ഒരു ദുസ്വപ്നമാണ് അവളെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയത്.പരിചയം ഉള്ള ആരുമില്ലാത്ത ഒരിടത്തേയ്ക്ക്,ഭാഷ പോലും അറിയാത്ത ഒരിടത്തേയ്ക്ക് അമ്മ തനിയെ പോയെന്ന്.കണ്ണില്‍ നിന്ന് മറഞ്ഞപ്പോള്‍ മാത്രമാണ് അങ്ങനെ തനിച്ചൊരു യാത്ര ചെയ്യാന്‍ അമ്മയ്ക്ക് ആവില്ലന്നു തിരിച്ചറിഞ്ഞത്.ഓടി എത്തിയപ്പോളെക്കും അമ്മ ആള്‍ക്കൂട്ടത്തിനിടയില്‍ മറഞ്ഞിരുന്നു.ഞെട്ടി കണ്ണ് തുറന്നപ്പോള്‍ അടുത്തെങ്ങും അമ്മയെ കാണാന്‍ ഇല്ല.അടുക്കളയിലുമില്ല.ഭ്രാന്തു പിടിക്കും പോലെ തോന്നി.പുറത്തു അമ്മയുടെ ചെരിപ്പിന്റെ ശബ്ദം.രാവിലത്തെ നടപ്പ് കഴിഞ്ഞു വരികയാണ്.ഓടി ചെന്ന് കെട്ടിപ്പിടിക്കാന്‍ മനസ്സ് പറഞ്ഞു.പക്ഷെ വളര്‍ച്ചയുടെ പടവുകളില്‍ എവിടെയോ ആ കുട്ടിത്തം നഷ്ടമയിരുന്നല്ലോ.ഈ തണുപ്പത്ത് സ്വെറ്റര്‍ ഇടാതെയാണോ നടക്കുന്നതെന്ന് മാത്രം ചോദിച്ചു.
പഠിച്ച പുസ്തകതിലെവിടെയോ ഊര്‍മ്മിളയെ പറ്റി വായിച്ചൊരു വരിയുണ്ടായിരുന്നു ."ചോദ്യമില്ലാതെ പരാതിയില്ലാതെ അന്തപുരത്തിന്റെ ഒരു കോണില്‍ കഴിയുമ്പോള്‍ ദുഖത്തിന് അവകാശമില്ലലോ ".പുസ്തകത്തിലെ ഈ വരികള്‍ വായിച്ചപ്പോള്‍ അമ്മയുടെ മുഖമായിരുന്നോ മനസ്സില്‍?പരാതിയും പരിഭവവും സങ്കടവും ഒന്നും പറയാത്ത പാവം അമ്മ.ചെറുപ്പത്തിലെ അച്ഛനെയും പിന്നെ അമ്മയെയും നഷ്ടമായത് കൊണ്ടാവാം പരാതികളൊന്നും പറയാതെ ഒതുങ്ങി ജീവിക്കാന്‍ അമ്മ പഠിച്ചത്.നാളെ അമ്മ പോവുകയാണ്.വേദനയുടെയും അപമാനത്തിന്റെയും മുറിവുകളെ മനസ്സിലൊതുക്കി.എത്ര വേദനിച്ചാലും ഇനി കരയില്ലെന്ന് തീരുമാനിച്ചത് പോലെ.ഒരു പാട് നിറഞ്ഞൊഴുകിയ ആ കണ്ണുകളില്‍ ശൂന്യതയും മരവിപ്പും മാത്രമേ കാണാനുള്ളൂ..കണ്ണുനീര്‍ നിറഞ്ഞു അവള്‍ക്കു അമ്മയുടെ മുഖം പോലും കാണാതെ ആയിരിക്കുന്നു.അമ്മയുടെ മുന്‍പില്‍ കരയരുതെന്ന് മാത്രമാണ് ആഗ്രഹം.അത് കൊണ്ട് തന്നെ ഏറെ നേരം കുളിമുറിയില്‍ ചിലവാക്കുന്നത് ഒരു പതിവായിരിക്കുന്നു.ഇത്ര നേരം കുളിച്ചാല്‍ പനിയും നീര്‍ക്കെട്ടും വരുമെന്ന് അമ്മ വഴക്ക് പറഞ്ഞു കൊണ്ടേ ഇരുന്നു.അമ്മ പടിയിറങ്ങുന്ന നിമിഷം ...ആ ഒരൊറ്റ നിമിഷം പിടിച്ചു നില്‍ക്കണം എന്ന് മാത്രമേ അവള്‍ ആഗ്രഹിച്ചുള്ളൂ..പിന്നെ അവള്‍ക്കു സങ്കല്പ ലോകത്തെ രാജകുമാരിയാവം.
"ചോദ്യമില്ലാതെ പരാതിയില്ലാതെ അന്തപുരത്തിന്റെ ഒരു കോണില്‍ കഴിയുമ്പോള്‍ ദുഖത്തിന് അവകാശമില്ലലോ ".പുസ്തകത്തിലെ ഈ വരികള്‍ വായിച്ചപ്പോള്‍ അമ്മയുടെ മുഖമായിരുന്നോ മനസ്സില്‍?
ReplyDeleteനന്നായി ചിന്തകള്‍ക്ക് ചിന്തകള്‍ കൊടുക്കുന്നത്..
:-)
ReplyDeleteപരാതിയും പരിഭവവും സങ്കടവും ഒന്നും പറയാത്ത പാവം അമ്മ!!എന്റെ അമ്മയും ഇതുപോലെ തന്നെ..ഈ അമ്മയെ ഇഷ്ടമായി
ReplyDeleteഎല്ലാം വായിച്ചു ,നന്നായിട്ടുണ്ട് .ഭാവുകങ്ങള്‍ ..........
