Friday, February 6, 2009

ഹൃദയം

എരിഞ്ഞടങ്ങുന്ന ഓരോ പകലിലും
ആര്‍ത്തിയോടെ നീ കൊത്തി വലിച്ചു
വിശപ്പടക്കുന്നതെന്റെ ഹൃദയമാണ്
ഓരോ പ്രഭാതത്തിലും നിന്റെ കൊക്കിന്റെ കാഠിന്യം
ഉരച്ചു നോക്ക്കുവാനുള്ള വാശിയോടെ
പുനര്‍ജനിക്കുന്നതും എന്റെ ഹൃദയമാണ്
രാവിന്റെ ശൈത്യവും
കടല്‍ കാറ്റിലെ ഉപ്പും
പുനര്‍ജനിക്ക് കാവലിരിക്കുമ്പോള്‍
നീണ്ടു കൂര്‍ത്ത നിന്റെ കൊക്കുകള്‍
എന്നെ ഭയപ്പെടുത്തുന്നില്ല...

20 comments:

 1. എന്തൊരു ധൈര്യം ....:)
  ................ബൈ ദ ബൈ..കവിതകള്‍ ഒരു പാട് എഴുതു...ആശംസകള്‍

  ReplyDelete
 2. എനിക്കും പരിചയമായ് കഴിഞ്ഞു ...!!
  :)

  ReplyDelete
 3. kadhayekkal kavithayanu sreekku kooduthal vazhangunnathennu thonnunnu.....vakkukal moorchayeriya asthrangalanu.....nannayittundu....kavithayil kooduthal shradha kendreekarikkuka....

  ReplyDelete
 4. the title could've been 'promitheus" as well.

  ReplyDelete
 5. "എരിഞ്ഞടങ്ങുന്ന ഓരോ പകലിലും
  ആര്‍ത്തിയോടെ നീ കൊത്തി വലിച്ചു
  വിശപ്പടക്കുന്നതെന്റെ ഹൃദയമാണ് "

  എന്നിട്ടും നീണ്ടു കൂര്‍ത്ത ആ കൊക്കുകളെ ഭയപ്പെടുന്നില്ലെന്നതാണ് ആ മനസ്സിലെ സ്നേഹത്തിന്റെ കാണാനാവാത്ത ഉറവ..

  അതെന്നും സൂക്ഷിക്കുക...

  ReplyDelete
 6. നീണ്ടുകൂര്‍ത്ത കൊക്കുകള്‍ ഭയപ്പെടുത്താത്തതു നിനക്കത് ശീലമായതുകൊണ്ടാണ് അല്ലേ ശ്രീ?

  സ്നേഹം നിറഞ്ഞ വിവാഹ വാര്‍ഷികാശംസകള്‍ !

  ReplyDelete
 7. അനുഭവങ്ങള്‍ കൊണ്ടു മനസ്സിന്‌ കാഠിന്യവും മൂര്‍ച്ചയുമായിക്കഴിഞ്ഞാല്‍ പിന്നെന്തു ഭയം....അല്ലേ...വളരെ നന്നായിട്ടുണ്ട്‌........

  ReplyDelete
 8. വിഷയത്തിനൊത്ത വാക്കുകള്‍ വരികളില്‍ അടുക്കിവെച്ചത് ഹൃദ്യമായി.

  ReplyDelete
 9. ശ്രീ
  ഏറെക്കാലത്തിന്‌ ശേഷം
  ഒരു ശക്തമായ കവിത വായിക്കുകയാണ്‌...
  ചിന്താധാരകള്‍ തീനാളങ്ങളായി
  മനസ്സിനെ ചുട്ടുകരിക്കുമ്പോഴാണ്‌
  ഓരോ കവിതകളും
  സംവദിക്കപ്പെടുന്നത്‌
  ഇതും അതുപോലെ...

  ആശംസകള്‍...

