Tuesday, December 22, 2015

ചുരുക്കെഴുത്ത്




വിരൽത്തുമ്പോളം വന്നു
തൊട്ടു തൊട്ടില്ലെന്നു മടങ്ങുന്ന
ആകർഷണത്തിന്റെ തിരക്കൈകൾ
പറഞ്ഞും പറയാതെയും
എഴുതിയും മായ്ചും
തിരയും തീരവും പോലെ.

പ്രിയപ്പെട്ടവരുടെ
നീണ്ട നിരയിൽ
അവസാനക്കാരിയുടെ ഇടമുണ്ട് .
ഇടനേരങ്ങളിൽ
കാരുണ്യത്തിന്റെയും അവഗണനയുടെയും
ചില്ലറത്തുട്ടുകൾ വീണു ചിതറുന്നൊരു
ഭിക്ഷാപാത്രവും.

ആസക്തിയുടെ ചുവപ്പും ,
ഉന്മാദത്തിന്റെ മഞ്ഞയും ,
കാമപ്പെരുംപച്ചയും തിരയാതെ ,
സ്നേഹത്തിന്റെ തൂവൽ മാത്രം തിരഞ്ഞു
ഒരു നെഞ്ചിടിപ്പിന്റെ
അകലത്തിലൊഴുകാം .

പ്രണയമെന്നു
ചുരുക്കി എഴുതാതിരിക്കാം.

28 comments:

  1. പ്രണയമെന്നു
    ചുരുക്കി എഴുതാതിരിക്കാം

    ReplyDelete
  2. പ്രണയമതാണു എന്നും

    ReplyDelete
  3. ചുരുക്കി എഴുതരുത്‌

    ReplyDelete
    Replies
    1. സന്തോഷം വായനക്ക് ഈ അഭിപ്രായത്തിനു

      Delete
  4. "സ്നേഹത്തിന്റെ തൂവൽ മാത്രം തിരഞ്ഞു
    ഒരു നെഞ്ചിടിപ്പിന്റെ
    അകലത്തിലൊഴുകാം" ഇഷ്ടപെട്ടു.

    ReplyDelete
  5. വളരെ നന്നായിട്ടുണ്ട് ചേച്ചി..

    ReplyDelete
  6. പ്രിയപ്പെട്ടവരുടെ
    നീണ്ട നിരയിൽ
    അവസാനക്കാരി
    അതിലെ വ്യഥയും അതോടൊപ്പം ആശ്വാസവും

    നെഞ്ചിടിപ്പിന്റെ
    അകലം അതിലെ ആഴവും സ്പര്ശിച്ചു
    പ്രണയം വിരൽ തുമ്പിൽ കയ്യോളം കരളോളം
    മനോഹരമായ കവിത

    ReplyDelete
    Replies
    1. സ്നേഹം ..വായനക്ക് ഈ കുറിപ്പിന് ..

      Delete
  7. This comment has been removed by the author.

    ReplyDelete
  8. thanksungo/ U back to the Center Stage/ Aswaadanam pinneedu ttto

    ReplyDelete
  9. തിരക്കൈകൾ ...തിരയും തീരവും പോലെ . അതത്ര ഭംഗി യായി തോന്നിയില്ല . ഇതിന്റെ ഒക്കെ ചുരുക്കമാണോ പ്രണയം? അതോ ആ തൂവൽ ആണോ? കവിത കൊള്ളാം.

    ReplyDelete
  10. സ്നേഹത്തിന്റെ തൂവൽ മാത്രം

    ReplyDelete
  11. ആസക്തിയുടെ ചുവപ്പും ,
    ഉന്മാദത്തിന്റെ മഞ്ഞയും ,
    കാമപ്പെരുംപച്ചയും തിരയാതെ ,
    സ്നേഹത്തിന്റെ തൂവൽ മാത്രം തിരഞ്ഞു
    ഒരു നെഞ്ചിടിപ്പിന്റെ
    അകലത്തിലൊഴുകാം ....മനോഹരം....ഒത്തിരി ഇഷ്ടം ...ശ്രീജ....ഈഇടെ ഒരുദിവസം കടലില്‍ നില്‍ക്കുന്ന ഒരു ഫോട്ടോ കണ്ടിരുന്നു അപ്പോഴെ ഉദ്ദേശിച്ചു ഒരു കവിത യുടെ പിറവി ഉണ്ടാകും എന്ന് ,,,,,,,,,,,,,,,,സൂപ്പര്‍..

    ReplyDelete
  12. തൊട്ടു തൊട്ടില്ലെന്ന ----------തിരയും തീരവും പോലെ...(വായിച്ച്‌ കൺഫ്യൂഷിച്ച്‌ ഞാൻ സുധീഷ്യസ്‌ ആയി.)

    ബാക്കിയൊക്കെ പതിവ്‌ പോലെ.ഗംഭീരം.!!!!

    ReplyDelete
    Replies
    1. നിന്നെ കണ്ഫ്യുഷൻ ആക്കിയല്ലോ.അത് മതി

      Delete
  13. This comment has been removed by the author.

    ReplyDelete
  14. Nirantharamaayi Pranayikkunna Pranayikalkkullathaane Manohara prapangam/ Pranayam anubhavikkaatha Viddikalkkullathalla/ Pranayam Namme bhranthanum Kazhuthayum themmaadiyum aakkum/ Thangalude pranaya kavithakal Pranayam anubhavippikkunnu/ Ethraavarthi vaayichu ennariyilla/Anubhavam aanu aswadanam/ Ente Priya Kavi Nerudaye quote cheyyatte - "We the mortals touch the metals, the wind, the ocean stores, the stones knowing they will go on inert or burning and I was discovering, naming all these things, It was my destiny to love and say good bye" Ezhuthoo, Ezhuthoo, Priya Kave Kothiyode Kaathirikkunnu

    ReplyDelete
  15. Correction - Ocean shores, the stones

    ReplyDelete
  16. തിര തീരത്ത് കാണുന്ന പ്രണയം അങ്ങനെയൊക്കെയാണ് എന്നാണോ??????

    ReplyDelete
  17. പ്രണയത്തിന്‍ ചുരുക്കെഴുത്ത് നടത്താന്‍ ഏറെ പണി പെട്ട് കവികള്‍ അലയുന്നു എന്നാല്‍ അത് എഴുതിയാല്‍ ഒടുങ്ങാത്ത ഒരു മഹാ കാവ്യമാണ് എന്റെ ഒരു ശ്രമം ഉണ്ട് പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ 20 ഭാഗങ്ങള്‍ 101 ഇതളുകള്‍ ഉണ്ടതിന് ആദ്യത്തെ ലിങ്ക് ചേര്‍ക്കുന്നു നോക്കുമല്ലോ http://grkaviyoor.blogspot.in/2012/04/1.html

    ReplyDelete