ReplyDeleteഅമ്മ!!
ReplyDeleteശൈലി ഇഷ്ടപ്പെട്ടു... എഴുതത് തുടരുക :)
ReplyDeleteqw_er_ty
വളര്‍ച്ചയുടെ പടവുകളില്‍ എവ്ടെയോ ആ കുട്ടിത്തം നഷ്ട്ടമയല്ലോ ....അര്‍ത്ഥവത്തായ വാക്കുകള്‍ .....ഇഷ്ട്ടമായി.......eniyum orupadu pradeekshikkunnu...............
ReplyDelete"ഓടി ചെന്ന് കെട്ടിപ്പിടിക്കാന്‍ മനസ്സ് പറഞ്ഞു.പക്ഷെ വളര്‍ച്ചയുടെ പടവുകളില്‍ എവിടെയോ ആ കുട്ടിത്തം നഷ്ടമയിരുന്നല്ലോ"
ReplyDelete"അമ്മയുടെ മുന്‍പില്‍ കരയരുതെന്ന് മാത്രമാണ് ആഗ്രഹം.അത് കൊണ്ട് തന്നെ ഏറെ നേരം കുളിമുറിയില്‍ ചിലവാക്കുന്നത് ഒരു പതിവായിരിക്കുന്നു"
ഇതു സ്വപ്നങ്ങളല്ല , യാഥാര്‍ത്യങ്ങളുടെ നൊമ്പരങ്ങളാണു. നാമറിയാതെ നാമൊതുക്കാന്‍ ശ്രമിക്കുന്ന സുഖമുള്ളനൊമ്പരങ്ങള്‍. നഷ്ടപ്പെടും എന്നറിഞ്ഞുകൊണ്ട് , നഷ്ടപ്പാടുകളെ സ്നേഹിക്കുന്നു. റുതുഭേദങ്ങള്‍ അനശ്വരമാക്കിയ , നവ്യസ്നേഹം നുകരാന്‍, പ്രായഭേദങ്ങളുടെ കൂച്ചുവിലങ്ങോ.... സസ്നേഹം മനു....
searikkum....njan eantea ammea orthu....6 year aye...nadu vittu eee manal nagarathil eathiyathu...veetilea prarabthangal matti peangamarea keattichu eppol ammea orkkunnu....kudumbam karakeattan ulla ottathinidayil manapoorvam palthum marannu....athil ammyum appanum peadum...ennu avarea orkanea nearam ullu....adutha christhumas varan kathirikkuvanu njan athupolea my appanum ammayum sistersum...eannea kanan alla my sweet daughter johnea kanan.......sreedea varikalil eavideayo eantea nashtappeatta chearuppakalam undu...nandi kuttukari...nandi....
ReplyDeleteennu thudangi ee eshuthu...
ReplyDeletekollaam nannayittundu
indu menonne ariyumo
malayalathil nannayi eshuthunna kutty aanu
eathandu athe oru style, gr8 work
തുടരുക
ReplyDelete"ഓടി ചെന്ന് കെട്ടിപ്പിടിക്കാന്‍ മനസ്സ് പറഞ്ഞു.പക്ഷെ വളര്‍ച്ചയുടെ പടവുകളില്‍ എവിടെയോ ആ കുട്ടിത്തം നഷ്ടമയിരുന്നല്ലോ"
ReplyDelete"നാളെ അമ്മ പോവുകയാണ്.വേദനയുടെയും അപമാനത്തിന്റെയും മുറിവുകളെ മനസ്സിലൊതുക്കി"
ഈ ഭൂമിയില്‍ അമ്മയ്ക്ക് പകരം വെയ്ക്കാന്‍ മറ്റൊന്നില്ല. ജീവനും ജീവിതവും തന്ന് നമ്മെ നെഞ്ചോടു ചേര്‍ത്തു വളര്‍ത്തിയ അമ്മ. ആ അമ്മ ഇല്ലാത്ത ഒരു കാലത്തെ കുറിച്ചാലോചിച്ചിട്ടുണ്ടോ? ജീവിച്ചിരിക്കുമ്പോള്‍ സ്നേഹവും, കാരുണ്യവും കാണിക്കാന്‍ ഒട്ടും മടി വിചാരിക്കരുത്. പിന്നീട് ചിലപ്പോള്‍ അതിനു കഴിഞ്ഞില്ലെങ്കിലോ? അതോര്‍ത്ത് കണ്ണുനീര്‍ പൊഴിച്ചിട്ടെന്തു കാര്യം? കെട്ടിപ്പിടിക്കണം എന്നു തോന്നുമ്പോള്‍ കെട്ടിപ്പിടിക്കുക തന്നെ വേണം. മനസ്സില്‍ സ്നേഹം ഉണ്ടായിട്ടെന്തു കാര്യം? അതു പ്രകടിപ്പിക്കേണ്ട സമയത്ത് പ്രകടിപ്പിക്കേണ്ട പോലെ പ്രകടിപ്പിക്കണം.
വായാടി പറഞ്ഞതുപോലെ തന്നെ..
ReplyDeleteനാല് വര്‍ഷം മുമ്പ് ഒരവധിക്കാലത്ത് ചെന്നപ്പോള്‍ അമ്മയുടെ മടിയില്‍ ഞാന്‍ തലവച്ച് കിടന്നു. ചോറുരുള വാങ്ങിക്കഴിച്ചു. അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു. അന്നെനിക്ക് വയസ്സ് നാല്പത്തിനാല്. അടുത്ത വെക്കേഷനായപ്പോഴേയ്ക്കും അമ്മ ഈ ലോകം വിട്ട് പോയിരുന്നു. എനിക്കോ ആ ഓര്‍മ്മകള്‍ പോലും മധുരവും...