Sunday, July 18, 2010

വെറുമൊരു സ്വപ്നം

                               അവനു ഇറങ്ങേണ്ട സ്റ്റേഷന്‍ ലേയ്ക്ക് ഇനി അര മണിക്കൂര്‍ മാത്രം.പോയും വന്നും ഇരിക്കുന്ന നെറ്റ്.പല തവണ സംസാരം മുറിഞ്ഞു..അവന്റെ ചോദ്യങ്ങള്‍ എന്നില്‍ എത്താതെ നെറ്റില്‍ എവിടെയോ അലഞ്ഞു തിരിഞ്ഞു.അവസാനം എന്റെ സ്വപ്നങ്ങളെ പോലെ ചിറകറ്റു മരിച്ചിരിക്കണം.എന്‍റെ പല ഉത്തരങ്ങളും ഞാന്‍ ടൈപ്പ് ചെയ്തിടുമ്പോള്‍ വലയുടെ അങ്ങേയറ്റം അവനില്ലെന്നു സൂചിപ്പിച്ചു പച്ച വെളിച്ചം കെട്ടു.

ഒരിക്കല്‍ പറയാന്‍ തന്നെ വല്ലാതെ ധൈര്യം വേണ്ടുന്നവ..ഒന്നും ആവര്‍ത്തിച്ചില്ല..ഇതിനിടയില്‍ ഇടമുറിയാതെ പരസ്പരം കൈ മാറിയത് ഇഷ്ടമുള്ള പാട്ടുകള്‍ മാത്രമാണ്..

                          പ്രണയം ഒരു മല കയറ്റം പോലെ ആണെന്ന് പണ്ടാരോ പറഞ്ഞത് ഓര്‍മ്മ വന്നു.ഒരു പാടിഷ്ടമുള്ള ആളോട് ഫോണില്‍ സംസാരിക്കുമ്പോള്‍ നിങ്ങള്‍ എപ്പോള്‍ എങ്കിലും മിണ്ടാതെ ഇരുന്നിട്ടുണ്ടോ?എന്‍റെ ഇഷ്ടങ്ങളില്‍ ഒന്നാണത്..പറയുന്നത് കേട്ടു കണ്ണടച്ചിരിക്കുക.അപ്പുറത്ത് വീശി അടിക്കുന്ന കാറ്റും ,നിശ്വാസങ്ങള്‍ പോലും അടുത്തെന്ന പോലെ അറിയുക..ഒരു പാട് സ്നേഹിക്കുന്നവരുടെ ഇടയില്‍ വാക്കുകളുടെ അനാവശ്യമായ കലമ്പല്‍ എന്തിനു?

ചായ് ...ചായ് എന്ന വിളി..നിനക്ക് ചായ വേണോ?ലളിതമായ ചോദ്യം.എങ്കിലും.ഞങ്ങള്‍ക്കിടയില്‍ അതിനൊരു പാട് വില ഉണ്ട്.അത് കൊണ്ട് ഉത്തരം നെഞ്ചില്‍ കല്ലായി..കണ്ണ് നീര്‍ വീണത്‌ അവന്‍ അറിഞ്ഞിട്ടുണ്ടാവില്ല..സംസാരം മറ്റെന്തിലെക്കോ കടന്നു..ദിനോസറുകള്‍ ഉണ്ടാകും മുന്‍പേ നീയും ഞാനും ഉള്ള ലോകം എങ്ങനെ ഉണ്ടായെന്നു അറിയുമോ എന്ന് ചോദിച്ചു അവന്‍ കഥ പറഞ്ഞു തുടങ്ങി..ഞാന്‍ എന്നും കഥ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടി ആയിരുന്നല്ലോ..അവന്‍ എനിക്കെത്ര കഥകള്‍ പറഞ്ഞു തന്നിരിക്കുന്നു..ഒരാളും ഒരിക്കലും പറയാത്ത അത്രയും..

