ആവര്‍ത്തിച്ചു പറഞ്ഞു കള്ളങ്ങളെ
സത്യമാക്കുന്ന മാന്ത്രിക വിദ്യ
നീ എന്ത് കാണണം,കേള്‍ക്കണം,
ചിന്തിക്കണം
അതെന്റെ കൈപ്പിടിയിലാണ്
നിനക്കൊന്നുമറിയില്ല
കാഴ്ച്ചയുടെ മായാജാലങ്ങളില്‍ പെട്ട്
സ്വയം നഷ്ടമായത് തിരിച്ചറിയാത്ത വിഡ്ഢി
ത്രിസന്ധ്യകള്‍ വിഡ്ഢിപ്പെട്ടിക്കു മുന്പില്
കണ്ണും മനവും പൂഴ്ത്തുമ്പോള്‍
പോരും പകയും നുരയുന്ന കഥകളില്‍
ആവേശത്തോടെ മുഴുകുമ്പോള്‍
ഉള്ളിലെ വിളക്കില്‍ കരിന്തിരി എരിഞ്ഞു മണത്തു
ദാഹനീര് കിട്ടാത്തൊരു തുളസി കരിഞ്ഞു
കഥയ്ക്കും കവിതയ്ക്കുമായി കാതോര്‍ത്തു
കാത്തിരുന്ന കുഞ്ഞു മനസ്സും
സ്നേഹ വാല്സല്യങ്ങളോടെ
കഥ പറയാന്‍ കൊതിച്ചൊരു
മുത്തശ്ശിയും മറവിയില്‍ മാഞ്ഞു പോയി
നമ്മുടെ ബുദ്ധിയും മനസ്സും അട്ടത്ത് വെക്കുകയും നമുക്ക് വേണ്ടി ചിന്തിക്കുകയും ചിരിക്കുകയും സ്വപ്നം കാണുകയും ഒക്കെ ചെയ്യുന്നത് മറ്റൊരാളാകുകയും ചെയ്യുന്ന ആഗോളവത്കൃത യുഗത്തെ ഈ കവിത പ്രതിഫലിപ്പിക്കുന്നു. വളരെ നന്നായി
ReplyDeleteകവിത പുതിയ ഒരു തലം നമ്മളെ കാണിക്കുന്നു
ReplyDeleteനന്നായി കവിത
well!
ReplyDeleteഎം .എന്‍ .വിജയന് മാഷിന്റെ ഒരു ലേഖനം ഓര്മ വന്നു ഈ കവിത വായിച്ചപ്പോള്‍ ..
ReplyDeleteനമ്മുടെ ചിന്തകളെ ഒരിക്കലും ഉണര്‍ത്താതെ അടിച്ചൊതുക്കി അവര്‍ പറയുന്നത് നമ്മളെക്കൊണ്ട് വിസ്വസിപ്പിക്കുന്നതിനു എല്ലാ വിധത്തിലും വിട്ടിപ്പെട്ടികള് പ്രത്യകം ശ്രദ്ധിക്കുന്നു.
ReplyDeleteകവിത നന്നായി.
"കഥയ്ക്കും കവിതയ്ക്കുമായി കാതോര്‍ത്തു
ReplyDeleteകാത്തിരുന്ന കുഞ്ഞു മനസ്സും
സ്നേഹ വാല്സല്യങ്ങളോടെ
കഥ പറയാന്‍ കൊതിച്ചൊരു
മുത്തശ്ശിയും മറവിയില്‍ മാഞ്ഞു പോയി"
സത്യമായ കാര്യം.
കവിത ഇവിടെ ഓർമിപ്പിക്കുന്നു, നഷ്ടപ്പെടുന്ന ജൈവസ്വരങ്ങളെ, കാഴ്ചകളെ. പകരം തരുന്ന
ReplyDeleteകച്ചവടച്ചരക്കുകളെ, അതിനെ അറിയാതെ വാരിപ്പുണരുന്നവർക്ക് നഷ്ടമാകുന്ന മഹാകാശങ്ങളെ
വളരെ നന്നായി!
സമകാലിക നേരങ്ങളില്‍ പ്രാധാന്യം അര്‍ഹിക്കുന്ന കവിത.
ReplyDelete"ഉള്ളിലെ വിളക്കില്‍ കരിന്തിരി എരിഞ്ഞു മണത്തു
ദാഹനീര് കിട്ടാത്തൊരു തുളസി കരിഞ്ഞു"
മനോഹരമായിരിക്കുന്നു. ആശംസകള്‍
“കഥ പറയൊന്നുരു മുത്തശ്ശി
ReplyDeleteകളി പറയുന്നൊരു മുത്തശ്ശി
നാലും മുറുക്കി തുപ്പി
കൂനി നടക്കും മുത്തശ്ശി
കള്ളന് മാരുടെ കഥ പറയുമ്പോള്‍
കണ്ണുമിഴിക്കും മുത്തശ്ശി
കഥയിലെ രാജകുമാരി കരഞ്ഞാല്‍
കൂടെ കരയും മുത്തശ്ശി“
This comment has been removed by the author.
ReplyDeleteഅവസാന 2 വരികൾ വളരെ ഇഷ്ടപ്പെട്ടു.
ReplyDeleteആശംസകൾ
ഇത് വായിച്ചപ്പോള്‍ എന്റെ തന്നെ ഒരു post ഓര്‍ത്തു പോയി...
ReplyDeleteനന്നായിരിക്കുന്നു ഈ കവിതയും.. ആശംസകള്‍..
സത്യം; പരമസത്യം!
ReplyDeleteNice thoughts...!
ReplyDeleteമുത്തശ്ശിമാര്‍ക്കുള്ള റിയാലിറ്റി ഷോ വരുന്നുണ്ടത്രേ! :)
ReplyDeleteനല്ല ചിന്തകള്‍.
ആശംസകള്‍
ReplyDeleteനല്ല കവിത, വരികൾ ഏറെ ഇഷ്ടമായി.
ReplyDeleteനന്നായി എഴുതി. ഭ്രമിപ്പിക്കുന്ന വരികള്‍
ReplyDeleteഏവര്‍ക്കും അറിയാവുന്ന കാര്യം , എന്നാല്‍ അറിഞ്ഞില്ലെന്നു നടിക്കുന്ന കാര്യം....
ReplyDeleteനന്നായി എഴുതിയിരിക്കുന്നു
കരിഞ്ഞ തുളസിയില്‍ തന്നെയുണ്ട് ആ മുത്തശ്ശിയുടെ മനസ്സ്..
ReplyDeleteഅങ്ങിനെ ഈ കവിത ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവുന്നു.
gud work...
ReplyDeleteitharatthil palathum ormmappedutthunnathu kaviyud kadama.... ashamsakal
പ്രാര്‍ഥനയും,സ്നേഹവും..സീരിയലുകള്‍ കൊണ്ട് പോയി..
ReplyDeleteഭാനുവിന്റെ നല്ലൊരഭിപ്രായമുള്ളപ്പോള് വേറെന്തിന്.
ReplyDeleteകവിതക്കും കവിക്കും ആശംസകള്‍
ഈ വിഡ്ഡിപ്പെട്ടി കാരണം...
ReplyDelete