Saturday, February 28, 2009

മുഖം മൂടികള്‍

മറക്കാന്‍ ഒരു മരുന്ന് ...
വ്യര്‍ഥമായ അലച്ചിലിനൊടുവില്‍
വഴി വാണിഭക്കാരന്റെ കയ്യിലെ
മാന്ത്രിക മുഖം മൂടി വാങ്ങി..

വില
പേശുവനായി പറഞ്ഞതാവാം
ഒരു വേള ധരിച്ചാല്‍ പിന്നെ മാറ്റുകയെ വേണ്ട
വെള്ളത്തില്‍ അലിയില്ല..
കൊടുംകാറ്റിലും പറക്കില്ല..
പഴയ മുഖം വേണമെന്ന് ശറിക്കരുതെന്ന് മാത്രം

കൂട്ടത്തില്‍ ചന്തമുള്ളത് ഒന്നെടുത്തു
മായാത്ത ചിരി വേണം
കണ്‍ കോണുകളില്‍ മഴ ചാറല്‍ ഇല്ലാത്ത ഒന്ന്
പാകമായ ഒന്നെടുത്തു ..
വേഗത്തില്‍ മുഖം ഒളിപ്പിച്ചു

മാറിയ മുഖമറിയാതെ എന്നെ തിരഞ്ഞു
ഓര്‍മ്മകള്‍ പല വഴി ചിതറി ഓടുന്നത് കണ്ടു‌

16 comments:

  1. വിളറിയ ചിരി തേച്ചു പകല്‍ പതുങ്ങി
    എത്തുമ്പോള്‍ പുതിയ ചായ കു‌ട്ടുകള്‍ അണിഞ്ഞു ആളുകള്‍ തെരുവില്‍ നിറയും

    ReplyDelete
  2. chechi..ur poems r more touching than ur stories....this one is really good....

    ReplyDelete
  3. ഒരു കാര്യം പറയട്ടെ ഇനി കുറെ സന്തോഷമുള്ള പ്രതീക്ഷകളുള്ള കവിതയും കഥയും എഴുതു.. ഈ കവിത മോശമാണ് എന്നല്ല ..കരയുന്ന മുഖങ്ങളേക്കാ ള്‍ പുഞ്ചിരിക്കുന്ന മുഖം കാണാന്‍ കൂടുതല്‍ ഭംഗി..ആശംസകള്‍

    ReplyDelete
  4. ശ്രീ...
    കവിത മനോഹരം...
    ചിരിക്കുന്ന മുഖത്തേക്കാള്‍
    എല്ലാവരും ശ്രദ്ധിക്കുക കരയുന്ന മുഖം തന്നെയാണ്‌...
    നമ്മുടെ കണ്ണുനീര്‍ പ്രളയം കണ്ട്‌
    പൊട്ടിചിരിച്ച്‌ നടന്നുമറയുന്നവര്‍
    വിഹ്വലതകളെ കുറിച്ചോ
    അലോസരപ്പെടുത്തലുകളെ കുറിച്ചോ
    ഓര്‍ക്കാറില്ല..അതിന്റെ പേരില്‍ സാന്ത്വനിപ്പിക്കാറുമില്ല...
    നഷ്ടശിഖരങ്ങളുടെ കൊമ്പില്‍
    തൂങ്ങിയാടാന്‍ പോകുന്ന
    സ്വപ്നങ്ങളുടെ നിസ്സഹായതയുണ്ട്‌
    ഈ മുഖംമൂടിയില്‍....

    ഈ കത്തുന്ന വരികള്‍
    ഹൃദയത്തില്‍ രേഖപ്പെടുത്തുന്നു...

    ആശംസകള്‍...
    നന്മകള്‍ നേരുന്നു...

    ReplyDelete
  5. "മാറിയ മുഖമറിയാതെ എന്നെ തിരഞ്ഞു
    ഓര്‍മ്മകള്‍ പല വഴി ചിതറി ഓടുന്നത് കണ്ടു‌ "
    കൊള്ളാം ...മാഷെ ....കൊള്ളാം ..ആസംസകള്‍ ...ഒരായിരം മായിരം ....ഇനിയും പ്രദീക്ഷിച്ചുകൊണ്ട് ഹൃദയപൂര്‍വ്വം .....

    ReplyDelete
  6. മുഖമൂടികള്‍ക്ക് അതിനുള്ള ശക്തി ഉണ്ടായിരുനെന്കിലെന്നു ഞാന്‍ വെറുതെ ആശിച്ചു പോകുന്നു.

    ReplyDelete
  7. ഇനി കാണുമ്പോള്‍ ഒരു മുഖം മൂടി കൂടി വാങ്ങിച്ചോളൂ. :)

    ReplyDelete
  8. swantham mukham thirichariyanavatha vidham manushyan mukham moodikalkkakathirunnu veerppu muttunnu....orikkal paranjathu veendumavarthikkatte........sreeyude thattakam kavitha thanneyanu....varikalkku shakthiyundu....nannayi.....

    ReplyDelete
  9. ശ്രീ..നന്നായിട്ടുണ്ട്..
    എണ്ണിയാലൊടുങ്ങാതത്ര
    മുഖങ്ങളില്‍നിന്നോരോന്നായെടുത്തു വക്കേ..
    അവന്‍ തിരഞ്ഞെടുത്തത്
    തുളുമ്പിവരുന്ന കടലൊരു
    കണ്‍ചിമ്മലിലൊതുക്കി
    ചിരിതൂകുന്ന
    ഓമനമുഖംമൂടി..
    ഈ വരികള്‍ പകരം തരുന്നു..

    ReplyDelete
  10. നന്നായിട്ടുണ്ട്

    ReplyDelete
  11. sree sree, njan engine eekavithakalkku abhiprayam parayum.
    njan orikkal orkutil eshuthi. sree you have enthusiasm.
    you ask me- how you know that.

    now I can tell you-
    ninte kavithakal sakshiyanu.

    NB:Gireesh AS-nte abhiprayangalodu yojikkunnu.

    -bhanu

    ReplyDelete
  12. ""കൂട്ടത്തില്‍ ചന്തമുള്ളത് ഒന്നെടുത്തു
    മായാത്ത ചിരി വേണം
    കണ്‍ കോണുകളില്‍ മഴ ചാറല്‍ ഇല്ലാത്ത ഒന്ന്
    പാകമായ ഒന്നെടുത്തു ..
    വേഗത്തില്‍ മുഖം ഒളിപ്പിച്ചു ""

    വെരി ഇന്ററസ്റ്റിങ്ങ് ..........

    greetings from thrissivaperoor

    pls visit
    http://trichurblogclub.blogspot.com/

    ReplyDelete
  13. എല്ലാം മുഖംമൂടികള്‍

    ReplyDelete