രാവിലെ ഉണരാൻ എന്താണിത്ര മടിയെന്നു
കടുപ്പത്തിലൊരു ചോദ്യം
എനിക്കൊരു പനിക്കോള് പോലെയെന്ന്
കൊഞ്ചിയുത്തരം
പൊള്ളുന്ന നെറ്റിയിൽ കൈ ചേർത്ത് വച്ച്
തുളസിയിട്ടൊരു കാപ്പി തരാം
അങ്ങ് മാറുമെന്നേ
കാക്കക്കുളി തീർത്തു മുടി തുവർത്തുമ്പോൾ
പനിനീർ മണം മറന്നെന്നു
മുടിനാരുകളുടെ പരിഭവം
ഇല്ലൊന്നും മറന്നിട്ടില്ലെന്നു
വെള്ളകീറി തുടങ്ങിയ
മുടിയിഴകളിലൊരു തൊട്ടു തലോടൽ
തിടുക്കത്തിൽ ഒരുങ്ങിയിറങ്ങുമ്പോൾ
കരിയെഴുതാതെ നിന്നെ കാണാൻ വയ്യെന്ന്
കണ്ണാടിക്കു പിന്നിലൊരു പരിഭവം
നിന്നെക്കൊണ്ട് തോറ്റീനേരമില്ലാ നേരത്തെന്നു
മുഖം വീർപ്പിച്ചു കണ്ണെഴുതും
സാരിയുടെ ഞൊറികളിലൊളിപ്പിച്ച
സൂര്യനും ഞാനുമായൊരു
കണ്ണുപൊത്തിക്കളി
ചോറ് പൊതി മറക്കാതെ പെണ്ണേ
എന്നൊരു പിൻവിളി
തിരക്കിൽ
ഒന്ന് കാലു കുത്താനിടയില്ലീ ബസ്സിലെന്നു
പിറുപിറുക്കുമ്പോൾ
അതിനു നിന്റെ കാൽതുമ്പുകളല്ലേ എന്നും
ഭൂമി തൊടാറുള്ളൂന്നു
സ്വപ്നസഞ്ചാരിയല്ലേ നീയെന്നു
കാതോരം അടക്കം പറച്ചിൽ
വഴിനീളെ കാണുന്ന
കിളിയോടെല്ലാം ചിലച്ചു ചിലച്ചീ
വായാടി ഇരുട്ടാതെ
വീടെത്തില്ലെന്നു
പണികളൊതുക്കി
വിയർപ്പാറ്റാൻ
ഒന്ന് മേൽകഴുകി തുവർത്തുമ്പോൾ
എനിക്ക് നീയേ ഉള്ളെന്നൊരു
ചേർത്ത് പിടിക്കൽ
ഇങ്ങനെ ചോദ്യോത്തരങ്ങൾ
തനിച്ചായതിൽ പിന്നെ
ഒറ്റപ്പെടലുകളാകെ
അടർന്നു പോയി ജീവിതത്തിൽ നിന്ന് .
കടുപ്പത്തിലൊരു ചോദ്യം
എനിക്കൊരു പനിക്കോള് പോലെയെന്ന്
കൊഞ്ചിയുത്തരം
പൊള്ളുന്ന നെറ്റിയിൽ കൈ ചേർത്ത് വച്ച്
തുളസിയിട്ടൊരു കാപ്പി തരാം
അങ്ങ് മാറുമെന്നേ
കാക്കക്കുളി തീർത്തു മുടി തുവർത്തുമ്പോൾ
പനിനീർ മണം മറന്നെന്നു
മുടിനാരുകളുടെ പരിഭവം
ഇല്ലൊന്നും മറന്നിട്ടില്ലെന്നു
വെള്ളകീറി തുടങ്ങിയ
മുടിയിഴകളിലൊരു തൊട്ടു തലോടൽ
തിടുക്കത്തിൽ ഒരുങ്ങിയിറങ്ങുമ്പോൾ
കരിയെഴുതാതെ നിന്നെ കാണാൻ വയ്യെന്ന്
കണ്ണാടിക്കു പിന്നിലൊരു പരിഭവം
നിന്നെക്കൊണ്ട് തോറ്റീനേരമില്ലാ നേരത്തെന്നു
മുഖം വീർപ്പിച്ചു കണ്ണെഴുതും
സാരിയുടെ ഞൊറികളിലൊളിപ്പിച്ച
സൂര്യനും ഞാനുമായൊരു
കണ്ണുപൊത്തിക്കളി
ചോറ് പൊതി മറക്കാതെ പെണ്ണേ
എന്നൊരു പിൻവിളി
തിരക്കിൽ
ഒന്ന് കാലു കുത്താനിടയില്ലീ ബസ്സിലെന്നു
പിറുപിറുക്കുമ്പോൾ
അതിനു നിന്റെ കാൽതുമ്പുകളല്ലേ എന്നും
ഭൂമി തൊടാറുള്ളൂന്നു
സ്വപ്നസഞ്ചാരിയല്ലേ നീയെന്നു
കാതോരം അടക്കം പറച്ചിൽ
വഴിനീളെ കാണുന്ന
കിളിയോടെല്ലാം ചിലച്ചു ചിലച്ചീ
വായാടി ഇരുട്ടാതെ
വീടെത്തില്ലെന്നു
പണികളൊതുക്കി
വിയർപ്പാറ്റാൻ
ഒന്ന് മേൽകഴുകി തുവർത്തുമ്പോൾ
എനിക്ക് നീയേ ഉള്ളെന്നൊരു
ചേർത്ത് പിടിക്കൽ
ഇങ്ങനെ ചോദ്യോത്തരങ്ങൾ
തനിച്ചായതിൽ പിന്നെ
ഒറ്റപ്പെടലുകളാകെ
അടർന്നു പോയി ജീവിതത്തിൽ നിന്ന് .