ലോലയെയും,മഞ്ഞിലെ വിമല ടീച്ചര്‍ നെയും ഒരു പാട് പ്രണയിക്കുന്ന അവന്‍റെ മനസ്സില്‍ ഒരു മൂടല്‍ മഞ്ഞിനപ്പുറം അവ്യക്തമായിരിക്കുന്ന ഒരു കഥാപാത്രമായി നില നില്ക്കാന്‍ ആണ് എന്‍റെ ശ്രമം.അവന്‍ പറഞ്ഞു പറഞ്ഞു നൈനിറ്റാള്‍ നോട് എനിക്കൊരു വല്ലാത്ത ഇഷ്ടം ആയിട്ടുണ്ട്‌..ഒരിക്കലും പോകാന്‍ കഴിയില്ലെന്ന് സങ്കടം പറഞ്ഞപ്പോള്‍ അവിടുത്തെ ഒരു പാട് ചിത്രങ്ങള്‍ അയച്ചു തന്നു..ആ തടാക കരയിലാണല്ലോ ഒരിക്കലും മടങ്ങി വരാത്ത സുധീര്നെയും കാത്തു വിമല ടീച്ചര്‍ കഴിയുന്നത്‌..
                                      ഒരു പാടിഷ്ടമുള്ള ഒന്നിനെ,പാടില്ലെന്നറിയുന്ന കൊണ്ട് മാത്രം നെഞ്ചോടു ചേര്‍ത്തില്ല..ഒറ്റപ്പെടലിന്റെ ഈ യാത്രയില്‍,സ്നേഹത്തിന്റെ ഈ തണുപ്പില്‍ എനിക്കെന്നെ പൊതിഞ്ഞു സൂക്ഷിക്കാം ആയിരുന്നു..ഇല്ല ഈ ജന്മം ഒറ്റപ്പെടലിന്റെതാണ്.ഒരു പായലും പൊതിയാതെ,എല്ലാത്തിലും തട്ടി തടഞ്ഞു ,എന്നിലെ ഞാന്‍ എന്ന അഹന്ത ഉരഞ്ഞു തേഞ്ഞു ഒരു ഉരുളന്‍ കല്ലാവണം. കല്ലിനുള്ളില്‍ ജീവന്‍ തിരയുന്ന അന്വേഷകന്‍ ആണ് അവന്‍..എപ്പോളെങ്കിലും ഏതെങ്കിലുമൊരു തീരത്ത് നിന്ന് അവന്‍റെ കയ്യില്‍ എനിക്ക് എത്തിപ്പെടാന്‍ ആയെങ്കിലോ?.ഒരു യാത്രവസാനവും ഉപേക്ഷിക്കപ്പെടാതെ, അവന്‍റെ സഞ്ചിയില്‍ എനിക്കൊരു സ്ഥിരം സ്ഥാനം കിട്ടിയേക്കാം.
 
അപ്പോള്‍ ഭയമില്ലാതെ,നിറഞ്ഞു പൂത്ത ഗുല്‍മോഹറിന് താഴെ അവന്‍റെ ഒപ്പം എനിക്കിരിക്കാം..എനിക്കിഷ്ടമുള്ള മഴയില്‍ നനഞ്ഞു കുതിരുന്ന അവന്‍റെ ഭ്രാന്തുകള്‍ കണ്ടിരിക്കാം..എപ്പോളും എപ്പോളും പറഞ്ഞു പറഞ്ഞു സ്നേഹം ഉറപ്പാക്കുന്ന അവന്‍റെ കുറുമ്പുകള്‍ ആസ്വദിക്കാം..

25 comments:

 1. ".ഒരു പാട് സ്നേഹിക്കുന്നവരുടെ ഇടയില്‍ വാക്കുകളുടെ അനാവശ്യമായ കലമ്പല്‍ എന്തിനു?"

  വെറുമൊരു സ്വപ്നം പോലെ പറഞ്ഞ കഥ.

  ReplyDelete
 2. ഒറ്റപ്പെടല്‍ അസഹീനിയമാണു ദേവി. പക്ഷെ നമുക്ക് സ്വപ്നം കാണാന്‍ അവകാശമുണ്ട്. സ്വപ്നമില്ലെങ്കില്‍ പിന്നെ നമ്മളില്ലല്ലോ? അവളുടെ സ്വപ്‌നങ്ങള്‍ എന്നെങ്കിലും അവന്‍ തിരിച്ചറിയും. എന്നിട്ട് അവനവളെ ഹൃദയത്തോട് ചേര്‍ത്തു പിടിക്കട്ടെ. അവന്റെ പ്രണയം അവളില്‍ മഴയായ്‌ പെയ്തിറങ്ങട്ടെ.

  ReplyDelete
 3. കവിതപോലെ മനസ്സിലേക്ക് ഇറങ്ങിവരുന്നു വാക്കുകള്‍ . അതിന്റെ മനോഹാരിതയില്‍ ഞാന്‍ കാന്നടച്ചിരിക്കുന്നു. നന്ദി.

