Sunday, October 3, 2010

പൂവ് പറയാതെ പോയത്

ചെടിയില്‍ നിന്നടര്‍ത്തി മാറ്റി
പൂവിനെ പ്രണയിക്കുന്നവരല്ലേ നിങ്ങള്‍?
തണ്ടൊടിഞ്ഞ വേദനയില്‍
പൂവ് നീറുമ്പോള്‍
അഭിമാനത്തോടെ നിങ്ങളതിനെ
പ്രിയതമയുടെ മുടിക്കെട്ടിലോ
ദേവന്റെ കാല്ച്ചുവട്ടിലോ അര്‍ച്ചിക്കുന്നു.
കാറ്റും വെയിലും മഴയും
കിനാവ്‌ കണ്ടവള്‍,
കബരീ ഭാരത്തില്‍
വാടി ഉണങ്ങുകയോ
ഇലച്ചീന്തില്‍ പ്രസാദം ആവുകയോ ചെയ്യുന്നത് ആരറിയുന്നു?
വണ്ടുകള്‍ നുകരാതെ പോയ തേന്‍കണങ്ങള്‍
കരിഞ്ഞുണങ്ങും മുന്‍പേ
ഉറുമ്പിന്‍ കൂട്ടത്തിനു
തീന്‍ മേശ ഒരുക്കിയേക്കും...



15 comments:

  1. പൂവിന്റെ വേദനയില്‍ പലതും ഒളിപ്പിച്ചു വച്ചിരിക്കുന്നു. ആരും അത് കാണാതെ പോകില്ല.

    ReplyDelete
  2. പൂവുകള്‍ക്ക് ഇനി പുണ്യകാലം
    പ്രതീക്ഷിക്കുവാന്‍ ആകില്ലല്ലോ?
    കവിതയ്ക്ക് ആകാം.
    പ്രതീക്ഷയോടെ
    പരാഗങ്ങള്‍ നേരുന്നു.

    ReplyDelete
  3. പൂവുകള്‍ക്ക് ഇനി പുണ്യകാലം
    പ്രതീക്ഷിക്കുവാന്‍ ആകില്ലല്ലോ?
    കവിതയ്ക്ക് ആകാം.
    പ്രതീക്ഷയോടെ
    പരാഗങ്ങള്‍ നേരുന്നു.

    ReplyDelete
  4. പൂവിന്റെ വേദന പൂവിന് മാത്രം അറിയാം അല്ലെ?
    അന്യന്റെ ദുഖത്തെക്കാള്‍ അവനവന്റെ സുഖത്തിനു വേണ്ടി എന്തും ചെയ്യാം എന്ന മനുഷ്യന്റെ സ്വാര്‍ത്ഥത.
    ഇഷ്ടപ്പെട്ടു.

    ReplyDelete
  5. നല്ല ചിന്തകള്‍ ...പൂ പറിക്കരുത് അത് എന്റെ ഹൃദയമാണ് ,,,,,,,

    ReplyDelete
  6. ശ്രീക്കുട്ടീ ,"ഒരു പൂവിന്റെ നൊമ്പരം", നല്ലൊരു കഥാതന്തു... കുമാരനാശാന്റെ വീണപൂപോലെ... തണ്ടറുക്കപ്പെടുന്ന പൂവിന്‍ നൊമ്പരം..... കുറച്ചുകൂടി ശ്രമിച്ചാല്‍ ഈ കഥാതന്തുവില്‍ നല്ലോരു കവിത ഉണരും..... സസ്നേഹം ഏട്ടന്‍

    ReplyDelete
  7. വണ്ടുകള്‍ നുകരാതെ പോയ തേന്‍കണങ്ങള്‍ കരിഞ്ഞുണങ്ങും മുന്‍പേ ഉറുമ്പിന്‍ കൂട്ടത്തിനു തീന്‍ മേശ ഒരുക്കിയേക്കും...

    ee varikal enikkishtamaayi..

    ReplyDelete
  8. നന്നായി. ഇഷ്ട്ടപ്പെട്ടു ഈ പുഷ്പ നൊമ്പരം.

    ReplyDelete
  9. പൂക്കളെ സ്നേഹിച്ച പെണ്‍കിടാവെ.....പൂക്കള്‍ പറിക്കുന്നതിനോട് എനിക്കും അത്രയോജിപ്പില്ല :) കവിതകള്‍ ഇനിയും എഴുതു ആശംസകള്‍

    ReplyDelete
  10. സന്തോഷം ഈ വഴി വന്നതിനു ..വായനയ്ക്ക് ഒക്കെ..

    ReplyDelete
  11. വീണ പൂവിന്റെ നൊമ്പരങ്ങള്‍ മനോഹരമായി പകര്‍ത്തിയിരിക്കുന്നു

    ReplyDelete
  12. പൂവനങ്ങള്‍ക്കറിയാമോ....

    ReplyDelete