Tuesday, July 22, 2008

ഒരു മഴക്കഥ

ഉറക്കെ ഒന്ന് കാറ്റ് വീശിയാല്‍ കറന്റ് പോവുന്ന നാടാണ്.മടിയോടെ എങ്കിലും വായിച്ചു കൊണ്ടിരുന്ന പുസ്തകം മടക്കി ദേവിക ഉറങ്ങാന്‍ തീരുമാനിച്ചു .പുറത്തു മഴ പെയ്തു തകര്‍ക്കുകയാണ്.ജനാല തുറന്നു മെല്ലെ കൈ നീട്ടിയൊന്നു തൊട്ടു.പരിഭവമോ പരാതിയോ എന്തായിരുന്നു അപ്പോള്‍ ആ മുഖത്ത്?അവളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയെന്നോണം മഴ ശക്തി പ്രാപിച്ചു .ഇപ്പോള്‍ ചെരിഞ്ഞു വീണു കയ്യും മുഖവും കിടക്കയുടെ വിരിപ്പുമൊക്കെ നനയ്ക്കുന്നുണ്ട്.നേരിയ നിലാവുള്ള രാത്രികളിലെ മഴയ്ക്ക്‌ വല്ലാത്ത സൗന്ദര്യം ആണെന്ന് ആരോ പറഞ്ഞത് അവള്‍ ഓര്‍മ്മിച്ചു..നനഞ്ഞ വിരല്‍ തുമ്പു കൊണ്ട് ഭിത്തിയില്‍ നീണ്ടു ഭംഗിയുള്ള പീലികള്‍ ഉള്ള കണ്ണുകള്‍ കോറിയിട്ടു.


മഴ കാണുമ്പോള്‍ ആദ്യം ഓര്‍മ്മ വരുക സ്കൂളിലേക്കുള്ള യാത്രകളാണ്.പുതിയ ഉടുപ്പും പുസ്തകവുമൊക്കെയായി സ്കൂള്‍ തുറക്കാനായി കാത്തിരിക്കും.എന്നിട്ടോ ആദ്യത്തെ ദിവസം തന്നെ കൂട്ടിനു മഴയും വരും .നനഞ്ഞു ഒട്ടിയാവും ക്ലാസ്സില്‍ എത്തുന്നത്‌.പകലൊക്കെ ചെറുതായൊന്ന് ചാറിയും മറ്റും മഴ പിണങ്ങി നില്‍ക്കും.വീണ്ടും കുട്ടികള്‍ സ്കൂള്‍ വിട്ടിറങ്ങുമ്പോള്‍ എത്തുകയായി ആര്‍ത്തലച്ചു.വീട്ടില്‍ അമ്മയുടെ അരികില്‍ എത്തിച്ചിട്ടെ പിന്നെ മടക്കമുള്ളൂ..എന്നാലും ഒരിക്കലും പിണക്കം തോന്നിയതേയില്ല.വളര്‍ന്നു വലുതായപ്പോള്‍ ഇഷ്ടത്തിന്റെ വര്‍ണ്ണങ്ങളും മാറി.


