Wednesday, January 12, 2011

വലകള്‍

അകപ്പെട്ടാല്‍ പുറത്തേയ്ക്കുള്ള വഴി
മറന്നേ പോകുന്ന
അന്തമില്ലാത്ത വലയ്ക്കുള്ളില്‍
ഒളിഞ്ഞും മറഞ്ഞും
പേര് മാറ്റിയും
പ്രണയവും ജീവിതവും നെയ്യുന്നവര്‍

കവിത ചൊല്ലിയും
കഥ പറഞ്ഞും
നഷ്ടസ്വപ്നങ്ങളില്‍ വെറുതെ വിതുമ്പിയും
പ്രണയക്കരുക്കള്‍ നീക്കുന്നു

കളി വീണ്ടും പഴയത് തന്നെ
ഏണിയും പാമ്പും
ഏണിപ്പടികള്‍ കയറി നീ മുകളിലേയ്ക്കും,
പാമ്പിന്‍ വായില്പ്പെട്ടു ഞാന്‍ താഴേയ്ക്കും

21 comments:

  1. കളി പഴയത് തന്നെ
    ഇരയും പാമ്പും മാത്രം മാറിക്കൊണ്ടിരിക്കും
    ഇന്നത്തെ ഇര നാളെ വേട്ടയ്ക്കിറങ്ങും.

    കവിത നന്ന്.

    ചെറിയ ഒരു വൃത്തത്തില്‍ മാത്രം ഒതുങ്ങിയോ എന്നൊരു സംശയം..

    ReplyDelete
  2. ദേവി, വിധിയെ തടുക്കാന്‍ ആവില്ലല്ലോ ,

    എന്നെങ്കിലും ഏണി കയറാന്‍ പറ്റുമെന്ന് ആശിക്കാം

    ReplyDelete
  3. നന്നായി കവിത. നല്ല ആശയാവിഷ്കരണം.

    ReplyDelete
  4. അവസാനത്തെ നാലുവരിയെ എനിക്ക് ഇഷ്ടായുള്ളു..

    ReplyDelete
  5. മനോഹരമായി ഈ കവിത, വലയുമായി, നനുനനുത്ത പദവുമായി ഇനിയും വരും, വീഴരുതെട്ടോ!

    ReplyDelete
  6. വ്യക്തം !

    നല്ല കവിത

    araamam.blogspot.com

    ReplyDelete
  7. ഓരോ പടി മുകളില്‍ കയറും തോറും
    ഇറക്കത്തിന്റെ താഴ്ചക്ക് ആകാം കൂടും

    ReplyDelete
  8. കവിത നന്നായി ഇഷ്ടപ്പെട്ടു.apt ആയ ഉപമ.

    "ഏണിയും പാമ്പും
    ഏണിപ്പടികള്‍ കയറി നീ മുകളിലേയ്ക്കും,
    പാമ്പിന്‍ വായില്പ്പെട്ടു ഞാന്‍ താഴേയ്ക്കും "

    നല്ല വരികള്‍

    ReplyDelete
  9. പ്രണയം കുരുക്കാവാതെ കുരുങ്ങാതെ കരുതിയിരിക്കുക തന്നെ.

    ReplyDelete
  10. ആ അവസാന വരികള്‍ക്കാണ്‌ ആശയഭംഗി ഏറിയത്. നന്ന്.

    ReplyDelete
  11. കവിത ചൊല്ലിയും
    കഥ പറഞ്ഞും
    നഷ്ടസ്വപ്നങ്ങളില്‍ വെറുതെ വിതുമ്പിയും
    പ്രണയക്കരുക്കള്‍ നീക്കുന്നു

    ഇപ്പൊ ഇതൊക്കെ നടക്കോ?

    ReplyDelete
  12. കളി വീണ്ടും പഴയത് തന്നെ
    ഏണിയും പാമ്പും
    ഏണിപ്പടികള്‍ കയറി നീ മുകളിലേയ്ക്കും,
    പാമ്പിന്‍ വായില്പ്പെട്ടു ഞാന്‍ താഴേയ്ക്കും good words .....

    ReplyDelete
  13. ചിലന്തി വല
    രൂപപ്പെടുന്നതിന്
    മുന്‍പേ
    വലയില്‍
    വീഴെണ്ടവര്‍യാത്ര
    തുടങ്ങിയിട്ടുണ്ടാവും.
    ലക്ഷൃ സ്ഥാനം
    ഒരുക്കാനുള്ള
    തിരക്കിലാണ്
    ചിലന്തി. (ini nokkoo kavitha-pulari...)

    ReplyDelete
  14. ഏണിപ്പടികള്‍ കയറി നീ മുകളിലേയ്ക്കും,
    പാമ്പിന്‍ വായില്പ്പെട്ടു ഞാന്‍ താഴേയ്ക്കും

    Jeevitham thanne Oru Eniyum Pambum Kaliyalle..

    Any way NALLA KAVITHA

    www.blogofmons.weebly.com

    ReplyDelete
  15. Devi,
    ingane nanutha valakal neythu kondirikkoo..
    idakkidakku vannu chaadaam..

    ReplyDelete
  16. ചിലപ്പോള്‍ ഏണി, ചിലപ്പോള്‍ പാമ്പ്

    ReplyDelete