Tuesday, August 25, 2015

ചില്ല് ഭരണികളിലെ മൗനം

ഇടവേളകൾ ഇല്ലാത്ത മൗനത്തെ
ചില്ലു ഭരണികളിൽ സൂക്ഷിച്ചിട്ടുണ്ട്
കാലാകാലം ഇരിക്കാനായി
ഉച്ചവെയിലും , മേഘത്തുണ്ടും
മയിൽ‌പ്പീലി സ്വപ്നങ്ങളും,
നക്ഷത്രത്തിളക്കവും,
പൂമ്പാറ്റ ചിറകുകളും,
കവിളോരം പെയ്യുന്ന മഴച്ചാറ്റലും,
മേമ്പൊടിയായോരൽപ്പം മഴവിൽപ്പൊട്ടും
ചേർത്ത്  വച്ചിട്ടുണ്ട് .
ഇടക്കൊന്നു തുറക്കുമ്പോൾ
ആകാശത്തോട്  കടം വാങ്ങി
തീരാറായ പോപ്പിൻസ്‌  മിട്ടായി പോലുള്ള
ചന്ദ്രനേയും ചേർത്ത്  കുലുക്കി വയ്ക്കണം.

എന്നിട്ടങ്ങനെ കാത്തു കാത്തിരിക്കണം
രുചി പാകമാവാൻ
ഓരോ തുള്ളിയും
നാവിൽ അലിഞ്ഞിറങ്ങാൻ .

ആൾക്കൂട്ടങ്ങളിൽ മുഖം നഷ്ടമാവുമ്പോൾ,
തിരക്ക് തിരക്കെന്ന്
മനസ്സ് പോലും മിടിച്ചു തുടങ്ങുമ്പോൾ ,
പല വഴി ചിതറി ഓടുന്ന ഓർമ്മകളിൽ
ഞാനെന്നെ തിരയുമ്പോൾ,
മുഖം മൂടികളിലൊന്നായി
എന്റെ മുഖവും മാറുമ്പോൾ,
എനിക്ക് ഞാനായാൽ മാത്രം മതിയെന്ന്
ശ്വാസം മുട്ടി പിടയുമ്പോൾ,
ആത്മാവിലേയ്ക്കിറ്റാൻ
പ്രാണന്റെ ഒരു തുള്ളി...

36 comments:

  1. ആത്മാവിലേയ്ക്കിറ്റാൻ
    പ്രാണന്റെ ഒരു തുള്ളി...

    ReplyDelete
  2. Manohara kavitha pertum perthum vaayikkanam/ Kothicha madhuram onnichu kazhikkaanaavilla/ Kuresse. Kuresse

    ReplyDelete
    Replies
    1. Manushyan Swanthranaakaan Vidhikkappettrikkunnu Ennullathu
      Manushyan Hypocrite aakaan vidhikkappettirikkunnu ennu thiruthanam

      Delete
  3. ഒരു പഴയ മിട്ടായി കൊതിച്ചിയായ കുട്ടിയെ എവിടെയൊക്കെയോ കാണുന്നുണ്ട്....:)

    ReplyDelete
    Replies
    1. മിട്ടായി കൊതിച്ചിയായ കുട്ടി ഇപ്പോളും അങ്ങനെ തന്നെ ഉണ്ട് ...പഴയതായിട്ടില്ല :)

      Delete
  4. നന്നായിട്ടുണ്ട് ചേച്ച്യേ , മൂടി വെക്കപെട്ട ചില്ല് ഭരണിയിലെ മധുരം കൂടി കൂടി വരട്ടെ ,

    ReplyDelete
  5. ഇതിലെവിടാടീ പെണ്ണേ മുഖം മൂടി...

    ReplyDelete
    Replies
    1. ആ ഇവിടെങ്ങാണ്ടില്ലാരുന്നോ

      Delete
  6. ശ്രീജേച്ചീ.നന്നായിരിയ്ക്കുന്നു.തലക്കെട്ടെന്നെ ചിരിപ്പിച്ചു.

    മൗനത്തിന്റെ രുചി പാകമാക്കാന്ന് എത്രയധികം വൈവിധ്യമാർന്ന വിഭവങ്ങളാ ചേർത്തത്‌.കേട്ടിട്ട്‌ തന്നെ കൊതിയൂറുന്നു...


    രുചി പാകമായാൽ അറിയിക്കുമെന്ന് കരുതുന്നു.

    സ്സ്നേഹം!!!!

    ReplyDelete
  7. മധുരമനോഹരം.!!!!
    തേന്‍ നെല്ലിക്ക പോലെയീ കവിത.!!!