  ReplyDelete
 4. നന്നായിരിക്കുന്നു ശ്രീജ, വായിച്ചു, ഒരു തവണ അല്ല, രണ്ടു തവണ..
  "ലോലയെയും,മഞ്ഞിലെ വിമല ടീച്ചര്‍ നെയും ഒരു പാട് പ്രണയിക്കുന്ന അവന്‍റെ മനസ്സില്‍ ഒരു മൂടല്‍ മഞ്ഞിനപ്പുറം അവ്യക്തമായിരിക്കുന്ന ഒരു കഥാപാത്രമായി നില നില്ക്കാന്‍ ആണ് എന്‍റെ ശ്രമം" നല്ല വരികള്‍... BYB, പപ്പേട്ടന്റെ ലോലയെ ആണോ അവനിഷ്ടം?

  ReplyDelete
 5. ശരിയാണ് പ്രണയം ഒരു മലകയറ്റം പോലെ തന്നെ ആണ്
  മുകളില്‍ എത്തുന്നതുവരെ അത് നമ്മളെ ത്രസീപ്പിചു കൊണ്ടിരിക്കും.
  കീഴടിക്കിയാല്‍ പിന്നെ രസം കുറയും .

  ReplyDelete
 6. പട്ടേപ്പാടം റാംജി- ആദ്യത്തെ കമന്റ്‌ നു നന്ദി :)
  Vayady -അങ്ങനെ ആഗ്രഹിക്കാം...അതില്‍ തെറ്റില്ല അല്ലെ..
  ഭാനു കളരിക്കല്‍- നന്ദി പറയുന്നില്ല മാഷേ
  മഹേഷ്‌ വിജയന്‍-പപ്പേട്ടന്റെ ലോലയെ തന്നെ ആണ് അവനു ഇഷ്ടം..
  സ്വതന്ത്രന്‍ -ദൂരെ നിന്ന് കാണാന്‍ മാത്രം സ്വാതന്ത്ര്യം ഉള്ളപ്പോള്‍ എങ്ങനെ ആവും :)

  ReplyDelete
 7. നന്നായി എഴുതി

  ReplyDelete
 8. വാക്കുകള്‍ മനസ്സിലേക്ക് തുളച്ചു കയറുന്നു.
  നന്നായി... ആശംസകള്‍...

  ReplyDelete
 9. ഇഷ്ട്ടപ്പെട്ടു, അവസാനത്തെ രണ്ടു ഖണ്ഡികകള്‍ പ്രത്യേകിച്ചും.

  ReplyDelete
 10. Thommy സന്തോഷം ....
  Jishad Cronic - മനസ്സിലേയ്ക്ക് കടന്നു വന്നു വരികള്‍ എന്നറിഞ്ഞതില്‍ ഏറെ സന്തോഷം ..
  വിനയന്‍ - ഹൃദയം നിറഞ്ഞ നന്ദി.

  ReplyDelete
 11. Dear,
  Each line touched the heart...
  really romantic...
  read as a beautiful poem...
  regards and congrats
  sandhya

  ReplyDelete
 12. ഒരു കവിത പോലെ വായിച്ച് തീർത്തു. നന്നായെഴുതി. ആശംസകൾ

  ReplyDelete
 13. സന്ധ്യ- ഇത് വഴി വന്നതിനു,ഈ അഭിപ്രായത്തിനു ഒക്കെ ഹൃദയം നിറഞ്ഞ നന്ദി.
  Manoraj - വളരെ സന്തോഷം :)

  ReplyDelete
 14. " ഒരു പാടിഷ്ടമുള്ള ഒന്നിനെ,പാടില്ലെന്നറിയുന്ന കൊണ്ട് മാത്രം നെഞ്ചോടു ചേര്‍ത്തില്ല.."
  ഈ വരിയാണ് ഇതിനെ സംഗ്രഹിക്കാന്‍ പറഞ്ഞാല്‍ ഞാന്‍ സ്വീകരിക്കുന്ന വരി ...എല്ലാം അതില്‍ തുന്നി ചേര്‍ത്ത് കഴിഞ്ഞിരിക്കുന്നു ...ദേവിയുടെ ഓരോ വരികളും ആത്മാവിനെ തൊട്ടുണര്‍ത്തുന്ന വാക്കുകള്‍ ആണ് ...അതെ പ്രണയം ഒരു മല കയറ്റം പോലെ തന്നെ ...ഞാന്‍ ഇന്നലെ ചേര്‍ത്ത കുറച്ചു വരികള്‍ പ്രണയത്തെ കുറിച്ച് എന്തോ പല പ്രണയ ജോഡികളുടെയും വിവാഹ ജീവിതം കണ്ടും കേട്ട അറിവില്‍ എഴുതി പോയതാണ് ..എന്റെ മാത്രം തോന്നല്‍ ആണ് കേട്ടോ ദേവി ..ഈ ബ്ലോഗിന്റെ ഹെഡര്‍ എനിക്ക് ഒത്തിരി ഇഷ്ട്ടായി ...ആ പാവാടയും ഉടുപ്പും ഇട്ടിരിക്കുന്ന ഉഞ്ഞാലില്‍ ഇരിക്കുന്ന കുട്ട്യേ കണ്ടപ്പോള്‍ എന്തൊക്കെയോ മനസ്സില്‍ മിന്നി മറഞ്ഞ പോലെ ...

