Thursday, June 5, 2008

കാത്തിരിപ്പ്‌

ഇവിടെ ഇങ്ങനെ തിരകളെ നോക്കിയിരിക്കുമ്പോള്‍ മനസ്സു മെല്ലെ ശാന്തമാവുന്നത് പോലെ.കൈ കോര്‍ത്ത് നടക്കുന്ന ജോടികള്‍...കടലയും മുല്ലപ്പൂവും വിറ്റു നടക്കുന്ന ചെറിയ കുട്ടികള്‍.കടലമ്മയെ കള്ളിയെന്നു വിളിച്ചു ദേഷ്യം പിടിപ്പിക്കാന്‍ നോക്കുന്ന ചെറുപ്പക്കാരുടെ സംഘം.കാഴ്ചകള്‍ പതുവുള്ളത് തന്നെ.
എല്ലാത്തില്‍ നിന്നും മാറി സ്വന്തമായി ഒരു സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞ സന്തോഷത്തില്‍ അവളിരുന്നു.എന്നാണ് ഈ സൗഹൃദം ആരംഭിച്ചതെന്ന് അറിയില്ല..ഇതിനെ സൗഹൃദം എന്ന് വിളിക്കാമോ.അതും അറിയില്ല.അതോ പ്രണയമോ.ആര്‍ക്കും ആരോടും എപ്പോള്‍ വേണമെന്കിലും അങ്ങനെ ഒന്ന് തോന്നാന്‍ പാടുണ്ടോ.അല്ലെങ്കിലും മനസ്സിന്റെ സഞ്ചാരം എല്ലായ്പോളും നിയമങ്ങള്‍ക്കും നിര്വ്വച്ചനങ്ങള്‍ക്കും അതീതമാണല്ലോ.
മനസ്സു കലങ്ങി മറിയുമ്പോള്‍,വല്ലാതെ ഒറ്റയ്ക്കാണെന്ന് തോന്നുമ്പോള്‍ ഒക്കെ ഇങ്ങനെ ഈ കടല്‍ത്തീരത്ത്‌ വന്നിരിക്കാറുണ്ട് .മറ്റാരോടും പറയാനാവാത്ത വിശേഷങ്ങള്‍ ഒക്കെ ഇങ്ങനെ നിന്‍റെ ചെവിയില്‍ മാത്രം പറയാന്‍.അല്ലെങ്കില്‍ തന്നെ മറ്റാരോട് പറയാനാണ്.എല്ലാവരും തിരക്കുകളില്‍ സ്വയം അലിഞ്ഞു കഴിയുകയല്ലേ..ഉപദേശങ്ങളും കുറ്റപ്പെടുതലുകളും ഇല്ലാതെ ശാന്തമായിരുന്നു എല്ലാം കേള്‍ക്കാന്‍ നിനക്കെ കഴിയൂ.
എത്രയൊക്കെ അടക്കിപ്പിടിക്കാന്‍ ശ്രമിച്ചിട്ടും അറിയാതെ കണ്ണു നനയുന്ന നിമിഷങ്ങളില്‍ ഒരു തിരയായി കാലില്‍ തൊട്ടു മടങ്ങും.തനിച്ചല്ലെന്നു അവള്‍ക്കു തോന്നുന്നത് ആ നിമിഷങ്ങളില്‍ മാത്രമാണ്.സ്നേഹത്തിന്റെ ആ നേരിയ സ്പര്‍ശനം..അതു നല്‍കുന്ന ധൈര്യത്തില്‍ മനസ്സിനെ അടക്കി ,തിരിച്ചു കിട്ടിയ ആത്മവിശ്വാസവുമായി അവള്‍ മടങ്ങും.വീണ്ടും വരാമെന്ന പ്രതീക്ഷയില്‍..

8 comments:

 1. തിരിച്ചു കിട്ടിയ ആത്മവിശ്വാസം കെട്ടടങ്ങാതെയിരിക്കട്ടെ, കാത്തിരിപ്പിനു അറുതിയുണ്ടായ് വരും...:)

  ReplyDelete
 2. ഒരു നോട്ടം, ഒരു വാക്ക്‌, ഒരു സ്പര്‍ശം ഇതെല്ലാം പലപ്പോഴും മനസ്സിനെ എന്തും നേരിടാന്‍ പ്രപ്തമാക്കുന്നു. എഴുത്തിലേക്ക്‌ ഒന്നുകൂടി ശ്രദ്ധിക്കുക. എഴുതിയതു വീണ്ടും വായിക്കുക. നന്നാവും, നല്ല ഒഴുക്കുണ്ട്‌.

  ReplyDelete
 3. ദേവീ,
  എഴുത്ത് ഇനിയും തുടരുക,ഭാവുകങ്ങള്‍...

  സ്നേഹപൂര്‍വ്വം

  ആകാശ്

  ReplyDelete
 4. എല്ലാവര്‍ക്കും നന്ദി

  ReplyDelete
 5. "എത്രയൊക്കെ അടക്കിപ്പിടിക്കാന്‍ ശ്രമിച്ചിട്ടും അറിയാതെ കണ്ണു നനയുന്ന നിമിഷങ്ങളില്‍ ഒരു തിരയായി കാലില്‍ തൊട്ടു മടങ്ങും.തനിച്ചല്ലെന്നു അവള്‍ക്കു തോന്നുന്നത് ആ നിമിഷങ്ങളില്‍ മാത്രമാണ്.സ്നേഹത്തിന്റെ ആ നേരിയ സ്പര്‍ശനം..അതു നല്‍കുന്ന ധൈര്യത്തില്‍ മനസ്സിനെ അടക്കി ,തിരിച്ചു കിട്ടിയ ആത്മവിശ്വാസവുമായി അവള്‍ മടങ്ങും.വീണ്ടും വരാമെന്ന പ്രതീക്ഷയില്‍.."

  എന്താ പറയുക ശ്രീക്കുട്ടീ, വാക്കുകള്‍‍ക്കതീതം . മനോഹരമായിരിക്കുന്നു വര്‍ണ്ണന.പക്ഷേ ഒന്നുണ്ട് ജീവല്‍സ്പന്ദനങ്ങള്‍ക്ക് സ്നേഹാര്‍ദ്രമായ ഒരു തലോടല്‍ അനിവാര്യമാണു - സസ്നേഹം, മനു

  ReplyDelete
 6. ചുറ്റും എല്ലാവരും ഉണ്ടെങ്കിലും ചിലസമയങ്ങളില്‍ നമ്മള്‍ ഒറ്റപ്പെടും. സ്നേഹത്തിന്റെ ഒരു നേരിയ സ്പര്‍ശനത്തിനു വേണ്ടി കൊതിക്കാത്തവരായി ആരുണ്ടീ ഭൂമിയില്‍? ചുറ്റും കണ്ണുതുറന്നു നോക്കൂ സ്വാന്തനവും, സ്നേഹവും തരാന്‍ ബൂലോകത്ത് ഞങ്ങളുണ്ട്..

  ReplyDelete
 7. കടലിന് ദുഃഖങ്ങളെ മായ്ച്ചുകളയാനൊരു അപൂര്‍വശക്തിയുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്..

  ReplyDelete