Monday, February 25, 2013

ഡിസംബര്‍

കുളിര്‍ന്നു കുളിര്‍ന്നു,
ഉള്ളിലെ വേവാറ്റാന്‍,
ഒരു ക്രിസ്തുമസ് കാലം.

മഞ്ഞിന്റെ മൂട്പടമിട്ടു
കൗതുക കാഴ്ചകള്‍ മറച്ചു
തീര്‍ത്തും തനിച്ചാക്കുന്ന
 പ്രഭാത സവാരികള്‍

എല്ലുതുളയ്ക്കുന്ന തണുപ്പില്‍
പച്ച മണ്ണില്‍ വിരിച്ച കീറക്കടലാസ്സില്‍
സ്വപ്‌നങ്ങള്‍ ഇല്ലാത്ത നാളെകളിലെയ്ക്ക്
മാത്രം കണ്‍ തുറക്കുന്ന
വിശന്നു തളരുന്ന ബാല്യങ്ങളെ സാക്ഷിയാക്കുന്ന
എന്റെ ബാല്ക്കണി കാഴ്ചകള്‍

ആകാശ ചെരുവില്‍
വാടാത്ത കൊഴിയാത്ത
നക്ഷത്രകുഞ്ഞുങ്ങള്‍
താഴെയീ  മണ്ണില്‍
വിടരും മുന്പേ കൊഴിയുന്ന
പാല്‍ മണം  മാറാത്ത വൃദ്ധര്‍

പരുക്കന്‍ മുഖങ്ങള്‍
ചിരി വറ്റിയ ചുണ്ടുകള്‍
കല്ലും മണ്ണുമേന്തി
മാര്‍ദവം മറന്ന ഇളം കൈത്തളിരുകള്‍
ഒരു നേരത്തെ അന്നത്തിനും
പ്രാണഭയത്തിനുമിടയില്‍
ഭോഗിക്കപ്പെടുന്നവര്‍ 

കാല്‍വരിയിലേക്കുള്ള ആദ്യ ചുവടുമായി
ബെത് ലഹേമിലെ  പുല്‍ തൊഴുത്തില്‍
ഒരമ്മയും കുഞ്ഞും
നിന്ദിതന്റെയും പീഡിതന്റെയും
ഉയര്‍ത്തെഴുന്നേല്‍പ്പിനായുള്ള
അന്തമില്ലാത്ത കാത്തിരിപ്പിന്റെ
ഓര്‍മ്മപ്പെടുത്തല്‍..

10 comments:

  1. ശ്രീ....വേദനിപ്പിക്കുന്ന ഓര്‍മപ്പെടുത്തല്‍..,...നല്ല കവിത.

    ReplyDelete
  2. ഒരു നേരത്തെ അന്നത്തിനും
    പ്രാണഭയത്തിനുമിടയില്‍
    ഭോഗിക്കപ്പെടുന്നവര്‍

    ReplyDelete
  3. നിന്ദിതന്റെയും പീഡിതന്റെയും
    ഉയര്‍ത്തെഴുന്നേല്‍പ്പിനായുള്ള
    അന്തമില്ലാത്ത കാത്തിരിപ്പിന്റെ
    ഓര്‍മ്മപ്പെടുത്തല്‍..

    ഇഷ്ടപ്പെട്ടു.

    ReplyDelete
  4. മിക്കപീഡനസംഭവങ്ങളിലും അന്നവും വെള്ളവും ഉള്‍പ്പെടുന്നില്ല. പുരിുഷമേധാവിത്വത്തിന്റെ പരസ്യമായ പ്രഖ്യാപനം മാത്രം.

    ReplyDelete
  5. ഡിസംബര്‍, ജനുവരി, എല്ലാം ഒരുപോലെ

    ReplyDelete
  6. അന്തമില്ലാത്ത കാത്തിരിപ്പിന്റെ ഓര്‍മ്മപ്പെടുത്തല്‍ ..
    നല്ല വരികള്‍

    ReplyDelete
  7. നിന്ദിതന്റെയും പീഡിതന്റെയും
    ഉയര്‍ത്തെഴുന്നേല്‍പ്പിനായുള്ള
    അന്തമില്ലാത്ത കാത്തിരിപ്പിന്റെ
    ഓര്‍മ്മപ്പെടുത്തല്‍..

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
  8. അപരന്റെ സ്വരം സംഗീതമാകുന്ന കാലത്തെക്കുറിച്ച് ചരിത്രമുള്ള കാലത്തോളം മനുഷ്യര്‍ പാടി..പ്രതീക്ഷയുടെ ജ്വാലകള്‍ക്ക് ഇതിഹാസങ്ങളോളം പഴക്കമുണ്ട്..ഇന്നും തുടരുന്നു.കഥാപാത്രങ്ങള്‍ മാറിയെന്നുമാത്രം.
    വീണ്ടും എഴുതിത്തുടങ്ങിയതില്‍ സന്തോഷം..സ്നേഹപൂര്‍വം

    ReplyDelete