മേല്‍ക്കൂരയിലെ ഓടിനു മുകളിലെ മഴയുടെ താളം കേട്ട് ഉറങ്ങിയ എത്രയോ രാവുകള്‍.തോരാതെ പെയ്യുന്ന കര്‍ക്കിടക മഴയ്ക്ക്‌,ഒരു കള്ള പനിയുടെ പേരും പറഞ്ഞു സ്കൂള്‍ മുടക്കി ഇളം തിണ്ണയില്‍ മഴയോട് കലപില പറഞ്ഞിരുന്ന എത്രയോ ദിവസങ്ങള്‍.മഴ ഓര്‍മ്മകള്‍ക്ക് അമ്മ ഉണ്ടാക്കി തരുന്ന കട്ടന്‍ കാപ്പിയുടെയും കപ്പ ഉപ്പെരിയുടെയും മണം ഉള്ളത് പോലെ.മാനത്ത് ഉരുണ്ടു കൂടുന്ന മഴക്കാറ് കണ്ടു "പയ്യിനെ ഒന്ന് അഴിച്ചു കെട്ടു " എന്ന് അമ്മ പറയേണ്ട താമസം അവള്‍ ഓടി തൊടിയിലെതും.കയറഴിച്ചു വിട്ടു പയ്യിന്റെ പിന്നാലെ തൊടി മുഴുവന്‍ ഓടി അലഞ്ഞു മഴയില്‍ കുതിര്‍ന്നു ആവും തിരികെ എത്തുക.ഇപ്പോളും മനസ്സ് കൊണ്ട് മഴയില്‍ അലിഞ്ഞു ആ പറമ്പിലാകെ ഇല്ലാത്ത പയ്യിന്റെ പിന്നാലെ ഓടി നടക്കാറുണ്ട് അവള്‍.കാറ്റിനും മഴക്കും താഴെ വീണു കിടക്കുന്ന ഇലഞ്ഞി പൂക്കള്‍ പെറുക്കിയെടുത്തു തലയിണയില്‍ ആകെ വിതറിയിട്ട് ഉറങ്ങാന്‍ കിടക്കാറുണ്ട്..പിന്നെ ഏതോ ഒരു സ്റ്റഡി ലീവിന്റെ സമയത്ത്...ജനാലക്കപ്പുറത്തെ മഴ തുള്ളികളോട് കഥ പറഞ്ഞിരുന്ന നേരത്താണ് അറിയാതെ അവന്‍റെ മുഖം മനസ്സിലേയ്ക്ക് വന്നത്.കാലം തെറ്റി വന്ന പ്രണയമെന്നു സ്വയം പരിഹസിച്ചു പുസ്തകത്താളുകളില്‍ മുഖം പൂഴ്ത്തി .പക്ഷെ പുസ്തക താളുകള്‍ക്കോ ,പക്വതയുടെ മുഖം മൂടിക്കോ ഒന്നും ആ പ്രണയ മഴയ്ക്ക്‌ മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല.അത് പെയ്യുക തന്നെ ചെയ്തു.അതിന്‍റെ എല്ലാ ഭംഗിയോടും കൂടെ തന്നെ.എത്രയധികം തടുക്കാന്‍ ശ്രമിച്ചോ അത്രയധികം ശക്തിയോടെ.എത്ര അധികം അകലാന്‍ ശ്രമിച്ചോ,അത്രയേറെ സ്വന്തമാക്കി കൊണ്ട്..എല്ലാ പ്രതിബന്ധങ്ങളെയും തട്ടിത്തകര്‍ത്തു..മുഴുവന്‍ നനച്ചുലച്ചു ..സ്നേഹത്തിന്‍റെ ഒരു വറ്റാത്ത കടല്‍ അവളില്‍ സമ്മാനിച്ചേ അത് പെയ്തൊഴിഞ്ഞുള്ളൂ..
മഴയെ പറ്റി ഞാന്‍ വാ തോരാതെ സംസാരിക്കുമ്പോള്‍ ഒക്കെ,ഇന്ദ്രന്റെ ആന ഐരാവതം ദേവലോകത്തിന്റെ നടുമുറ്റത്ത്‌ നിന്ന് ശൂശു വയ്ക്കുന്നതാണ് മഴ എന്ന് പറഞ്ഞു എന്നെ ചൊടിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ക്കായി സമര്‍പ്പിക്കയാണ് ഈ മഴകഥ

24 comments:

 1. well written madam...me too a big fan of rain....i love takin pics of rain....other than tht bhithiyil kanne ezhuthan .....oru dalam mathram padendi varrum

  ReplyDelete
 2. നന്നായിരികുന്നു എന്നു പറഞ്ഞാല്‍ അത്‌ ഒരു പക്ഷേ കുറഞ്ഞു പോകും. എങ്കിലും വളരെ നന്നായിരിക്കുന്നു... ഞാന്‍ എഴുതാന്‍ ആഗ്രഹിച്ച, അല്ലെങ്കില്‍ പറയാന്‍ ആഗ്രഹിച്ച, അതുമല്ലെങ്കില്‍ ഞാന്‍ എപ്പോഴും സ്വപ്നം കാണുന്ന ആ ഓര്‍മ്മകളിലേക്ക് എന്നെ ഒരിക്കല്‍ കൂടി കൂട്ടി കൊണ്ടു പോയ പ്രീയ സുഹ്രത്തേ..... നിനക്കു നന്ദി.... എഴുതുക.. ഇനിയും ഒരുപാടൊരുപടെഴുതുക......

