Friday, June 13, 2008

യാത്ര

തീവണ്ടിയുടെ താളത്തിനു കാതോര്‍ത്ത്‌ കിടക്കുകയായിരുന്നു.എപ്പോളാണ് ഉറക്കത്തിലേക്കു വീണതെന്നു അറിയില്ല.കണ്ണു തുറന്നു പുറത്തേയ്ക്ക് നോക്കിയപ്പോള്‍ പച്ചപ്പു..നാടെത്തി..വെള്ളി വീണു തുടങ്ങിയ മുടിയിഴകള്‍ ഒതുക്കി മെല്ലെ ജനാലയോട് ചേര്‍ന്നിരുന്നു.ഓരോ യാത്രയിലും കൂടുതല്‍ കൂടുതല്‍ സ്നേഹത്തോടെ കാണാന്‍ കാത്തിരുന്ന സ്റ്റേഷന്‍ എത്തി. എത്രയോ തവണ എത്രയോ യാത്രകളുടെ ഭാഗമായി ആ സ്റ്റേഷന്‍ കടന്നു പോയിരിക്കുന്നു.ഒരിക്കല്‍ പോലും അവിടെ ഇറങ്ങിയിട്ടില്ല.എങ്കിലും കണ്ണിമയ്ക്കാതെ അങ്ങനെ നോക്കി ഇരിക്കാറുണ്ട്.എത്രയെങ്കിലും തവണ അവന്‍ ഇവിടെ വന്നിട്ടുണ്ടാവില്ലേ.അവിടുത്തെ മണല്‍ തരികളോട് പോലും അസൂയ തോന്നാറുണ്ട്.

എന്നും തനിച്ചു തന്നെ ആയിരുന്നില്ലേ യാത്ര.തനിച്ചോ?ചോദ്യം സ്വന്തം മനസ്സിനോട്‌ തന്നെ ആയിരുന്നു.ചുറ്റും ഉള്ളവര്‍ക്ക്‌ അങ്ങനെ തോന്നിയിരിക്കാം.പക്ഷെ ഒരിക്കലും തനിച്ചായിരുന്നില്ലല്ലോ.അതിനു സമ്മതിച്ചിട്ട് വേണ്ടേ.ഒരു നിമിഷത്തേക്ക് പോലും മനസ്സില്‍ നിന്ന് മാഞ്ഞിരുന്നുവോ?ഒരേ ഭൂമിയില്‍...ഒരേ നക്ഷത്രങ്ങള്‍ക്ക് താഴെ നമ്മള്‍ എന്നും ഒന്നിച്ചു തന്നെ ആയിരുന്നില്ലേ..നിനക്കൊരിക്കലും എന്നെ ഒറ്റയ്ക്ക് ആക്കാന്‍ കഴിയില്ല.എത്ര അകലെ ആയാലും..ഒരു നോക്ക് പോലും കാണാതെ വര്‍ഷങ്ങള്‍ കൊഴിഞ്ഞാലും.ഒരു വരി പോലും എഴുതിയില്ലെങ്കിലും...ഒരു വാക്ക് പോലും മിണ്ടിയില്ലെങ്കിലും..മനസ്സു കൊണ്ട് എന്നും എന്‍റെ ഒപ്പം തന്നെ ഉണ്ടായിരുന്നല്ലോ..

നേരിയ തണുപ്പ് ഉണ്ടായിരുന്നെങ്കിലും ജനാല തുറന്നു തന്നെ വച്ചു.കാറ്റിനു സുഗന്ധമുണ്ടോ?അവള്‍ക്കു മനസ്സില്‍ ചിരി പൊട്ടി.പ്രായം എത്ര കടന്നാലും മനസ്സിനെയും ചിന്തകളേയും അതു തീര്‍ത്തും ബാധിക്കില്ല എന്നത് നേര് തന്നെയാണ്.

തീവണ്ടി സ്റ്റേഷന്‍ വിട്ടു നീങ്ങി തുടങ്ങി.ചായയും പലഹാരങ്ങളുമൊക്കെ വില്‍ക്കുന്നവരുടെ തിക്കി തിരക്ക്.യാത്ര അയക്കാനായി വന്നവരുടെ മങ്ങിയ മുഖങ്ങള്‍.അവള്‍ മെല്ലെ മനസ്സു കൊണ്ട് യാത്ര പറഞ്ഞു.അവിടുത്തെ മണല്തരികളോട് പോലും.വരാം..ഇനിയൊരു ജന്മത്തില്‍..എല്ലാ കടങ്ങളും വീട്ടാന്‍ ...

12 comments:

 1. നിനക്കൊരിക്കലും എന്നെ ഒറ്റയ്ക്ക് ആക്കാന്‍ കഴിയില്ല.എത്ര അകലെ ആയാലും..ഒരു നോക്ക് പോലും കാണാതെ വര്‍ഷങ്ങള്‍ കൊഴിഞ്ഞാലും.ഒരു വരി പോലും എഴുതിയില്ലെങ്കിലും...ഒരു വാക്ക് പോലും മിണ്ടിയില്ലെങ്കിലും..മനസ്സു കൊണ്ട് എന്നും എന്‍റെ ഒപ്പം തന്നെ ഉണ്ടായിരുന്നല്ലോ..

  എന്നും ഒപ്പം തന്നെ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു...

  ReplyDelete
 2. ഇനിയൊരു ജന്മത്തില്‍..എല്ലാ കടങ്ങളും വീട്ടാന്‍ ...

  എല്ലാ ജന്മങ്ങളും കടം വീട്ടാനുള്ളതുതന്നെ. വീട്ടിയാലും, വീട്ടിയാലും തീരാത്ത കടങ്ങള്‍.

