Saturday, October 31, 2015

അസ്തമയങ്ങളുടെ കൂട്ടുകാരി

അസ്തമയങ്ങളുടെ കൂട്ടുകാരി
മുറിപ്പാടുകളെ പീലികളാൽ പൊതിഞ്ഞു
മഴമേഘം കണ്ടാലെന്ന പോലെ
പൊയ്ക്കാൽ നൃത്തം

ഇരുൾ നിറഞ്ഞ കണ്ണുകൾ
അടയ്ക്കാതെന്നും
സൂര്യനിലേയ്ക്ക് തുറന്നിരിക്കുന്നു
ഒരുവേള ഇരുൾ മാറി
വെളിച്ചം വിരുന്നെത്തിയാലോ ?

ആളനക്കമൊഴിഞ്ഞ തെരുവിൽ
ചാറ്റൽ മഴ നനഞ്ഞെവിടെയോ
സൂര്യകാന്തിപ്പൂക്കളെ നെഞ്ചോടു ചേർത്തു
നീ കാത്തു നിൽപ്പുണ്ടാകും

വിശപ്പും കാമവും
വർണ്ണവെറിയും
പോരടിച്ചു പങ്കു പറ്റുന്ന
നിലവിളികൾക്കിടയിൽ
നമ്മൾ പരസ്പരം
കേൾക്കാതെ പോയേക്കാം
എങ്കിലും ,നീ ഉണ്ട്
ഉദയത്തിലേക്ക് കണ്‍തുറക്കുന്ന
നമ്മുടെ സ്വപ്നങ്ങളും .

19 comments:

  1. അസ്തമയങ്ങളുടെ കൂട്ടുകാരി

    ReplyDelete
  2. നമ്മൾ പരസ്പരം
    കേൾക്കാതെ പോയേക്കാം
    എങ്കിലും ,നീ ഉണ്ട്


    ReplyDelete
  3. എങ്കിലും ,നീ ഉണ്ട്

    ReplyDelete
  4. Manohara Kavitha/ Enthukondu angine Ennu Ezhuthiyaal Enikku Kittiyathu Nashtappettupokum/ Anubhavichathu Vishadeekarikkaanaavilla/ Marchu pokum

    ReplyDelete
  5. തീര്‍ച്ചയായും ഇരുള്‍ മാറി വെളിച്ചം വിരുന്നിനെത്തും :) , ചേച്ചി, നല്ല കവിത.

    ReplyDelete
  6. " വിശപ്പും കാമവും
    വർണ്ണവെറിയും
    പോരടിച്ചു പങ്കു പറ്റുന്ന
    നിലവിളികൾക്കിടയിൽ
    നമ്മൾ പരസ്പരം
    കേൾക്കാതെ പോയേക്കാം
    എങ്കിലും ,നീ ഉണ്ട് "

    നല്ല വരികള്‍ .ഇനിയും എഴുതുക ,ആശംസകള്‍

    ReplyDelete
    Replies
    1. വായനക്കും ഈ അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി

      Delete
  7. പൊയ്ക്കാൽ നൃത്തവും
    മുറിവ് പൊതിയുന്ന പീലിയും ഗംഭീരമായി ....പ്രതീക്ഷ സ്വപ്‌നങ്ങൾ ..നിലവിളികൾ കുറച്ചു വല്യ കാലടികൾ വെച്ച് കടന്നു പോയെ പറ്റൂ
    കൂടുതൽ കൂടുതൽ അസ്തമയങ്ങളുടെ കൂട്ടുകാരികൾ വിരിയട്ടെ ഓരോ പുലരിയിലും

    ReplyDelete
    Replies
    1. സ്നേഹം ..ഈ അഭിപ്രായത്തിനു..:)

      Delete
  8. അവസാന വരികൾക്ക് ഏറ്റോം ഭംഗി ന്ന് തോന്നി.

    ReplyDelete
  9. നീയും ഞാനും സ്വപ്നവും ഉണ്ട്.... നമ്മുടെ ലോകമാണ് ഇല്ലാത്തത്

    ReplyDelete