Saturday, September 18, 2010

കുഞ്ഞ്

വിതയ്ക്കുന്നവനും വിത്തും

ഒരു കാലവും അനുവാദം

ചോദിക്കാറില്ല ഈ മണ്ണിനോട് ..

മഴയും വെയിലും മഞ്ഞും

ആഞ്ഞു പതിക്കുമ്പോള്‍

ധ്യാന മൂകമിരിക്കുമീ ഭൂമി


ജന്മ ബന്ധത്താല്‍ നീയെന്നോടും

കര്‍മ്മ ബന്ധത്താല്‍ ഞാന്‍ നിന്നോടും

ബന്ധിക്കപ്പെട്ടിരിക്കുന്നെങ്കിലും കുഞ്ഞേ,

ഒരു മാത്ര പോലും നീ എന്റേതെന്നു

കരുതുന്നതില്ല ഞാന്‍

മുറിഞ്ഞു പോയ പൊക്കിള്‍കൊടി

എനിക്ക് നല്‍കുന്നത്

വയറും മനസ്സും നിറഞ്ഞൊരു കാലത്തിന്‍റെ

ഓര്‍മ്മപ്പൊട്ടുകള്‍ ആണ്ഒന്‍പതു മാസക്കാലം

എന്റെ ശ്വാസം നിന്റെതും

എന്‍റെ ജീവരക്തം നിന്‍റെ ജീവനുമായിരുന്നു

ലോകത്തിന്‍റെ മായക്കാഴ്ചകള്‍ കാണാതെ

നിന്‍റെ ഹൃദയമിടിപ്പിനും

പാദ സ്പര്‍ശനത്തിനും മാത്രമായി

കാതോര്‍ത്തു കഴിഞ്ഞൊരു കാലംപിന്നെ വേദനയുടെ അന്ത്യത്തില്‍

നമ്മള്‍ രണ്ടായി ..

നീ ജനിച്ചു എന്ന അത്യാഹ്ലാദം

നാമിനിയൊന്നല്ല എന്ന തിരിച്ചറിവ്ഇനി നിനക്ക് അകന്നു പോകണം

നിന്‍റെ ആകാശവും ഭൂമിയും തേടി

നിന്‍റെ ചിന്തയ്ക്കും ബുദ്ധിക്കും മേലെ

നിഴല്‍ പാടുകള്‍ വീഴ്ത്താതെ

അകന്നു മാറാന്‍

എന്‍റെ സ്നേഹം എന്നോട് പറയുന്നു ..എങ്കിലും നിന്‍റെ കണ്ണിനു വെളിച്ചവും

പാതയില്‍ വിളക്കുമാകാന്‍

അവസാന ശ്വാസം വരെ

അമ്മയുടെ നെഞ്ചിലൊരു നേരിപ്പോടെരിയുന്നു ..

11 comments:

 1. ശ്രീ

  ഞാനും തിരിച്ചറിയുന്നു ഈ വരികൾ !

  മറ്റൊരു തരത്തിൽ ചിന്തിച്ചാൽ , നമ്മളും അങ്ങനെ നിഴലിൽ നിന്നകന്ന്, പുതിയ ആകാശവും ഭൂമിയും തേടിപ്പുറപ്പെട്ടവരല്ലേ?

  - സസ്നേഹം, സന്ധ്യ

  ReplyDelete
 2. ഓഹ് പറയാൻ മറന്നു, ബ്ലോഗിന്റെ ആ നീലത്തലക്കെട്ടും പടവും ഒന്നാന്തരം! ആരുടെ ക്രിയേറ്റീവിറ്റിയാണത്?

  ReplyDelete
 3. അമ്മയാവുക സ്ത്രീയുടെ ജീവിതത്തില്‍ ഒരു രണ്ടാം ജന്മമാണ്.
  നന്നായിരിക്കുന്നു. ഈ കവിത അതിനെ പ്രതിഫലിപ്പിക്കുന്നു.

  ReplyDelete
 4. പുതുമ ഒന്നും ഇല്ല ...............ക്ഷമികുമല്ലോ ഇത് പോലെ ഒരു അഭിപ്രായം പറഞ്ഞത് കൊണ്ട് ..

  നീലത്തലക്കെട്ടും പടവും കൊള്ളാമെന്നു പറയാതെ വയ്യ

  ReplyDelete
 5. എങ്കിലും നിന്‍റെ കണ്ണിനു വെളിച്ചവും
  പാതയില്‍ വിളക്കുമാകാന്‍
  അവസാന ശ്വാസം വരെ
  അമ്മയുടെ നെഞ്ചിലൊരു നേരിപ്പോടെരിയുന്നു ..