  സ്നേഹവും സ്വപ്നവും എന്നും നിറഞ്ഞുനില്‍ക്കട്ടെ!

  ReplyDelete
 3. nannayittundu........edoru bhavanayano....?adho.....anubhavattil ninnum ezhudiyadho...?endayalum kollam......

  ReplyDelete
 4. ഇനിയൊരു ജന്മത്തില്‍..എല്ലാ കടങ്ങളും വീട്ടാന്‍ ... !

  ReplyDelete
 5. "യാത്ര അയക്കാനായി വന്നവരുടെ മങ്ങിയ മുഖങ്ങള്‍.അവള്‍ മെല്ലെ മനസ്സു കൊണ്ട് യാത്ര പറഞ്ഞു.അവിടുത്തെ മണല്തരികളോട് പോലും.വരാം..ഇനിയൊരു ജന്മത്തില്‍..എല്ലാ കടങ്ങളും വീട്ടാന്‍ ... "

  ജീവിതം അനന്തമായ ഒരു യാത്രയാണു. അവിടെ കണ്ടുമുട്ടുന്ന ഓരോമണ്‍തരിയും നാമറിയാതെ നമ്മെ അറിയുന്നു, നമ്മുടെ ചിന്തകളെ അറിയുന്നു. കാലപ്പഴക്കത്തില്‍ അവയ്ക്ക് മങ്ങലേല്‍ക്കില്ല. യാത്ര തുടരട്ടേ.... സസ്നേഹം മനു

  ReplyDelete
 6. ethayirunnu avoo aaa train station !!!!!!!!!!!!!!

  ReplyDelete
 7. ശ്രീ...
  അക്കങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളെക്കാള്‍
  ക്രൂരവും ഭയനാകവുമായി തോന്നിയിട്ടുണ്ട്‌..
  മനക്കണക്കുകളിലെ
  അപര്യാപ്‌തകള്‍..നഷ്ടങ്ങള്‍...
  സ്വപ്‌നങ്ങളുടെ നേര്‍ത്ത മുരള്‍ച്ചയുമായി
  ഇളംകാറ്റ്‌ കൊടുങ്കാറ്റായി കടന്നുപോവുമ്പോള്‍
  മനസിനെ വന്‍മതിലാകെയൊന്നുലയും...
  ആദ്യമായി ചില കണക്കുക്കൂട്ടലുകളെ
  വെട്ടിപിടിക്കാന്‍ ശ്രമിക്കും...
  ഭൂമിയെ പുണര്‍ന്ന്‌ ശയിക്കുമ്പോഴാവും
  പതനത്തിന്റെ ശൈത്യം തിരിച്ചറിയുക....

  മനോഹരമായ എഴുത്ത്‌
  ലളിതമായ ആഖ്യാനം...

  ആശംസകള്‍...  യാത്രയെ പറ്റി ഒരുവാക്ക്‌...

  നിഴലുപോലെ ഒപ്പമുള്ള കാമുകന്‍...വരണ്ട കൈകളും
  കറുത്ത നിറവും ശിശിരത്തിന്റെ മുഖവുമുള്ള
  അവന്റെ ആഗമനത്തിനായി കാതോര്‍ത്തിരിക്കുന്ന ഒരു കൂട്ടുകാരി...
  പാളത്തിന്റെ വറുതിയെ കീറിമുറിച്ച്‌
  ചൂളംവിളിയുമായി പാഞ്ഞെത്തുന്ന
  തീവണ്ടിയെ പോലെയാണ്‌ അവന്‍...
  ആരവങ്ങളുടെ തീഷ്‌ണജ്വാലയില്‍ എരിഞ്ഞ്‌
  ശൂന്യതയുടെ പടവുകളിലേക്ക്‌ പതിയെ പതിയെ ഉള്‍വലിയും...
  ആരുമില്ലാത്തവര്‍ക്കൊരാശ്രമായി
  അവനെ കാണുമ്പോഴാണ്‌
  മൗനം പോലെ മനസും മനോഹരമാവുന്നത്‌...

  നന്മകള്‍ നേരുന്നു...

  ReplyDelete
 8. ഒത്തിരി ഒതുക്കിയോ ശ്രീ ?

  ReplyDelete
 9. ചില വായനകളില്‍ ആത്‌മാംശം രുചിക്കും.
  ഒരു പരാമര്‍ശം രേഖപ്പെടുത്തുന്നതില്‍ നിന്നു പോലും അതു നമ്മെ അശക്ക്‌ത്തമാക്കുകയും ചെയ്യും.'യാത്ര'...എന്നോടു ചെയ്തതും അതു തന്നെ...
  സഞ്ചാരം തുടരുക... പരുക്കുകള്‍ സ്രിഷ്‌ട്ടിച്ചു കൊണ്ട്‌..............

  ReplyDelete
 10. pranayam vattaththa uurjam thanneyanenna samkalppamalle ee kathayum pankuvakkunnathu..

  ReplyDelete
 11. "ഇനിയൊരു ജന്മത്തില്‍..എല്ലാ കടങ്ങളും വീട്ടാന്‍..."
  ഉണ്ടാകണമേയെന്ന് ഞാനും കൊതിക്കാറുണ്ട്. ഇനിയൊരു ജന്മം? അങ്ങിനെയൊന്നുണ്ടോ? അടുത്ത ജന്മത്തില്‍ എനിക്കും കുറേ സ്വപ്നങ്ങള്‍ നിറവേറ്റാനുണ്ട്. വെറുതെ സ്വപ്നം കാണാം, അല്ലേ?

  ReplyDelete
 12. ഒറ്റയ്ക്ക് എന്ന് ചിന്ത പോലും എത്ര വേദനിപ്പിക്കുന്നതാണ് അല്ലേ..

  ReplyDelete