നെഞ്ചിൽ
    തീക്കാവടിയാടുന്നു

    ReplyDelete
  4. വേനല്‍ മഴത്തുള്ളികള്‍ ............

    ReplyDelete
    Replies
    1. അങ്ങനെയും ആവാം അല്ലെ :)

      Delete
  5. This comment has been removed by the author.

    ReplyDelete
  6. Paraspara Poorakangal Randum, Onnilla Engil Mattonninu Existence illa
    R Rama Chandrante Kavithakal ormma varunnu

    ReplyDelete
    Replies
    1. Thank u Baalu mashe....Thanks for reading and yr comments...

      Delete
  7. ചൂടുള്ള വേനല്‍പ്പൂക്കള്‍

    ReplyDelete
  8. മഴ നനച്ചിടട്ടെ ആ തീക്കാവടികളെ ..... :)

    ReplyDelete
  9. a random visit to my blog. brought me here. :)

    ReplyDelete
  10. വേനല്‍ചൂടിനെ ശമിപ്പിക്കാന്‍ ഈ കണ്ണുനീരിനാവട്ടെ !!

    ReplyDelete
    Replies
    1. :) അങ്ങനെയും ആവാം അല്ലെ

      Delete
  11. നന്നായിട്ടുണ്ട്!

    ReplyDelete