Saturday, January 24, 2009

നീ എനിക്ക് ആരാണ് ?

നീ എനിക്ക് ആരാണ് ?

ചോദ്യങ്ങള്‍ എന്റെ നേരെ നീളുമ്പോള്‍

നിശബ്ദതയില്‍ കൂട് കൂട്ടുന്നു ഞാന്‍

ആരോ ഒരാള്‍ ...

വഴിയാത്രക്കാരിയെന്നോ സഹയാത്രികയെന്നോ

എന്താണ് പറയേണ്ടത് ?


ബന്ധങ്ങള്‍..

ഇപ്പോള്‍ തീര്‍ത്തും ലളിതമായ വലകളല്ലേ

പഴയവ പൊട്ടിച്ചെറിഞ്ഞു നിമിഷര്ധത്തില്‍ പുതിയവ മെനയാം

കാഴ്ചയില്‍ നിന്ന് മറയും മുന്‍പേ മറവിയില്‍ പെടുന്നു പലരും


ഒരേ വേഗതയില്‍ ഇരു ദിശകളിലേക്ക് നടന്നു

അടുക്കുകയും അകലുകയും ചെയ്യുന്ന വെറും രൂപങ്ങള്‍

വന്നു ചേരലിന്റെ ലഹരിയില്‍ നഷ്ടങ്ങള്‍ അറിയുന്നതേയില്ല ആരും

ഉപേക്ഷിച്ചവരും ഉപേക്ഷിക്കപ്പെട്ടവരും


മുഖങ്ങള്‍ മാത്രമേ മാറുന്നുള്ളൂ

കഥയും കഥാപാത്രങ്ങളും ഒന്ന് തന്നെ

ഇവിടെ നഷ്ടപ്പെടലും സ്വന്തമാക്കലുമില്ല

വെറും ഒഴുക്ക്ക് മാത്രം

നീയും ഞാനും ഇല്ല

നമ്മുടെതായി സ്നേഹവും സങ്കല്‍പങ്ങളും ഇല്ല


ഒന്നില്‍ നിന്നും മറ്റൊന്നിലേയ്ക്ക് ഒഴുകി മാറുന്ന രൂപങ്ങള്‍ മാത്രം

പഴയവ ഫോര്‍മാറ്റ് ചെയ്തു

പുതിയ തുടക്കങ്ങളിലെയ്ക്ക്

നമുക്കൊരുമിച്ചു നടന്നു കയറാം


ചൊല്ലി വിളിക്കാന്‍ ഒരു പേരില്ലാ എങ്കിലും

ഈ സ്നേഹ തണലില്‍ കഴിഞ്ഞു പോകാം ...

18 comments:

 1. ശ്രീ...
  എവിടെ നിന്നോ
  ചില അഗ്നിനാമ്പുകള്‍ പാഞ്ഞുവന്ന്‌
  എന്നെ ചുട്ടുകരിക്കുന്നു...
  വാക്കുകളിലൊളിപ്പിച്ചുവെച്ചവയെല്ലാം
  എന്നോട്‌
  ഓര്‍മ്മകളെ കുറിച്ച്‌ പറയുന്നത്‌ കൊണ്ടാവാം....

  ആശംസകള്‍...

  ReplyDelete
 2. പഴയവ ഫോര്‍മാറ്റ് ചെയ്തു

  പുതിയ തുടക്കങ്ങളിലെയ്ക്ക്

  നമുക്കൊരുമിച്ചു നടന്നു കയറാം

  ReplyDelete
 3. വല്ലാത്തൊരു പ്രപഞ്ചം തന്നെ ഈ ജീവിത കാഴ്ചകള്‍.... !!
  :) നന്നായി...

  ReplyDelete
 4. chechi....nalloru nireekshnam:-)..

  ReplyDelete
 5. ഒരേ വേഗതയില്‍ ഇരു ദിശകളിലേക്ക് നടന്നു

  അടുക്കുകയും അകലുകയും ചെയ്യുന്ന വെറും രൂപങ്ങള്‍

  വന്നു ചേരലിന്റെ ലഹരിയില്‍ നഷ്ടങ്ങള്‍ അറിയുന്നതേയില്ല ആരും

  ഉപേക്ഷിച്ചവരും ഉപേക്ഷിക്കപ്പെട്ടവരും

  മുഖങ്ങള്‍ മാത്രമേ മാറുന്നുള്ളൂ

  കഥയും കഥാപാത്രങ്ങളും ഒന്ന് തന്നെ

  ഇവിടെ നഷ്ടപ്പെടലും സ്വന്തമാക്കലുമില്ല

  വെറും ഒഴുക്ക്ക് മാത്രം

  നീയും ഞാനും ഇല്ല

  നമ്മുടെതായി സ്നേഹവും സങ്കല്‍പങ്ങളും ഇല്ല
  you said it...

  ReplyDelete
 6. ഹൊ!ഓരോന്നോർമ്മിപ്പിക്കാനായി....
  ശരി,ഞാൻ പോട്ടെ:)

  ReplyDelete
 7. ഈ സ്നേഹ തണലില്‍ കഴിഞ്ഞു പോകാം ...