ഇങ്ങനെ ചോദ്യോത്തരങ്ങൾ
ReplyDeleteതനിച്ചായതിൽ പിന്നെ
ഒറ്റപ്പെടലുകളാകെ
അടർന്നു പോയി ജീവിതത്തിൽ നിന്ന് .
Shariyaanu,chodyangal swayam chothichu thanichaakkappetta nimishangalil santhosham thedaarundu...ellarum..
ReplyDeleteസ്വയം തിരഞ്ഞു കണ്ടെത്തുന്ന സന്തോഷത്തിന്റെ പൊട്ടും പൊടിയും
Deleteഞാനെന്നോട് ചോദിക്കാറുള്ള ചോദ്യങ്ങൾ ഞാനെനിക്ക് നൽകാറുള്ള ഉത്തരങ്ങൾ!!!!!
ReplyDeleteഉമ നിറയെ സ്നേഹം.
Deleteചോദ്യോത്തരങ്ങൾ :) .ഇഷ്ടപ്പെട്ടു ചേച്ചി.
ReplyDeleteസന്തോഷം സായി
Deleteമനോഹരം
ReplyDeleteവെള്ളകീറി തുടങ്ങിയ
മുടിയിഴ
സാരിയുടെ ഞൊറികളിലൊളിപ്പിച്ച
സൂര്യൻ
നിന്റെ കാൽതുമ്പു മാത്രം തൊടുന്ന ഭൂമി
തനിച്ചായതിൽ പിന്നെ
ഒറ്റപ്പെടലുകളാകെ
അടർന്നു പോയി
വരികളോരോന്നും അതിശയിപ്പിക്കുന്ന വിധം മനോഹരം
സ്നേഹം ..വായനക്ക് ഈ അഭിപ്രായങ്ങൾക്കു
Deletegud one..keep it up.
ReplyDeleteThank you...
DeleteNiyama Vidheya Pranayangalkku Madhuram kurayum/
ReplyDeleteEnnaalum perthum perthum vaayichu
"Vazhi Neele Kaanunna Kiliyodellaam Chilachu Chilachu" -Beautiful, Sahajaava Bodham
Manohara varikal, Namovakom Priya Kave/ Ezhuthooo, Kaathirikkunnu
ഇത് അവനവനോട് തന്നെയുള്ള പ്രണയമല്ലേ ..മധുരം കുറഞ്ഞേക്കാം എങ്കിലും കൈവിടുകയില്ലെന്ന ഉറപ്പുണ്ട്
Deleteവായിക്കാന്‍ വൈകി ചേച്ചി.............ഇത്തവണയും മോശം ആക്കിയില്ല......കവിത ചെയ്താല്‍ ലിങ്ക് അയക്കാന്‍ മറക്കല്ലേ.............
ReplyDeleteഉമേച്ചിയും ഇവിടെ എത്ത്യോ/???????????
നിന്നെ കാണാനേ ഇല്ലല്ലോ സുധി..
DeleteVERY GOOD....VALARE NALLA VARIKAL SREEJA,,,,,,,,,,,,ALL THE BEST....
ReplyDeleteThank you...
Deleteകവിത നന്നായി. ഒറ്റപ്പെടലിന്റെ വേദനയും ഓർമകളുടെ പ്രകാശവും.
ReplyDeleteഹൃദയം നിറഞ്ഞ നന്ദി
Deleteവെരി വെരി പൊസിറ്റീവ്
ReplyDelete:) thank you
Deleteചോദ്യോത്തരങ്ങൾ
ReplyDeleteതനിച്ചായതിൽ പിന്നെ
ഒറ്റപ്പെടലുകളാകെ
അടർന്നു പോയി ജീവിതത്തിൽ നിന്ന്... <3..great approach!!!
An approach to live .. to go on with a smile..
Deleteനല്ല വരികൾ.....
ReplyDelete<3
ReplyDelete