  ReplyDelete
 15. words pouring like rain!!!!!!
  enjoyed!

  ReplyDelete
 16. പറയുന്നത് കേട്ടു കണ്ണടച്ചിരിക്കുക.അപ്പുറത്ത് വീശി അടിക്കുന്ന കാറ്റും ,നിശ്വാസങ്ങള്‍ പോലും അടുത്തെന്ന പോലെ അറിയുക..ഒരു പാട് സ്നേഹിക്കുന്നവരുടെ ഇടയില്‍ വാക്കുകളുടെ അനാവശ്യമായ കലമ്പല്‍ എന്തിനു?

  തീര്‍ച്ചയായും.

  ReplyDelete
 17. ആദില - ഇവിടെ വന്നതില്‍ വളരെ സന്തോഷം ട്ടോ..header ഇലെ പെണ്‍കുട്ടി ഞാന്‍ തന്നെ ആണ് എന്ന് വേണമെങ്കില്‍ പറയാം..ഓണനിലാവില്‍ ഊഞ്ഞാല്‍ ആടാന്‍ ഇഷ്ടപ്പെട്ടിരുന്ന ഒരാളാണ് ഞാന്‍...എന്റെ സുഹൃത്തിന്റെ സ്നേഹസമ്മാനം ആണ് ഈ ചിത്രം..കഥ ഇഷ്ടമായെന്നറിഞ്ഞതില്‍ വളരെ സന്തോഷം..
  chithrangada -മഴയെ പ്രണയിക്കുന്ന എന്‍റെ വാക്കുകള്‍ മഴ പോലെ എന്ന് കേട്ടതില്‍ വളരെ വളരെ സന്തോഷം ..
  കുമാരന്‍ | kumaran -:) സന്തോഷം ...വായനക്ക് ...ഈ അഭിപ്രായത്തിനു ..

  ReplyDelete
 18. ഞാന്‍ എന്നും കഥ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടി ആയിരുന്നല്ലോ..

  ReplyDelete
 19. മഴ - comment moderation ഇല്‍ മുങ്ങിയിട്ടില്ല കേട്ടോ :)
  Kalavallabhan - കഥ കേള്‍ക്കാന്‍ ഇഷ്ടമില്ലാത്ത ആരുണ്ട്‌ ഈ ലോകത്ത് ..

  ReplyDelete
 20. മനോഹരമായി അവന്റെ ഇഷ്ടങ്ങളെയും, അവനെയും വരച്ചുവെച്ചിട്ടുണ്ട്, പക്ഷെ കാത്തിരിപ്പാണ്‌ അവസാനം......
  അതു പൂവണിയട്ടെ എന്ന ആശംസയാണ്‌ വായിച്ചുതീര്‍ന്നപ്പൊള്‍ പറയേണ്ടതായി മനസ്സ് കണ്ടുവെച്ചിരുന്നത്.......
  നന്ദി.

  ReplyDelete
 21. മനോഹരമായി അവന്റെ ഇഷ്ടങ്ങളെയും, അവനെയും വരച്ചുവെച്ചിട്ടുണ്ട്, പക്ഷെ കാത്തിരിപ്പാണ്‌ അവസാനം......
  അതു പൂവണിയട്ടെ എന്ന ആശംസയാണ്‌ വായിച്ചുതീര്‍ന്നപ്പൊള്‍ പറയേണ്ടതായി മനസ്സ് കണ്ടുവെച്ചിരുന്നത്.......
  നന്ദി.

  ReplyDelete
 22. ശരിയാണ് പ്രണയം ഒരു മലകയറ്റം പോലെ തന്നെ ആണ്
  മുകളില്‍ എത്തുന്നതുവരെ അത് നമ്മളെ ത്രസീപ്പിചു കൊണ്ടിരിക്കും.
  കീഴടിക്കിയാല്‍ പിന്നെ രസം കുറയും .

  ee vakkukal njanum kadamedukkunu..
  nannayirikkunuu...

  ReplyDelete