  സ്നേഹപൂര്‍വ്വം....ഹരി.

  ReplyDelete
 3. ആത്മാക്കളുടെ ആനന്ദമാണ് മഴ .......മഴയെ സ്നേഹിക്കതവരായി ആരും കാണില്ല .ആ മഴയിലുടെ കഴിഞ്ഞ കാലത്തിലെക്കൊരു യാത്ര ...ആഹാ......മനോഹരമായിരിക്കുന്നു .....ആസംസകളോടെ ഹൃദയപൂര്‍വ്വം........suvee....

  ReplyDelete
 4. ആത്മാക്കളുടെ ആനന്ദമാണ് മഴ .......മഴയെ സ്നേഹിക്കതവരായി ആരും കാണില്ല .ആ മഴയിലുടെ കഴിഞ്ഞ കാലത്തിലെക്കൊരു യാത്ര ...ആഹാ......മനോഹരമായിരിക്കുന്നു .....ആസംസകളോടെ ഹൃദയപൂര്‍വ്വം........suvee....

  ReplyDelete
 5. ആത്മാക്കളുടെ ആനന്ദമാണ് മഴ .......മഴയെ സ്നേഹിക്കതവരായി ആരും കാണില്ല .ആ മഴയിലുടെ കഴിഞ്ഞ കാലത്തിലെക്കൊരു യാത്ര ...ആഹാ......മനോഹരമായിരിക്കുന്നു .....ആസംസകളോടെ ഹൃദയപൂര്‍വ്വം........suvee....

  ReplyDelete
 6. ചെളിവെള്ളത്തില്‍ കളിച്ചു നടന്ന, സ്കൂള്‍ നേരത്തെ വിടാനായി കൂട്ടുകാരോടൊപ്പം ഉടുപ്പു മുഴുവനും മഴ നനച്ച,24ആം വയസ്സിലും, കോരിച്ചൊരിയുന്ന മഴയത്ത് വയലില്‍ ഫുട്ബോള്‍ കളിച്ച്, ഒരറ്റത്തുള്ള കുളം നിറഞ്ഞു കവിഞ്ഞു വരുന്ന വെള്ളത്തില്‍, സന്ധ്യയുടെ മറവില്‍ കുളിച്ച ഈ പാവം പ്രവാസിയുടെ നഷ്ടസ്വപങ്ങളെ വീണ്ടും തൊട്ടുണര്‍ത്തിയ കഥാകാരീ... ഇനിയും ഒരു പാടൊരുപാട് പ്രതീക്ഷിക്കുന്നു
  ഹ്രിദയംഗമായ അഭിനന്ദനങ്ങള്‍.....

  ReplyDelete
 7. ഓടിന്റെ തുമ്പില്‍ നിന്നിറ്റിറ്റു വീഴുന്ന മഴത്തുള്ളികളുടെ സൌന്ദര്യം മറക്കുന്നതെങ്ങനെ ഈ ജീവിതത്തില്‍..! മഴയത്ത് ഓടി നടന്ന് ഇലഞ്ഞിപ്പൂക്കള്‍ പെറുക്കി വാഴ നാരില്‍ കോര്‍ത്ത് മാലയുണ്ടാക്കി കല്യാണം കളി കളിച്ചതും, മഴയത്ത് ഓടിനടന്നതിനു അപ്പൂപ്പന്റെ കയ്യില്‍ നിന്നു തല്ലുകൊണ്ടതും ഒക്കെ ഇന്നലത്തെപ്പോലെ ഓര്‍മ്മ വരുന്നു ശ്രീയേച്ചി ഈ കഥ വായിച്ചപ്പോള്‍... ഈ വാക്കുകളിലൂടെ മഴയെ വീണ്ടും ഒരനുഭൂതിയാക്കി തന്നതിനു ഒത്തിരി നന്ദി.

  ഓരോ കഥകളും ഒന്നിനൊന്നു വ്യത്യസ്തമാവുന്നുണ്ട്. ഇനിയും ഇനിയും എഴുതണെ...