  ഈ തണലില്‍ ഞാനും ഇത്തിരെ നേരമിരിക്കാം ...
  ഞാന്‍ ഓടണൊ ഇവിടെ നില്ക്കണൊ..
  നല്ല കവിത..!! ആശംസകള്‍ സ്നേഹപൂര്‍വം പ്രദീപ്

  ReplyDelete
 8. ഉപേക്ഷിച്ചവരും ഉപേക്ഷിക്കപ്പെട്ടവരും

  മുഖങ്ങള്‍ മാത്രമേ മാറുന്നുള്ളൂ

  കഥയും കഥാപാത്രങ്ങളും ഒന്ന് തന്നെ

  ഇവിടെ നഷ്ടപ്പെടലും സ്വന്തമാക്കലുമില്ല


  ശ്രീ..അങ്ങനെയാണോ?

  ReplyDelete
 9. ഗിരി - :) പലപ്പോളും ഓര്‍മ്മകള്‍ വാക്കുകളില്‍ മറഞ്ഞിരിക്കാന്‍ ശ്രമിക്കുന്നു
  ശ്രീനു - സ്ഥല പരിമിതിയില്‍ പഴയവ മായ്ച്ചു പുതിയ എഴുതപ്പെടണ്ടേ ..
  പകല്‍ കിനാവന്‍- ഇഷ്ടമായെന്നു അറിഞ്ഞതില്‍ വളരെ സന്തോഷം
  രാജി .....നന്ദി പറയുന്നില്ല...അതിനുള്ള അകലം ഇല്ല എന്ന് തിരിച്ചറിയുന്നു
  ആഗ്നൂ - സന്തോഷം .......
  വികടശിരോമണി - എന്തെങ്കിലും ഓര്‍മ്മപ്പെടുതിയോ മാഷേ ഞാന്‍ :)
  കാണാമറയതത് - അല്‍പ നേരം തണലില്‍ ഇരുന്നു വീണ്ടും ഓടി തുടങ്ങാം അല്ലെ..(miles to go before i sleep ....)
  ലേഖ - എനിക്കും നിനക്കും അറിയാമല്ലോ ആ ഉത്തരം :)
  മാന്മിഴി - വായനക്കും അഭിപ്രായത്തിനും വളരെ നന്ദി ..

  ReplyDelete
 10. അതേ ശ്രീ, കഥാപാത്രങ്ങളുടെ പേരു മാത്രമേ മാറുന്നുള്ളൂ.....എല്ലാമൊരാവര്‍ത്തനം തന്നെ....തിരിച്ചറിവിന്റെ ലോകത്തേയ്ക്കെത്തുമ്പോഴേയ്ക്കും നമ്മള്‍ ഒരുപാടു വൈകിപ്പോകുന്നുവെന്നുമാത്രം.....ഒത്തിരി നന്നായിട്ടുണ്ട്‌.....

  ReplyDelete
 11. എഴുതാനുള്ള കഴിവ്
  ഒരു തരത്തില്‍ മറ്റൊരു അനുഗ്രഹം

  ReplyDelete
 12. എല്ലാവരും പഴയതെല്ലാം ഫോര്‍മാറ്റ് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു, അതുതന്നെയാണ്‌ ഈ കാലത്തിന്‍‌റ്റെ നഷ്ടവും... എല്ലാവര്‍ക്കും എല്ലാം അങ്ങനെ ഫോര്‍മാറ്റ് ചെയ്യാന്‍ കഴിയുമോ? അറിയില്ല...... എങ്കിലും അങ്ങനെ ഫോര്‍മാറ്റ് ചെയ്യാന്‍ പറ്റാത്ത എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എല്ലാവര്‍ക്കും..... ഉണ്ടാകും..... ഉണ്ടാകണം..... ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം....

  സ്നേഹപൂര്‍വ്വം....

  ഹരി.

  ReplyDelete
 13. vannu cheralinte lahariyil nashtangal ariyunneyilla aarum....
  ithormappeduthalanu...sreeyude ettavum nalla rachana ithanennu njan parayum...aazhathil tharanju kerunna,pollikkunna vakkukal...othiri ishtamayi...ashamsakal...!!!

  ReplyDelete
 14. vannu cheralinte lahariyil nashtangal ariyunneyilla aarum....
  ithormappeduthalanu...sreeyude ettavum nalla rachana ithanennu njan parayum...aazhathil tharanju kerunna,pollikkunna vakkukal...othiri ishtamayi...ashamsakal...!!!

  ReplyDelete
 15. അലയുന്നവര്‍ക്കെന്നുമലയാന്‍ വിധി
  മിഴികളുഴിയാന്‍ വിധി.

  വഴിയോരക്കാഴ്ച്ചകളിലെ മുഖങ്ങളില്‍ ചിലതെങ്കിലും മറവിക്കതീതമായി മാറാറില്ലേ?

  ReplyDelete
 16. sreeyude ee kavitha vaayikkumbol kavi evideyo oru vedanayode jeevithaththe thanne upeshkikkukayano.

  ottere jeevitha darsanangal baakkivakkunnu eekavitha.

  ReplyDelete
 17. ബന്ധങ്ങള്‍ നേരിയ വലകളാണോ..എളുപ്പം ഉടയ്ക്കാവതാണോ...?

  ReplyDelete