Sunday, July 17, 2011

മഴത്തോര്‍ച്ച

മനസ്സിന്നു
മഴ മാഞ്ഞൊരു ആകാശം
കണ്ണ് നീരിന്റെ പേമാരി
നോവിന്റെ മിന്നലാട്ടങ്ങള്‍
ഹൃദയം തകര്‍ക്കുന്ന
ഇടിമുഴക്കങ്ങള്‍
സര്‍വ്വവും കടപുഴക്കിയെറിയുന്ന
കാറ്റിന്റെ കോലാഹലങ്ങള്‍.

ആടി തിമിര്‍ത്തതിനൊടുവില്‍
നിശബ്ദതയുടെ മേലങ്കിയണിഞ്ഞു
നൊമ്പരങ്ങളുടെ പടിയിറക്കം
ഉള്ളിലുറങ്ങിയ വിത്തില്‍
ആദ്യത്തെ മുള

ഇനിയും പെയ്തു തോരാന്‍
ഇടി മുഴക്കവുമായി എത്തിയേക്കാം
ഒരു മഴക്കാലം,എങ്കിലും
വിരിയാതിരിക്കില്ലൊരു മഴവില്ല്
പുഞ്ചിരിക്കാതിരിക്കില്ല പൂക്കള്‍
ഒഴുകാതിരിക്കില്ല ജീവിതം..

29 comments:

  1. ഒരു മഴത്തോര്ച്ചയില്‍...

    ReplyDelete
  2. ഒഴുകി തീരുന്നിടത്താണ് മഴവില്ലുകള്‍ ചേക്കേറുന്നത്
    ഇടി മുഴക്കം വസ്സന്തത്തെ പ്രസവിക്കുന്നത്

    ReplyDelete
  3. മഴവില്ലും പൂക്കളും ഉണ്ടാവുക തന്നെ ചെയ്യും.

    ReplyDelete
  4. ഈ ബ്ളോഗിലെ പത്തോളം കവിതകൾ വായിച്ചു.ഇതേ ആശയങ്ങൾ തന്നെ ഏതെങ്കിലും ഒരു താളത്തിൽ (വൃത്തത്തിൽ)എഴുതാൻ സ്രമിക്കുക.തീർച്ചയായും ഇപ്പോഴത്തെതിനേക്കാൾ ഹൃദ്യമായേക്കാം.അക്ഷരം അല്പംകൂടി വലിപ്പമുള്ളതുമാക്കുക.ആശംസകൾ

    ReplyDelete
  5. എങ്കിലും
    വിരിയാതിരിക്കില്ലൊരു മഴവില്ല്
    പുഞ്ചിരിക്കാതിരിക്കില്ല പൂക്കള്‍
    ഒഴുകാതിരിക്കില്ല ജീവിതം..

    ഈ ശുഭ പ്രതീക്ഷ തന്നെയാണ് ആവശ്യം :)

    ReplyDelete
  6. ഒഴുകട്ടെ ഇനിയും...
    ഭാവുകങ്ങൾ..

    ReplyDelete
  7. ഹാവൂ പെയ്തു തോർന്നല്ലോ. ഇനി വിരിയും മഴവിൽക്കൊടി. നല്ല കവിത.

    ReplyDelete
  8. ആ മഴക്കൊടുവില്‍ മാനം തെളിഞ്ഞേക്കാം...
    ഭൂമിയില്‍ പുതുനാമ്പുകള്‍ മുളപോട്ടിയേക്കാം...
    ചില്ലകളില്‍ പൂക്കള്‍ പുഞ്ചിരി തൂകിയെക്കം ....
    അങ്ങനെ ഒരുനല്ല നാളയെ കാത്തിരിക്കാം...
    പ്രതീക്ഷയോടെ ...

    ഭക്തിപൂര്‍ണമായ ഒരു രാമായണ മാസം നേര്‍ന്നുകൊള്ളുന്നു.

    ReplyDelete
  9. പ്രകൃതിയുടെ ഏത് ഭാവമാണ് ഏറ്റവും ഇഷ്ടം എന്നു ചോദിച്ചാല്‍ ഞാന്‍ പറയും മഴ പെയ്തു തോര്‍ന്നു നീലാകാശവുമായി വെളുക്കെചിരിക്കുന്ന ആ ഭാവമാണെന്നു.
    ഈ പ്രസന്നത സകലതിനേയും നിറഞ്ഞ മുഖത്തോടെ സ്വാഗതം ചെയ്യുന്നുണ്ട്. ഇഷ്ടമായി കവിത.