  പിന്നെ മഴ ഐരാവതത്തിന്റെ ശൂശൂ ആണെന്നു പറഞ്ഞൂ ചൊടിപ്പിക്കുന്ന ആളിനു നന്ദി... അതുകൊണ്ടല്ലെ ഈ കഥ ഇവിടെ ഉണ്ടായത് :)

  സ്നേഹപൂര്‍വ്വം, മനു

  ReplyDelete
 8. Nostalgic.... It was absolutely marvelous.... Brought back memories of those rain drenched school days where we loved to lie about having a fever and used to stay home.... Childhood days were so much fun.... Excellent work, Sree... I just became your fan !

  ReplyDelete
 9. This comment has been removed by the author.

  ReplyDelete
 10. ഇന്ദ്രന്റെ ആന ഐരാവതം ദേവലോകത്തിന്റെ നടുമുറ്റത്ത്‌ നിന്ന് ശൂശു വയ്ക്കുന്നതാണ് മഴ

  സ്വര്‍ഗ്ഗത്തിലെ തട്ടിന്‍പ്പുറത്ത്‌ തേങ്ങാ പെറുക്കിയിടുന്ന ശബ്ദമാണു ഇടി എന്നാണു പണ്ട്‌ എന്നോട്‌ ഒരാള്‍ പറഞ്ഞിരുന്നത്‌.

  മഴക്കാലം എന്നും എല്ലാവര്‍ക്കും പ്രിയപ്പെട്ടത്‌ തന്നെ. പ്രത്യേകിച്ച്‌ കെ.എസ്‌.ഇ.ബിക്കാര്‍ക്ക്‌.

  പഴമ്പുരാണംസ്‌.

  ReplyDelete
 11. This comment has been removed by a blog administrator.

  ReplyDelete
 12. ഇതു വായിച്ചപ്പോള്‍ മനസ്സില്‍ ഓടിയെത്തിയത്
  പിന്നെ നീ മഴയാകുക
  ഞാന്‍ കാറ്റാകാം.
  നീ മാനവും ഞാന്‍ ഭൂമിയുമാകാം.
  എന്റെ കാറ്റു നിന്നിലലിയുമ്പോള്‍
  നിന്റെ മഴ എന്നിലേക്ക്‌ പെയ്തിറങ്ങട്ടെ.
  കാടു പൂക്കുമ്പോള്‍
  നമുക്കു കടല്‍ക്കാറ്റിന്റെ ഇരമ്പലിനു കാതോര്‍ക്കാം(നന്ദിത)

  ReplyDelete
 13. ഒത്തിരി..ഒത്തിരി..ഒത്തിരി... എന്ന് വച്ചാല്‍ ഒരുപാടൊരുപാട്.. എന്ന് വച്ചാല്‍ കുറെയധികം ഇഷ്ടായി ഈ പോസ്റ്റ്...
  ഇനിയും എഴുതൂ..

  ReplyDelete
 14. ഒരു പാവം ഗള്‍ഫുകാരനാണു ഞാന്‍..
  പാതിരാവില്‍ തകര്‍ത്തുപെയ്യുന്ന മഴയില്‍ പാടത്തിന്റെ നടുക്കിരുന്ന് ഇടിമിന്നല്‍ കണ്ടിരുന്ന എനിക്ക് ഈ പോസ്റ്റ് ഇഷ്ടമായൊ ഇല്ലയോ എന്നൊന്നും പറയുന്നില്ല..
  താങ്കള്‍ തന്നെ ഊഹിച്ചെടുക്കുക...അത്രമാത്രം

  ReplyDelete
 15. Njan devalokathinte nadumuttathu ninnu soosu vacha karyam ara ninnodu paranjathu..enikku ippo ariyanam....

  Oru kakkaye polum varakkanariyatha nee engane bhithiyil neendu manoharamaya peelikalulla kannu varachathennu enikku ippol ariyanam. aranu ninte Guru?

  ReplyDelete
 16. മഴയും സ്കൂളും കുട്ടിക്കാലവും......മതിയല്ലോ നമ്മെ തൊട്ടുണര്‍ത്താന്‍, ഓര്‍മ്മകളുടെ മണിച്ചെപ്പു തുറക്കാന്‍! നന്ദി,സുഹൃത്തേ!

  ReplyDelete
 17. mazhaye kurichulla pattukalum kavithakalum ketittundu ... pakshe ithra manoharamayi mazhaye varnichu kelkunnathadhayamayi ..

  njan.