  ReplyDelete
 10. കാണാമറയതത് -ന ധൈര്യം ഇല്ലാതിരിക്കാന്‍ നിവര്‍ത്തിയില്ലല്ലോ..അതല്ലേ
  the man to walk with - വളരെ സന്തോഷം ..
  ...പകല്‍കിനാവന്‍...daYdreamEr -പുതിയ ശീലങ്ങളിലേക്ക് നടന്നു കയറിയേ മതിയാവു അല്ലെ
  Yesodharan - കവിത ഇഷ്ടമായെന്നു അറിഞ്ഞതില്‍ വളരെ സന്തോഷം .. ഇനിയുള്ള എഴുത്തിനു എനിക്ക് പ്രോത്സാഹനം ആണ് ഈ വാക്കുകള്‍
  കെ.കെ.എസ് - പ്രോമെത്യുസ് മാത്രമല്ല സുഹൃത്തേ .. ആ പാതയില്‍ പലരും ചരിക്കുന്നു :)
  കെ.കെ.എസ് - എല്ലാം സഹിക്കാന്‍ കഴിയുന്നതിനു സ്നേഹത്തിനു മാത്രമാണല്ലോ..
  ലേഖാവിജയ് - കാലം ചെല്ലുമ്പോള്‍ പുത്യ ശീലങ്ങള്‍ ഇല്ലാതെ പറ്റില്ലല്ല്ലോ അല്ലെ
  mayilppeeli - നഷ്ടപ്പെടാന്‍ ഒന്നും ഇല്ലാത്തവന് ഭയം ഇല്ല എന്നത് അനുഭവം പഠിപ്പിക്കുന്ന പാഠം
  ഏറനാടന്‍ - വായനക്ക് അഭിപ്രായത്തിനു ഒക്കെ ഹൃദയം നിറഞ്ഞ നന്ദി
  ഗിരീഷ്‌ എ എസ്‌ - ഈ അഭിപ്രായം എനിക്ക് കൂട്ടാണ് .. നാളെയിലേക്ക് എഴുത്തിനുള്ള ധൈര്യവും ....:)

  ReplyDelete
 11. ഞാനും എന്റെ വാക്കുകള്‍ക്കൊപ്പം തോറ്റുമടങ്ങുന്നു..
  മനോഹരം ശ്രീ

  ReplyDelete
 12. അവളൊരു പച്ചയില കാറ്റെതെറിന്ജിട്ടു പറയുന്നു‌ ,
  അകം വീണാല്‍ എനിയ്ക് , പുറം വീണാല്‍ നിനയ്ക് ,
  അകമെന്റെയടങ്ങാത്ത കനവിന്റെ നറും പച്ച !
  പുറം നിന്റെ യോടുങ്ങാത്ത പെരുംക്കാമ കടുംപച്ച !

  ReplyDelete
 13. നീണ്ടു കൂര്‍ത്ത നിന്റെ കൊക്കുകള്‍
  എന്നെ ഭയപ്പെടുത്തുന്നില്ല...
  നന്നായിട്ടുണ്ട്‌

  ReplyDelete
 14. കൊള്ളാം നന്നായിരിക്കുന്നു,

  ReplyDelete
 15. nannayittundu Sreeja.....othri kaariyangal ethiri vaakkukalil koodi paranjirikknnu...athupole orupadu arthagal ollil olipicha ee rachana reethyum

  ReplyDelete
 16. ഹൂം.... നന്നായിരിക്കുന്നു.

  ReplyDelete
 17. Dear sree sree,
  njan palavattam vayichu ee varikal.
  charvitha charvanam mathuram kavitha ennu KERLAPANINI.
  GREAT, YOU ARE GREAT.
  kachikurukkiya varikalil othukkivachirikkunna artdhathalangal. you can explaine, what much you can. Dimesions of your poem is like Great Neruda. And you will consider as a cubist poet. eniyum ezhuthumallo. kathirippode...
  bhnau

  ReplyDelete
 18. നിന്റെ കൊക്കിന്റെ കാഠിന്യം
  ഉരച്ചു നോക്ക്കുവാനുള്ള..
  നല്ല നിരീക്ഷണം..

  ReplyDelete
 19. ശക്തം ദീപ്തം

  ReplyDelete