Friday, November 20, 2015

ഒരമ്മക്കുള്ളിൽ അമ്മക്കുള്ളിൽ അമ്മക്കളിപ്പാട്ടം

വയറു നിറയെ ഉണ്ണെന്നു അമ്മമനസ്സ്
അങ്ങനെ എല്ലാരും പറഞ്ഞു പറഞ്ഞു
കേട്ട് കേട്ട് തിടുക്കപ്പെട്ടു
വളർന്നു  വലുതായി

മുതിർന്നവരുടെ ലോകം കണ്ടു
ആകെ ഭയപ്പെട്ടൊരു പെണ്‍കുട്ടി
ആവേശത്തിൽ കയറിപ്പോയ
പടികളപ്പാടെ ഓടി ഇറങ്ങിയവൾ
ബാല്യത്തിലേയ്ക്ക് തിരിച്ചു വരുന്നു.

മഷിപ്പേനയും
ചായപ്പെൻസിലും
വരിവയ്ക്കുന്ന ഉറുമ്പിൻ കൂട്ടങ്ങളും
ഉറങ്ങും വരേയ്ക്കും
നോക്കിക്കിടക്കാനൊരു നക്ഷത്രവും
ഇതിലപ്പുറം എന്ത് വേണം സ്വന്തമായിട്ട്?

തൊടിയിൽ ചിലയ്ക്കുന്ന കിളികളെല്ലാം
അവളുടേതല്ലേ
രാത്രി വിരിയുന്ന മിന്നാമിനുങ്ങുകളും
കിണറ്റിനുള്ളിലെ  ചന്ദ്രനും
ആകാശ ചെരുവിൽ മേയുന്ന
ആട്ടിൻകൂട്ടങ്ങളും
പൊട്ടിയ കുപ്പിവളയെന്നു കണ്ണ് നിറഞ്ഞു തൂവി
തുടങ്ങുമ്പോളിതെത്ര കുപ്പിവളത്തുണ്ടെന്നു
പുഞ്ചിരിക്കൊഞ്ചൽ
കുഞ്ഞിക്കണ്ണൂകൾ നിറയ്ക്കുന്ന കൂട്ടുകാർക്കു
കവിൾ നിറയെ ചക്കര ഉമ്മകൾ
മായുന്ന കണ്ണീരു
ഒരമ്മക്കുള്ളിൽ അമ്മക്കുള്ളിൽ അമ്മക്കളിപ്പാട്ടം
തിരഞ്ഞവളൊരു കുഞ്ഞായി ..

16 comments:

  1. ഒരമ്മക്കുള്ളിൽ അമ്മക്കുള്ളിൽ അമ്മക്കളിപ്പാട്ടം

    ReplyDelete
  2. എന്നും എന്നെന്നും ഒരു കുഞ്ഞായി.............!!!!!!!!!!!!

    ReplyDelete
    Replies
    1. സന്തോഷം ഉമ.ആദ്യത്തെ ഈ അഭിപ്രായത്തിനു.വായനക്ക്.

      Delete
  3. Maadhavikutty ithu parrangirunnuu/ Kungaakanam pingu Kungu/ Maadhavikuttiyude ettam valiya kalikkootukaaran avarude makan Monu aayirunnu/ Ammayude madiyil veenu Ammaye kettippidichu potti karrayaan aagrahamillaatha aarundaakum, jeevith thirichadikal neridumbol?? Madiyil angine kidannu Mazhayude aaravam kettu kidakkaan, Ammayude Kungaayi kidakkanam/ Nengu pidayunnu/ Pingu Kungu
    Nalla Kavitha/ Samthoshamaayi/ Ezhuthooo, Ezhuthooo

    ReplyDelete
  4. നോക്കിക്കിടക്കാനൊരു നക്ഷത്രവും

    ഒരമ്മക്കുള്ളിൽ അമ്മക്കുള്ളിൽ അമ്മക്കളിപ്പാട്ടം
    തിരഞ്ഞവളൊരു കുഞ്ഞായി

    വരികൾ എല്പ്പിക്കുന്ന നൊമ്പരം കൊണ്ട് കവിത ശ്രദ്ധേയം

    ReplyDelete
  5. Replies
    1. സ്നേഹം ..വായനക്കും ഈ അഭിപ്രായത്തിനും

      Delete
  6. വായിക്കാന്‍ വൈകി ചേച്ചീ.................

    നല്ല കവിത.

    രാത്രി വിരിയുന്ന മിന്നാമിനുങ്ങുകളും >>>ഈ വരികള്‍ അതിയായി ഇഷ്ടമായി.ഇനിയും നല്ല നല്ല കവിതകള്‍ ഈ തൂലികതുമ്പില്‍ നിന്നും വിരിയട്ടെ...........................

    ReplyDelete
    Replies
    1. സ്നേഹം സുധീ ..ഈയിടെയായി കാണാനില്ലല്ലോ നിന്നെ.

      Delete
  7. This comment has been removed by the author.

    ReplyDelete
  8. കഷ്ട്ടം. വളർന്ന് വലുതാകുമ്പോൾ.... എന്ന് സ്വപ്നം കാണും കുഞ്ഞു മനസ്സ്. വളരുമ്പോഴോ അപരിചിതമായ ലോകം കണ്ട് അന്ധാളിക്കും. അവിടെ നിന്നും ഒരിക്കലും നടക്കാത്ത ഒരു ഓടിയോളിക്കലിന്റെ കഥ. അത് നന്നായി പറഞ്ഞു.കവിത നന്നായി.

    ReplyDelete
    Replies
    1. നന്ദി ബിപിൻ ..വായനക്കും അഭിപ്രായത്തിനും

      Delete
  9. വളരാതിരിക്കാമായിരുന്നു!

    അർത്ഥമുള്ള കവിത

    ReplyDelete
    Replies
    1. സ്നേഹം ..വായനക്ക്..മുടങ്ങാതെ ഇവിടെയ്ക്ക് എത്തുന്നതിനു

      Delete