  ReplyDelete
 18. പ്രിയപ്പെട്ട മഴക്ക്‌..

  ഒരു പെണ്‍കുട്ടിയുടെ
  ബാല്യ കൗമാര യൗവ്വനങ്ങളെ പലവുരു നനച്ച നീയാണ്‌ കഥയിലെ നായകന്‍..
  അല്‍‌പ്പനേരം മഴ നനഞ്ഞിരിക്കുന്നു..
  ഇനി തല തോര്‍ത്താം....

  ReplyDelete
 19. പക്ഷെ പുസ്തക താളുകള്‍ക്കോ ,പക്വതയുടെ മുഖം മൂടിക്കോ ഒന്നും ആ പ്രണയ മഴയ്ക്ക്‌ മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല.അത് പെയ്യുക തന്നെ ചെയ്തു.അതിന്‍റെ എല്ലാ ഭംഗിയോടും കൂടെ തന്നെ.എത്രയധികം തടുക്കാന്‍ ശ്രമിച്ചോ അത്രയധികം ശക്തിയോടെ.എത്ര അധികം അകലാന്‍ ശ്രമിച്ചോ,അത്രയേറെ സ്വന്തമാക്കി കൊണ്ട്..എല്ലാ പ്രതിബന്ധങ്ങളെയും തട്ടിത്തകര്‍ത്തു..മുഴുവന്‍ നനച്ചുലച്ചു ..സ്നേഹത്തിന്‍റെ ഒരു വറ്റാത്ത കടല്‍ അവളില്‍ സമ്മാനിച്ചേ അത് പെയ്തൊഴിഞ്ഞുള്ളൂ..
  mushuvan nanachchulachu snehaththinte vattaththa kadal avalil sammanichcha aa mashaye
  njan eshtapetunnu.

  ReplyDelete
 20. "ജനാലക്കപ്പുറത്തെ മഴ തുള്ളികളോട് കഥ പറഞ്ഞിരുന്ന നേരത്താണ് അറിയാതെ അവന്‍റെ മുഖം മനസ്സിലേയ്ക്ക് വന്നത്.കാലം തെറ്റി വന്ന പ്രണയമെന്നു സ്വയം പരിഹസിച്ചു പുസ്തകത്താളുകളില്‍ മുഖം പൂഴ്ത്തി .പക്ഷെ പുസ്തക താളുകള്‍ക്കോ ,പക്വതയുടെ മുഖം മൂടിക്കോ ഒന്നും ആ പ്രണയ മഴയ്ക്ക്‌ മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല.അത് പെയ്യുക തന്നെ ചെയ്തു.അതിന്‍റെ എല്ലാ ഭംഗിയോടും കൂടെ തന്നെ.എത്രയധികം തടുക്കാന്‍ ശ്രമിച്ചോ അത്രയധികം ശക്തിയോടെ.എത്ര അധികം അകലാന്‍ ശ്രമിച്ചോ,അത്രയേറെ സ്വന്തമാക്കി കൊണ്ട്..എല്ലാ പ്രതിബന്ധങ്ങളെയും തട്ടിത്തകര്‍ത്തു..മുഴുവന്‍ നനച്ചുലച്ചു ..സ്നേഹത്തിന്‍റെ ഒരു വറ്റാത്ത കടല്‍ അവളില്‍ സമ്മാനിച്ചേ അത് പെയ്തൊഴിഞ്ഞുള്ളൂ.."

  ithu vayichu kazhinjappol randu nimisham konde aareyo pranayichathe pole... ore sukham, ore dukham..
  valare nannayirikkunnu... pinne avasanathe para, athe illayirunnengil kurache koode bhangi undayirunnene :).. pranayatihne kuriche ezhuthi kazhinjappol ore olichottamennonam baakki entho ezhuthiyathu pole unde :)

  ReplyDelete
 21. മനസ്സിലേയ്ക്കൊരു പ്രണയമഴ തന്നെ പെയ്യിപ്പിച്ചു കളഞ്ഞു..നന്ദി.

  ReplyDelete
 22. ഈ ഐരാവതത്തിന്റെയൊരു ശൂശു..

  ReplyDelete