  തീര്‍ച്ചയായും.

  ReplyDelete
 6. ഞാനും ഒരമ്മ,
  അതിനും മുന്‍പേ ഒരു മകള്‍!

  കവിത നന്നായിരിക്കുന്നു.

  ReplyDelete
 7. സന്ധ്യ - ആദ്യത്തെ കമന്റ്‌ നു നന്ദി..അതെ നമ്മളും അങ്ങനെ പുതിയ ആകാശവും തേടിയവര്‍ തന്നെ ആണ്..ഒരു അമ്മ ആയപ്പോളാണ് ഞാന്‍ എന്റെ അമ്മയെ കൂടുതല്‍ മനസ്സിലാക്കിയതും സ്നേഹിച്ചതും.
  പിന്നെ ബ്ലോഗ്‌ ന്റെ നീല തലക്കെട്ടും ചിത്രവും ചിത്രവും ഒരു സുഹൃത്തിന്റെ സ്നേഹ സമ്മാനം ആണ്..
  ഭാനു കളരിക്കല്‍ - അക്ഷരം പ്രതി ശെരിയാണ്‌ ഭാനു..ഞാന്‍ എന്നെ കൂടുതല്‍ അറിഞ്ഞ നാളുകള്‍ ആണത് ..
  MyDreams - സത്യം തുറന്നു പറഞ്ഞതില്‍ ഒരു മുഷിവും ഇല്ല..തലക്കെട്ടും ചിത്രവും ഒരു സുഹൃത്തിന്റെ സമ്മാനം ആണ് ..ഈ പ്രശംസ ഞാന്‍ ആ സുഹൃത്തിനു സമര്‍പ്പിക്കുന്നു
  പട്ടേപ്പാടം റാംജി - എല്ലാ അമ്മമാരും അങ്ങനെ തന്നെ അല്ലെ...
  പാറുക്കുട്ടി - വായനക്ക് അഭിപ്രായത്തിനു ഒക്കെ ഹൃദയം നിറഞ്ഞ നന്ദി.

  ReplyDelete
 8. ശ്റീക്കുട്ടീ ... കവിത നന്നായീ ട്ടോ.... കര്‍മ്മബന്ധങ്ങള്‍ക്കും ജ്ന്മബന്ധങ്ങള്‍ക്കും അപ്പുറം , നിസ്വാര്‍ത്ഥമായ കാര്‍മ്മികതയുടെ പ്രതിഫലനം ......

  "പിന്നെ വേദനയുടെ അന്ത്യത്തില്‍ , നമ്മള്‍ രണ്ടായി .. , നീ ജനിച്ചു എന്ന അത്യാഹ്ലാദം , നാമിനിയൊന്നല്ല എന്ന തിരിച്ചറിവ് "
  .. പുക്കിള്‍ കൊടി വേര്‍പെട്ടാലും , കുഞ്ഞിന്റെ ഓരോനെഞ്ചിടിപ്പും , അമ്മയില്‍ ചലനങ്ങള്‍ സ്രുഷ്ടിക്കും ... ഒരു പ്രക്രുതി ശക്തിക്കും ഇല്ലാത്ത ഒരു ബന്ധം

  "ഇനി നിനക്ക് അകന്നു പോകണം .. നിന്‍റെ ആകാശവും ഭൂമിയും തേടി .... നിന്‍റെ ചിന്തയ്ക്കും ബുദ്ധിക്കും മേലെ.... നിഴല്‍ പാടുകള്‍ വീഴ്ത്താതെ .....അകന്നു മാറാന്‍ .... എന്‍റെ സ്നേഹം എന്നോട് പറയുന്നു .."

  ഒരമ്മയുടെ നിസ്വാര്‍ത്ഥമായ ചിന്ത കള്‍.... നന്നായി രചന... ചിന്തകള്‍ പ്രാവര്‍ത്തികങ്ങളാവട്ടെ.... സസ്നേഹം ഏട്ടന്‍....

  ReplyDelete
 9. :) കൊള്ളാം.കേട്ടൊ...ഇഷ്ടപ്പെട്ടു

  ReplyDelete
 10. ഒരമ്മയുടെ സ്നേഹത്തിനും, ത്യാഗത്തിനും മറുവാക്കില്ല..
  അവരുടെ കണ്ണീരിനും ഒടുവില്‍ കയ്യും കണക്കുമുണ്ടാവില്ല..
  ആ തിരിച്ചറിവ് ഈ വരികളില്‍ മനോഹരമായി പകര്‍ത്തിയിരിക്കുന്നു..

  ReplyDelete
 11. അമ്മ നെഞ്ചം

  ReplyDelete