Monday, May 26, 2008

കുപ്പിവളകള്‍

ഉറക്കമില്ലാത്ത അവളുടെ രാത്രികള്‍ക്ക് കൂട്ടായുള്ളത് പുസ്തകങ്ങള്‍ മാത്രമാണ് .ഈയിടെ ആയി പുസ്തകങ്ങളോട് വല്ലാത്ത ഒരു ഭ്രമം തന്നെ ആയിരിക്കുന്നു.സ്വയം മറന്നു കഥാപാത്രങ്ങളായി മാറുന്ന ഈ പുതിയ കളി അവള്‍ക്കു ഇഷ്ടമായി തുടങ്ങിയിരുന്നു.
എത്രയോ കാലമായി ഒന്നു എല്ലാം മറന്നു ഉറങ്ങിയിട്ട് .ഒരു കുഞ്ഞിനെ പോലെ.മനസ്സില്‍ പേടിയും അരക്ഷിതത്വവും ഇല്ലാതെ..ഇന്നെന്തോ പുസ്തകം വായിച്ചു കിടക്കാന്‍ തോന്നിയില്ല.ജനാലയുടെ വിരിപ്പ് മാറ്റി ആകാശത്തേക്ക് നോക്കി.നിറയെ നക്ഷത്രങ്ങള്‍..ഇങ്ങനെ കിടക്കയില്‍ ഇരുന്നു തന്നെ പുറത്തേക്ക് നോക്കി നക്ഷത്രങ്ങളെയും മഴയേയും ഒക്കെ കാണാന്‍ അവള്‍ക്കെന്നും വലിയ ഇഷ്ടമയിരുന്നല്ലോ.

നക്ഷത്രങ്ങളെ കണ്ടപ്പോള്‍ ഹോസ്റ്റെലിലെ പഴയ ഒരു തമാശ ഓര്‍മ്മ വന്നു.ഏഴ് രാത്രികള്‍ ഏഴ് നക്ഷത്രത്തെ കണ്ടു പ്രാര്‍ത്ഥിച്ചു കിടന്നാല്‍ ഏഴാം നാള്‍ രാത്രിയില്‍ വിവാഹം കഴിക്കാന്‍ പോകുന്ന ആളെ സ്വപ്നം കാണും എന്നൊരു കണ്ടെത്തല്‍ .അവള്‍ കണ്ടതോ അവരുടെ പ്രധാന അധ്യാപകനെ.ക്ലാസ് മുഴുവന്‍ കുസൃതി ചിരി മുഴങ്ങിയ ആ ദിവസം ഇന്നലെ എന്ന പോലെ ഓര്‍ക്കുന്നു.

ഇന്ന് പുസ്തകം വായന ഒന്നുമില്ലേ എന്ന് ചോദിച്ചു മുറിയിലേക്ക് മരുന്നുകളുമായി കടന്നു വന്ന ഈ പെണ്‍കുട്ടി ഏതാണ്.ഒരു പതിനെട്ടുകാരിയുടെ സ്വപ്നങ്ങളിലായിരുന്നു അവളുടെ മനസ്സപ്പോള്‍.ആദ്യമായി അവള്‍ക്കു നിറം മങ്ങിയ ആ അന്തരീക്ഷത്തോടും മരുന്നുകളുടെ ലോകത്തോടും അകല്‍ച്ച തോന്നി.

അവളുടെ മനസ്സില്‍ അപ്പോള്‍ കുപ്പിവളകളുടെ കിലുക്കമായിരുന്നു..താളം തെറ്റിയ മനസ്സിലും എന്നും കൂട്ടായി കൊണ്ട് നടന്ന പഴയ എതോ പാട്ടിന്‍റെ വരികളായിരുന്നു.

9 comments:

  1. ദേവീ, ഒരു കുപ്പിവളക്കിലുക്കം കേള്‍ക്കാനാകുനുണ്ട്...
    എഴുത്ത് ഇനിയും തുടരുക,ഭാവുകങ്ങള്‍...

    ReplyDelete
  2. ഏതായാലും എന്റെ വക ഒരു ‘സ്വാഗതം’ ഇരിക്കട്ടെ.

    ReplyDelete
  3. ദേവിയുടെ സ്വപ്നങ്ങള്‍ തുടരട്ടെ. സ്വപ്നം കാണുന്നവരുടെ ഒരു കൂട്ടായ്മ അടുത്തുതന്നെ ഉണ്ടാവുമെന്നു തോന്നുന്നു. സ്വാഗതം

    ReplyDelete
  4. പച്ചക്കുപ്പിവളകള്‍ എനിക്കിഷ്ടമായിരുന്നു...പണ്ട് ആരും കാണാത്ത പച്ചക്കുപ്പിവളകളുടെ ഷെയിഡുകള്‍ തപ്പി ഒരുപാട് ഉല്സവപ്പരമ്പില്‍ അലഞ്ഞിട്ടുണ്ട്..:).നല്ല കഥ..

    ReplyDelete
  5. nannayirikkunnu nalla vayan sugamund echukettillathe ezhuthuka ......

    ReplyDelete
  6. "ഏഴ് രാത്രികള്‍ ഏഴ് നക്ഷത്രത്തെ കണ്ടു പ്രാര്‍ത്ഥിച്ചു കിടന്നാല്‍ ഏഴാം നാള്‍ രാത്രിയില്‍ വിവാഹം കഴിക്കാന്‍ പോകുന്ന ആളെ സ്വപ്നം കാണും എന്നൊരു കണ്ടെത്തല്‍ .അവള്‍ കണ്ടതോ അവരുടെ പ്രധാന അധ്യാപകനെ "

    "ആദ്യമായി അവള്‍ക്കു നിറം മങ്ങിയ ആ അന്തരീക്ഷത്തോടും മരുന്നുകളുടെ ലോകത്തോടും അകല്‍ച്ച തോന്നി. അവളുടെ മനസ്സില്‍ അപ്പോള്‍ കുപ്പിവളകളുടെ കിലുക്കമായിരുന്നു..താളം തെറ്റിയ മനസ്സിലും എന്നും കൂട്ടായി കൊണ്ട് നടന്ന പഴയ എതോ പാട്ടിന്‍റെ വരികളായിരുന്നു. "

    മാനസിക പിരിമുറുക്കങ്ങളെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. വൈവിധ്യമാര്‍ന്ന കുപ്പിവളകളുടെ കിലുക്കത്തെ മനസിന്റെ താളങ്ങളോടുള്ള ഉപമ മനോഹരം, ആ തൂലികയില്‍ ഒരായിരം വര്‍ണ്ണങ്ങള്‍ വിരിയട്ടെ ... സസ്നേഹം മനു

    ReplyDelete
  7. ശ്രീ..ഇന്നലെകളുടെ ഓര്‍മ്മയില്‍ ജീവിക്കാന്‍ എന്തു രസമാണല്ലേ? ഞാനിപ്പോള്‍ എവിടെനിന്നോ കുപ്പിവളകളുടെ കിലുക്കം കേള്‍ക്കുന്നു.

    ReplyDelete
  8. കുപ്പിവളകള്‍ ഒരു പ്രതീകമാണ്. ഉടയാത്തപ്പോഴും ഉടഞ്ഞുകഴിഞ്ഞാലും.

    ReplyDelete