Friday, September 25, 2015

ഒരു വേനൽ മരമാകുമ്പോൾ

ഒരു വേനൽ മരമാകുമ്പോൾ
മഞ്ഞിനെയെന്ന പോലെ
കനൽ പുതയ്ക്കുമ്പോഴും
പുഞ്ചിരി പടർത്തണം

ഒരൊറ്റ വേരിനെ ആഴ്ത്തി വയ്ക്കണം
ഭൂമിയുടെ നെഞ്ചിലെ തെളിനീരുറവയിലെയ്ക്കു
കത്തിപ്പടരുമ്പോഴും
പൊള്ളി അടരുമ്പോഴും
ഇലകളും ശാഖകളും
കരിഞ്ഞു വീഴുമ്പോഴും
ഉള്ളിൽ കാത്തു വയ്ക്കണം
പ്രാണന്റെ പച്ചപ്പ്‌ .

സ്വപ്നങ്ങളിൽ ചേർത്ത് പിടിക്കണം
കാടനക്കങ്ങൾ,
ഇലത്തണുപ്പ്,
ചില്ലകളിൽ കിളിപ്പാട്ടുകൾ,
പൊത്തുകളിൽ അണ്ണാറക്കണ്ണന്മാർ,
നീലാകാശം തൊടാൻ കൊതിയിൽ
നാണിച്ചു ചുവക്കുന്ന തളിരുകൾ,
മഴത്തുള്ളികളിലേയ്ക്കു  മൊട്ടുകളുടെ പൂത്തുലയൽ,
രാവിനെയാകെ ഭ്രമിപ്പിച്ചു
കാറ്റിൻ കൈകളിലേറി യാത്ര പോകുന്ന പൂമണം,
ചില്ലകളിലൊരു തേനീച്ചക്കൂട്,
വേരുകൾക്കിടയിലൊരു പാമ്പിൻ പടം,
പലവർണ്ണ തുമ്പികളുടെ
പ്രകടനപ്പറക്കൽ,
ഇലക്കുമ്പിളിൽ
നനഞ്ഞു  കുതിർന്നൊരു ചന്ദ്രൻ.

വേനൽ മരമല്ലേ
തണലോ ,തണുപ്പോ കൊതിക്കരുത്‌
ചേർത്തു പിടിക്കണം
ഉറവ വറ്റാത്ത സ്വപ്നങ്ങളുടെ ചെപ്പിനെ മാത്രം

28 comments:

  1. ഉള്ളിൽ കാത്തു വയ്ക്കണം
    പ്രാണന്റെ പച്ചപ്പ്‌ .

    ReplyDelete
  2. കാടനക്കങ്ങൾ... നല്ല കവിത. മനോഹരം.

    ReplyDelete
    Replies
    1. വളരെ സന്തോഷം .വായനക്കും ഈ കമന്റിനും

      Delete
  3. വളരെ നന്നായിട്ടുണ്ട്...എവിടെയൊക്കെയോ എനിക്ക് എന്നെ അറിയാൻ കഴിയുന്നുണ്ട്.... പെരുത്ത് ഇഷ്ടം... <3

    ReplyDelete
    Replies
    1. ഒരുപാട് സന്തോഷം.തിരക്കുകൾക്കിടയിലും വായിക്കുന്നതിനു..

      Delete
  4. This comment has been removed by the author.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. അതെ, ചേർത്തു പിടിക്കണം
    ഉറവ വറ്റാത്ത സ്വപ്നങ്ങളുടെ ചെപ്പിനെ മാത്രം ...നന്നായിട്ടുണ്ട് :)

    ReplyDelete
  7. അതിജീവനത്തിന്റെ ആത്മനൊമ്പരങ്ങൾ...

    ReplyDelete
    Replies
    1. :) ഹൃദയം നിറഞ്ഞ നന്ദി ..വായനക്കും ഈ അഭിപ്രായത്തിനും

      Delete
  8. ഒരു വേനൽ മരമാകുമ്പോൾ........

    മനോഹരം ഈ കവിത.!!!

    ReplyDelete
  9. വിഷാദഛായയുള്ള ഒരു ഗാനം പോലെ മനോഹരം.
    എനല്ല അതിമനോഹരമെന്ന് തന്നെ .....

    ഉറവ വറ്റാത്ത സ്വപ്നങ്ങളുടെ ചെപ്പിൽ സൂക്ഷിച്ച്‌ വെക്കാൻ എന്ത്‌ മാത്രം കാര്യങ്ങളാ.ഇന്നലേയും ഇന്നുമായി കുറേ പ്രാവശ്യം വായിച്ചു....

    പ്രിയപ്പെട്ട ചേച്ചിക്ക്‌ ഇനിയും നല്ല നല്ല കവിതകൾ എഴുതാൻ കഴിയട്ടെ.

    ReplyDelete
    Replies
    1. സുധി ,നിറയെ സ്നേഹം ഈ നല്ല വാക്കുകൾക്ക്

      Delete
  10. The Poem has a veri nice spiritual philosophy with a lyric beauty/ Manohara muthukal athi manoaramaayi korthinakkiyirikkunnu/ Well edited/ Summing up is - Thanq veri much for the poetic justice u did here/
    And there is a tremendous improvement in ur literary contributions/
    Priya Kave, Nanri/ Ezhuthoo veendum veendum/ Kaathirikkunnu/ Namovakom

    ReplyDelete
  11. വേനൽ മരമല്ലേ
    തണലോ ,തണുപ്പോ കൊതിക്കരുത്‌
    ചേർത്തു പിടിക്കണം
    ഉറവ വറ്റാത്ത സ്വപ്നങ്ങളുടെ ചെപ്പിനെ മാത്രം Good

    ReplyDelete
    Replies
    1. നന്ദി ..വായനക്കും ഈ അഭിപ്രായത്തിനും

      Delete
  12. സുധി അയച്ചൊരു ലിങ്കിൽ നിന്നും ഇവിടെ എത്തിയതാണ്... ഈ നല്ല കവിതകൾക്ക് എന്റെ ആശംസകൾ... :)

    ReplyDelete
    Replies
    1. വളരെ സന്തോഷം .വായനക്കും ഈ കമന്റിനും

      Delete
  13. 'മഞ്ഞിനെയെന്ന പോലെ' എന്നത് മനസ്സിലായില്ല. ഋതു മാറി വരുമ്പോൾ ഈ സ്വപ്നം എല്ലാം സാക്ഷാത്കരിക്കില്ലേ? മരത്തിന് എന്ത് തണലും തണുപ്പുമാണ് അല്ലെങ്കിൽ കിട്ടുന്നത്? കവിത നന്നായി.

    ReplyDelete
  14. വേനൽ മരമല്ലേ
    തണലോ ,തണുപ്പോ കൊതിക്കരുത്‌
    ചേർത്തു പിടിക്കണം
    ഉറവ വറ്റാത്ത സ്വപ്നങ്ങളുടെ ചെപ്പിനെ മാത്രം


    <3 <3

    ReplyDelete
  15. ചേർത്തു പിടിക്കണം
    ഉറവ വറ്റാത്ത സ്വപ്നങ്ങളുടെ ചെപ്പിനെ മാത്രം ......... sneham....

    ReplyDelete
  16. ഇലക്കുമ്പിളിൽ
    നനഞ്ഞു കുതിർന്നൊരു ചന്ദ്രൻ

    വേനലിലും നിലാവിന്റെ മണമുള്ള വരികൾ

    ReplyDelete
  17. marking my presence with a smile :)

    ReplyDelete