Monday, November 29, 2010

ഭ്രമം

ആവര്‍ത്തിച്ചു പറഞ്ഞു കള്ളങ്ങളെ
സത്യമാക്കുന്ന മാന്ത്രിക വിദ്യ
നീ എന്ത് കാണണം,കേള്‍ക്കണം,
ചിന്തിക്കണം
അതെന്‍റെ കൈപ്പിടിയിലാണ്
നിനക്കൊന്നുമറിയില്ല
കാഴ്ച്ചയുടെ മായാജാലങ്ങളില്‍ പെട്ട്
സ്വയം നഷ്ടമായത് തിരിച്ചറിയാത്ത വിഡ്ഢി

ത്രിസന്ധ്യകള്‍ വിഡ്ഢിപ്പെട്ടിക്കു മുന്‍പില്‍
കണ്ണും മനവും പൂഴ്ത്തുമ്പോള്‍
പോരും പകയും നുരയുന്ന കഥകളില്‍
ആവേശത്തോടെ മുഴുകുമ്പോള്‍
ഉള്ളിലെ വിളക്കില്‍ കരിന്തിരി എരിഞ്ഞു മണത്തു
ദാഹനീര്‍ കിട്ടാത്തൊരു തുളസി കരിഞ്ഞു
കഥയ്ക്കും കവിതയ്ക്കുമായി കാതോര്‍ത്തു
കാത്തിരുന്ന കുഞ്ഞു മനസ്സും
സ്നേഹ വാല്സല്യങ്ങളോടെ
കഥ പറയാന്‍ കൊതിച്ചൊരു
മുത്തശ്ശിയും മറവിയില്‍ മാഞ്ഞു പോയി

24 comments:

  1. നമ്മുടെ ബുദ്ധിയും മനസ്സും അട്ടത്ത് വെക്കുകയും നമുക്ക് വേണ്ടി ചിന്തിക്കുകയും ചിരിക്കുകയും സ്വപ്നം കാണുകയും ഒക്കെ ചെയ്യുന്നത് മറ്റൊരാളാകുകയും ചെയ്യുന്ന ആഗോളവത്കൃത യുഗത്തെ ഈ കവിത പ്രതിഫലിപ്പിക്കുന്നു. വളരെ നന്നായി

    ReplyDelete
  2. കവിത പുതിയ ഒരു തലം നമ്മളെ കാണിക്കുന്നു
    നന്നായി കവിത

    ReplyDelete
  3. എം .എന്‍ .വിജയന്‍ മാഷിന്റെ ഒരു ലേഖനം ഓര്മ വന്നു ഈ കവിത വായിച്ചപ്പോള്‍ ..

    ReplyDelete
  4. നമ്മുടെ ചിന്തകളെ ഒരിക്കലും ഉണര്‍ത്താതെ അടിച്ചൊതുക്കി അവര്‍ പറയുന്നത് നമ്മളെക്കൊണ്ട് വിസ്വസിപ്പിക്കുന്നതിനു എല്ലാ വിധത്തിലും വിട്ടിപ്പെട്ടികള്‍ പ്രത്യകം ശ്രദ്ധിക്കുന്നു.
    കവിത നന്നായി.

    ReplyDelete
  5. "കഥയ്ക്കും കവിതയ്ക്കുമായി കാതോര്‍ത്തു
    കാത്തിരുന്ന കുഞ്ഞു മനസ്സും
    സ്നേഹ വാല്സല്യങ്ങളോടെ
    കഥ പറയാന്‍ കൊതിച്ചൊരു
    മുത്തശ്ശിയും മറവിയില്‍ മാഞ്ഞു പോയി"
    സത്യമായ കാര്യം.

    ReplyDelete
  6. കവിത ഇവിടെ ഓർമിപ്പിക്കുന്നു, നഷ്ടപ്പെടുന്ന ജൈവസ്വരങ്ങളെ, കാഴ്ചകളെ. പകരം തരുന്ന
    കച്ചവടച്ചരക്കുകളെ, അതിനെ അറിയാതെ വാരിപ്പുണരുന്നവർക്ക് നഷ്ടമാകുന്ന മഹാകാശങ്ങളെ
    വളരെ നന്നായി!

    ReplyDelete
  7. സമകാലിക നേരങ്ങളില്‍ പ്രാധാന്യം അര്‍ഹിക്കുന്ന കവിത.

    "ഉള്ളിലെ വിളക്കില്‍ കരിന്തിരി എരിഞ്ഞു മണത്തു
    ദാഹനീര്‍ കിട്ടാത്തൊരു തുളസി കരിഞ്ഞു"
    മനോഹരമായിരിക്കുന്നു. ആശംസകള്‍

    ReplyDelete
  8. “കഥ പറയൊന്നുരു മുത്തശ്ശി
    കളി പറയുന്നൊരു മുത്തശ്ശി
    നാലും മുറുക്കി തുപ്പി
    കൂനി നടക്കും മുത്തശ്ശി
    കള്ളന്‍ മാരുടെ കഥ പറയുമ്പോള്‍
    കണ്ണുമിഴിക്കും മുത്തശ്ശി
    കഥയിലെ രാജകുമാരി കരഞ്ഞാല്‍
    കൂടെ കരയും മുത്തശ്ശി“

    ReplyDelete
  9. അവസാന 2 വരികൾ വളരെ ഇഷ്ടപ്പെട്ടു.
    ആശംസകൾ

    ReplyDelete
  10. ഇത് വായിച്ചപ്പോള്‍ എന്റെ തന്നെ ഒരു post ഓര്‍ത്തു പോയി...

    നന്നായിരിക്കുന്നു ഈ കവിതയും.. ആശംസകള്‍..

    ReplyDelete
  11. സത്യം; പരമസത്യം!

    ReplyDelete
  12. മുത്തശ്ശിമാര്‍ക്കുള്ള റിയാലിറ്റി ഷോ വരുന്നുണ്ടത്രേ! :)

    നല്ല ചിന്തകള്‍.

    ReplyDelete
  13. നല്ല കവിത, വരികൾ ഏറെ ഇഷ്ടമായി.

    ReplyDelete
  14. നന്നായി എഴുതി. ഭ്രമിപ്പിക്കുന്ന വരികള്‍

    ReplyDelete
  15. ഏവര്‍ക്കും അറിയാവുന്ന കാര്യം , എന്നാല്‍ അറിഞ്ഞില്ലെന്നു നടിക്കുന്ന കാര്യം....
    നന്നായി എഴുതിയിരിക്കുന്നു

    ReplyDelete
  16. കരിഞ്ഞ തുളസിയില്‍ തന്നെയുണ്ട് ആ മുത്തശ്ശിയുടെ മനസ്സ്..
    അങ്ങിനെ ഈ കവിത ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവുന്നു.

    ReplyDelete
  17. gud work...
    itharatthil palathum ormmappedutthunnathu kaviyud kadama.... ashamsakal

    ReplyDelete
  18. പ്രാര്‍ഥനയും,സ്നേഹവും..സീരിയലുകള്‍ കൊണ്ട് പോയി..

    ReplyDelete
  19. ഭാനുവിന്റെ നല്ലൊരഭിപ്രായമുള്ളപ്പോള്‍ വേറെന്തിന്.
    കവിതക്കും കവിക്കും ആശംസകള്‍

    ReplyDelete
  20. ഈ വിഡ്ഡിപ്പെട്ടി കാരണം...

    ReplyDelete