    ReplyDelete
    Replies
    1. വളരെ സന്തോഷം .വായനക്കും അതിമധുരം നിറഞ്ഞ ഈ കമന്റിനും

      Delete
  8. ഞാൻ കരുതി വെച്ചിട്ടുണ്ട്‌ ആൽമാവിലേക്ക്‌ ഒരു തുള്ളി

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. ആ തുള്ളി എന്റെ കയ്യിലുണ്ട്..പുറത്ത് നിന്ന് എടുക്കുന്നില്ല ..

      Delete
  9. നല്ല ആലാപന സാദ്ധ്യതയുള്ള കവിത. വരികളില്‍ മിതമായ വാക്കുകളുടെ സൂര്യപൂജ. ഏന്തും ഏതും കവിതയാക്കുന്ന ഇന്നത്തെ കാലത്തിന്റെ ധിക്കാരത്തില്‍ നിന്ന് വഴി മാറി നടക്കന്നത് കാണുബോള്‍ സന്തോഷം ഉണ്ട്.

    ReplyDelete
    Replies
    1. ഹൃദയം നിറഞ്ഞ നന്ദി.ഈ വഴി വന്നതിനു ..ഈ നല്ല വാക്കുകൾക്കു.

      Delete
  10. ഓര്‍മ്മകളുടെ മധുരം നുണയുന്ന മൌനം ..

    ReplyDelete
    Replies
    1. ഒരു പാട് സന്തോഷം വായനക്കും ഈ അഭിപ്രായത്തിനും.

      Delete
  11. നല്ല വരികൾ ഇഷ്ട്ടപെട്ടു.

    ഓണാശംസകൾ

    ReplyDelete
    Replies
    1. ഒരുപാട് സന്തോഷം ഷാഹിദ്.അതിമനോഹരമായ ഒരു ഓണക്കാലം ആശംസിക്കുന്നു

      Delete
  12. കവിത കൊള്ളാം. ഇടവേളകൾ ഇല്ലാത്ത മൌനം അത്ര മനസ്സിലായില്ല. ചില്ലു ഭരണിയിലെ കൂട്ട് നന്നായി. എല്ലാം നഷ്ട്ടപ്പെടുമ്പോൾ പ്രാണന്റെ ഒരു തുള്ളിയായി എടുക്കാൻ ചില്ലു ഭരണിയിൽ സൂക്ഷിച്ചു വയ്ക്കുന്നു. ആ ഭാവന നന്നായി. അങ്ങിനെ പറയുന്ന കവി "എന്നിട്ടങ്ങനെ കാത്തു കാത്തിരിക്കണം രുചി പാകമാവാൻ ഓരോ തുള്ളിയും നാവിൽ അലിഞ്ഞിറങ്ങാൻ" എന്ന് പറയുന്നതിൽ ഒരു അസ്വാഭാവികത തോന്നി. എല്ലാം നഷ്ട്ടപ്പെടുമ്പോൾ എടുക്കുകയാണെങ്കിൽ ആ നാല് വരികൾ അസ്ഥാനത്ത് ആയി എന്ന് തോന്നി.

    ReplyDelete
    Replies
    1. വളരെ സന്തോഷം ...വായനക്കും ..വിശദമായ ഈ കുറിപ്പിനും

      Delete
  13. മെച്ചമാകുന്നുണ്ട്
    :)

    ReplyDelete
  14. @ഉപാസന || Upasanaവളരെ സന്തോഷം ..

    ReplyDelete
  15. എനിക്ക് ഞാനായാൽ മാത്രം മതിയെന്ന്
    ശ്വാസം മുട്ടി പിടയുമ്പോൾ,
    ആത്മാവിലേയ്ക്കിറ്റാൻ
    പ്രാണന്റെ ഒരു തുള്ളി..



    <3 <3

    ReplyDelete
    Replies
    1. വളരെ സന്തോഷം .വായനക്കും ഈ കമന്റിനും

      Delete
  16. Hey, I think your website might be having browser compatibility issues.

    When I llook at your blog site in Safari, iit looks fine but when opening in Internet Explorer, it has some overlapping.
    I just waned to give you a quick heads up! Other then that, excellent blog!


    Also visit my webpage ... web page ()

    ReplyDelete
    Replies
    1. Thank you.Will check that.Please put yr website link so that I can have a look

      Delete
  17. നന്നായിരിക്കുന്നു ചന്ദ്രനേയും ചേർത്ത്
    പിന്നെ അവസാന വരികൾ ഏറെ സുന്ദരം

    ReplyDelete
  18. Vaayikkan Vaiki Poyi ennoru Sankadam Ippo

    ReplyDelete
  19. അമ്പിളി മാമൻ എന്ന പോപ്പിൻസ്‌ മിട്ടായി...മധുരതരം..ഭാഷ ഇനിയും നവീകരിക്കാം...കാൽപനികത കൂടുന്നതും സുഖമല്ല..അനുഭവ തീവ്രമാക ട്ടെ!

    ReplyDelete