Tuesday, December 1, 2015

ചോദ്യോത്തരങ്ങൾ

രാവിലെ ഉണരാൻ എന്താണിത്ര മടിയെന്നു
കടുപ്പത്തിലൊരു ചോദ്യം
എനിക്കൊരു പനിക്കോള്  പോലെയെന്ന്
കൊഞ്ചിയുത്തരം
പൊള്ളുന്ന നെറ്റിയിൽ കൈ ചേർത്ത് വച്ച്
തുളസിയിട്ടൊരു കാപ്പി തരാം
അങ്ങ് മാറുമെന്നേ

കാക്കക്കുളി തീർത്തു മുടി തുവർത്തുമ്പോൾ
പനിനീർ  മണം മറന്നെന്നു
മുടിനാരുകളുടെ പരിഭവം
ഇല്ലൊന്നും മറന്നിട്ടില്ലെന്നു
വെള്ളകീറി തുടങ്ങിയ
മുടിയിഴകളിലൊരു തൊട്ടു തലോടൽ

തിടുക്കത്തിൽ ഒരുങ്ങിയിറങ്ങുമ്പോൾ
കരിയെഴുതാതെ നിന്നെ കാണാൻ വയ്യെന്ന്
കണ്ണാടിക്കു പിന്നിലൊരു പരിഭവം
നിന്നെക്കൊണ്ട് തോറ്റീനേരമില്ലാ നേരത്തെന്നു
മുഖം വീർപ്പിച്ചു കണ്ണെഴുതും

സാരിയുടെ ഞൊറികളിലൊളിപ്പിച്ച
സൂര്യനും ഞാനുമായൊരു
കണ്ണുപൊത്തിക്കളി
ചോറ് പൊതി മറക്കാതെ പെണ്ണേ
എന്നൊരു പിൻവിളി

തിരക്കിൽ
ഒന്ന് കാലു കുത്താനിടയില്ലീ  ബസ്സിലെന്നു
പിറുപിറുക്കുമ്പോൾ
അതിനു നിന്റെ കാൽതുമ്പുകളല്ലേ എന്നും
ഭൂമി തൊടാറുള്ളൂന്നു
സ്വപ്നസഞ്ചാരിയല്ലേ നീയെന്നു
കാതോരം അടക്കം പറച്ചിൽ
 
വഴിനീളെ കാണുന്ന
കിളിയോടെല്ലാം ചിലച്ചു ചിലച്ചീ
വായാടി ഇരുട്ടാതെ
വീടെത്തില്ലെന്നു

പണികളൊതുക്കി
വിയർപ്പാറ്റാൻ
ഒന്ന്  മേൽകഴുകി തുവർത്തുമ്പോൾ
എനിക്ക് നീയേ  ഉള്ളെന്നൊരു
ചേർത്ത്  പിടിക്കൽ
ഇങ്ങനെ ചോദ്യോത്തരങ്ങൾ
തനിച്ചായതിൽ പിന്നെ
ഒറ്റപ്പെടലുകളാകെ
അടർന്നു പോയി ജീവിതത്തിൽ നിന്ന് .

25 comments:

  1. ഇങ്ങനെ ചോദ്യോത്തരങ്ങൾ
    തനിച്ചായതിൽ പിന്നെ
    ഒറ്റപ്പെടലുകളാകെ
    അടർന്നു പോയി ജീവിതത്തിൽ നിന്ന് .

    ReplyDelete
  2. Shariyaanu,chodyangal swayam chothichu thanichaakkappetta nimishangalil santhosham thedaarundu...ellarum..

    ReplyDelete
    Replies
    1. സ്വയം തിരഞ്ഞു കണ്ടെത്തുന്ന സന്തോഷത്തിന്റെ പൊട്ടും പൊടിയും

      Delete
  3. ഞാനെന്നോട് ചോദിക്കാറുള്ള ചോദ്യങ്ങൾ ഞാനെനിക്ക് നൽകാറുള്ള ഉത്തരങ്ങൾ!!!!!

    ReplyDelete
  4. ചോദ്യോത്തരങ്ങൾ :) .ഇഷ്ടപ്പെട്ടു ചേച്ചി.

    ReplyDelete
  5. മനോഹരം
    വെള്ളകീറി തുടങ്ങിയ
    മുടിയിഴ
    സാരിയുടെ ഞൊറികളിലൊളിപ്പിച്ച
    സൂര്യൻ
    നിന്റെ കാൽതുമ്പു മാത്രം തൊടുന്ന ഭൂമി

    തനിച്ചായതിൽ പിന്നെ
    ഒറ്റപ്പെടലുകളാകെ
    അടർന്നു പോയി

    വരികളോരോന്നും അതിശയിപ്പിക്കുന്ന വിധം മനോഹരം

    ReplyDelete
    Replies
    1. സ്നേഹം ..വായനക്ക് ഈ അഭിപ്രായങ്ങൾക്കു

      Delete
  6. Niyama Vidheya Pranayangalkku Madhuram kurayum/
    Ennaalum perthum perthum vaayichu
    "Vazhi Neele Kaanunna Kiliyodellaam Chilachu Chilachu" -Beautiful, Sahajaava Bodham
    Manohara varikal, Namovakom Priya Kave/ Ezhuthooo, Kaathirikkunnu

    ReplyDelete
    Replies
    1. ഇത് അവനവനോട് തന്നെയുള്ള പ്രണയമല്ലേ ..മധുരം കുറഞ്ഞേക്കാം എങ്കിലും കൈവിടുകയില്ലെന്ന ഉറപ്പുണ്ട്

      Delete
  7. വായിക്കാന്‍ വൈകി ചേച്ചി.............ഇത്തവണയും മോശം ആക്കിയില്ല......കവിത ചെയ്‌താല്‍ ലിങ്ക് അയക്കാന്‍ മറക്കല്ലേ.............

    ഉമേച്ചിയും ഇവിടെ എത്ത്യോ/???????????

    ReplyDelete
    Replies
    1. നിന്നെ കാണാനേ ഇല്ലല്ലോ സുധി..

      Delete
  8. VERY GOOD....VALARE NALLA VARIKAL SREEJA,,,,,,,,,,,,ALL THE BEST....

    ReplyDelete
  9. കവിത നന്നായി. ഒറ്റപ്പെടലിന്റെ വേദനയും ഓർമകളുടെ പ്രകാശവും.

    ReplyDelete
  10. വെരി വെരി പൊസിറ്റീവ്

    ReplyDelete
  11. ചോദ്യോത്തരങ്ങൾ
    തനിച്ചായതിൽ പിന്നെ
    ഒറ്റപ്പെടലുകളാകെ
    അടർന്നു പോയി ജീവിതത്തിൽ നിന്ന്... <3..great approach!!!

    ReplyDelete
  12. നല്ല വരികൾ.....

    ReplyDelete