    ReplyDelete
  10. വിരിയാതിരിക്കില്ലൊരു മഴവില്ല്
    പുഞ്ചിരിക്കാതിരിക്കില്ല പൂക്കള്‍
    ഒഴുകാതിരിക്കില്ല ജീവിതം..
    തീര്‍ച്ചയായും.

    ReplyDelete
  11. അവസാനവരികൾ കൂടുതൽ നന്ന്
    :-)
    ഉപാസന

    ReplyDelete
  12. കാറും കോളും എങ്ങനെ നിറയുമ്പോഴും ഒരു പ്രതീക്ഷക്കതിര്‍.
    നന്നായിരിക്കുന്നു കവിത

    ReplyDelete
  13. ഒരു മഴ തോര്‍ച്ച്ചയില്‍ വീണ്ടും ജീവിതം ഒഴുകിതുടങ്ങുന്നു. നല്ല കവിത.

    ReplyDelete
  14. പ്രതീക്ഷകള്‍.....! നല്ലത്
    മിക്ക കവിതകളിലേയും പോലെതന്നെ ഇതിലേയും അവസാന വരികളാണ് കൂടുതല്‍ മികച്ച് നില്‍ക്കുന്നതെന്ന് തോന്നുന്നു
    ആശം‌സകള്‍!

    ReplyDelete
  15. ഹൃദയത്തിലേക്ക് പെയ്തിറങ്ങിയ മഴ
    ആ കണ്ണീര്‍മഴ പെയ്തൊഴിഞ്ഞപ്പോള്‍
    ആകാശം പോലെ പുഞ്ചിരിക്കുന്ന മനം
    അവിടെ വസന്തം വിരിയട്ടെ..
    പുതിയ പ്രതീക്ഷകള്‍ നാമ്പിടട്ടെ..

    നല്ല കവിത. ഇഷ്ടമായി.

    ReplyDelete
  16. എങ്കിലും വിരിയാതിരിക്കില്ലൊരു മഴവില്ല് .

    കൊള്ളാം..

    ReplyDelete
  17. നന്നായി ശ്രീദേവി.
    നല്ല എഴുത്ത്.

    ReplyDelete
  18. shubha prtheekshakal athanallo jeevithathe munnottu nayikkunnath

    ReplyDelete
  19. നിലനില്‍ക്കുന്നവ മൂന്നെന്നാണ്.{സ്നേഹം, വിശ്വാസം, പ്രതീക്ഷ} പ്രതീക്ഷയുടെ ചിറകിലേറി നഭസ്സില്‍ മുത്തമിടാം.

    കവിതക്കാശംസ.

    ReplyDelete
  20. നല്ല കവിത. കവിതാസ്വാദനം പഠിച്ചുവരുന്നു.

    ഭാവുകങ്ങള്‍

    ReplyDelete
  21. മഴവില്ലിനാല്‍ ഞാന്‍ തീര്‍ത്ത വര്‍ണ ചിത്രമൊക്കെയും
    മായ്ക്കുമോ വെള്ളിമേഘമേ നീ ? എന്നായിരിക്കാം
    ചോദിക്കുന്നത്. വര്‍ണ ചിത്രങ്ങള്‍ വരയ്ക്കുന്നതും
    മായ്ക്കുന്നതും എല്ലാം വെള്ളി മേഘങ്ങള്‍.

    ReplyDelete
  22. നല്ല ഭംഗിയുള്ള കവിത.
    വീണ്ടും വീണ്ടും വായിക്കാന്‍ തോന്നുന്നത്.

    ReplyDelete
  23. നല്ല കവിത. വായിച്ചപ്പോള്‍ നാട്ടിലേക്ക് പോവാന്‍ ഒരാശ...

    ReplyDelete
  24. ഒഴുകാതിരിക്കില്ല ജീവിതം

    ReplyDelete
  25. വിരിയാതിരിക്കില്ലൊരു മഴവില്ല്
    പുഞ്ചിരിക്കാതിരിക്കില്ല പൂക്കള്‍
    ഒഴുകാതിരിക്കില്ല ജീവിതം.
    നിറയെ പൂക്കള്‍ നിറഞ്ഞ വസന്തം ദേവിയുടെ ലോകത്ത് മഴവില്ല് വിരിക്കട്ടെ എന്നാശംസിക്കുന്നു...
    -സ്നേഹപൂര്‍വ്വം അവന്തിക

    ReplyDelete
  26. മഴയും മനസ്സും.... എന്നും പുതുമ നിറഞ്ഞ വിഷയം!

    മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ ബ്ലോഗില്‍ കുറിച്ചിട്ട
    ചില വരികള്‍ ഓര്‍മ്മ വന്നു.

    http://blogeeyam.blogspot.com/2008/04/blog-post.html

    ReplyDelete