അസ്തമയങ്ങളുടെ കൂട്ടുകാരി
മുറിപ്പാടുകളെ പീലികളാൽ പൊതിഞ്ഞു
മഴമേഘം കണ്ടാലെന്ന പോലെ
പൊയ്ക്കാൽ നൃത്തം
ഇരുൾ നിറഞ്ഞ കണ്ണുകൾ
അടയ്ക്കാതെന്നും
സൂര്യനിലേയ്ക്ക് തുറന്നിരിക്കുന്നു
ഒരുവേള ഇരുൾ മാറി
വെളിച്ചം വിരുന്നെത്തിയാലോ ?
ആളനക്കമൊഴിഞ്ഞ തെരുവിൽ
ചാറ്റൽ മഴ നനഞ്ഞെവിടെയോ
സൂര്യകാന്തിപ്പൂക്കളെ നെഞ്ചോടു ചേർത്തു
നീ കാത്തു നിൽപ്പുണ്ടാകും
വിശപ്പും കാമവും
വർണ്ണവെറിയും
പോരടിച്ചു പങ്കു പറ്റുന്ന
നിലവിളികൾക്കിടയിൽ
നമ്മൾ പരസ്പരം
കേൾക്കാതെ പോയേക്കാം
എങ്കിലും ,നീ ഉണ്ട്
ഉദയത്തിലേക്ക് കണ്‍തുറക്കുന്ന
നമ്മുടെ സ്വപ്നങ്ങളും .
മുറിപ്പാടുകളെ പീലികളാൽ പൊതിഞ്ഞു
മഴമേഘം കണ്ടാലെന്ന പോലെ
പൊയ്ക്കാൽ നൃത്തം
ഇരുൾ നിറഞ്ഞ കണ്ണുകൾ
അടയ്ക്കാതെന്നും
സൂര്യനിലേയ്ക്ക് തുറന്നിരിക്കുന്നു
ഒരുവേള ഇരുൾ മാറി
വെളിച്ചം വിരുന്നെത്തിയാലോ ?
ആളനക്കമൊഴിഞ്ഞ തെരുവിൽ
ചാറ്റൽ മഴ നനഞ്ഞെവിടെയോ
സൂര്യകാന്തിപ്പൂക്കളെ നെഞ്ചോടു ചേർത്തു
നീ കാത്തു നിൽപ്പുണ്ടാകും
വിശപ്പും കാമവും
വർണ്ണവെറിയും
പോരടിച്ചു പങ്കു പറ്റുന്ന
നിലവിളികൾക്കിടയിൽ
നമ്മൾ പരസ്പരം
കേൾക്കാതെ പോയേക്കാം
എങ്കിലും ,നീ ഉണ്ട്
ഉദയത്തിലേക്ക് കണ്‍തുറക്കുന്ന
നമ്മുടെ സ്വപ്നങ്ങളും .
അസ്തമയങ്ങളുടെ കൂട്ടുകാരി
ReplyDeleteനമ്മൾ പരസ്പരം
ReplyDeleteകേൾക്കാതെ പോയേക്കാം
എങ്കിലും ,നീ ഉണ്ട്
സ്നേഹം :)
Deleteഎങ്കിലും ,നീ ഉണ്ട്
ReplyDeleteഉം :) അങ്ങനെയല്ലേ
DeleteManohara Kavitha/ Enthukondu angine Ennu Ezhuthiyaal Enikku Kittiyathu Nashtappettupokum/ Anubhavichathu Vishadeekarikkaanaavilla/ Marchu pokum
ReplyDeleteThank you balu mashe
Deleteതീര്‍ച്ചയായും ഇരുള്‍ മാറി വെളിച്ചം വിരുന്നിനെത്തും :) , ചേച്ചി, നല്ല കവിത.
ReplyDeleteസ്നേഹം സായി
Delete" വിശപ്പും കാമവും
ReplyDeleteവർണ്ണവെറിയും
പോരടിച്ചു പങ്കു പറ്റുന്ന
നിലവിളികൾക്കിടയിൽ
നമ്മൾ പരസ്പരം
കേൾക്കാതെ പോയേക്കാം
എങ്കിലും ,നീ ഉണ്ട് "
നല്ല വരികള്‍ .ഇനിയും എഴുതുക ,ആശംസകള്‍
വായനക്കും ഈ അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി
Deleteപൊയ്ക്കാൽ നൃത്തവും
ReplyDeleteമുറിവ് പൊതിയുന്ന പീലിയും ഗംഭീരമായി ....പ്രതീക്ഷ സ്വപ്‌നങ്ങൾ ..നിലവിളികൾ കുറച്ചു വല്യ കാലടികൾ വെച്ച് കടന്നു പോയെ പറ്റൂ
കൂടുതൽ കൂടുതൽ അസ്തമയങ്ങളുടെ കൂട്ടുകാരികൾ വിരിയട്ടെ ഓരോ പുലരിയിലും
സ്നേഹം ..ഈ അഭിപ്രായത്തിനു..:)
Deleteഅവസാന വരികൾക്ക് ഏറ്റോം ഭംഗി ന്ന് തോന്നി.
ReplyDeleteസ്നേഹം ഉമ
Delete:)
ReplyDelete:)
Deleteനീയും ഞാനും സ്വപ്നവും ഉണ്ട്.... നമ്മുടെ ലോകമാണ് ഇല്ലാത്തത്
ReplyDeleteശെരിയാണ് ആര്‍ഷ
DeleteGood one
ReplyDeleteThank you
Delete