Sunday, May 15, 2016

മഴക്കാലം

ജനലിനപ്പുറം
 നിറഞ്ഞു പെയ്യുന്ന മഴ
ചെടികളെയും മരങ്ങളെയും
കുളിപ്പിച്ച് തുവർത്തുന്ന ആകാശം
മരക്കൊമ്പിൽ
തൂവലുണക്കുന്ന കരിയിലക്കിളികൾ .

ഈ രാത്രി
കൈ ചേർത്ത് പിടിക്കാനൊരു കൂട്ടെന്നു
മനസ്സ് പിടഞ്ഞിരുന്നു
അത് കൊണ്ടാവും
തോരാതിങ്ങനെ പെയ്യുന്നത്.

ഒറ്റയ്ക്കാണ് ഒറ്റയ്ക്കാണെന്ന്
ഉരുകുമ്പോൾ
ആയിരം കൈകളാൽ ചേർത്ത് പിടിക്കും
മനസ്സൊന്നു തണുക്കുവോളം
നിറഞ്ഞു പെയ്തെന്റെ
ഒറ്റപ്പെടലുകളെയാകെ തുടച്ചുമാറ്റും
കാതോളം ചേർന്ന് നിന്നു സ്വകാര്യം പറയും
ഈറൻ ചുണ്ടുകളാൽ പിൻ കഴുത്തിൽ ഉമ്മകൾ എഴുതി കളിക്കും
തനിച്ചു നടന്നു തീർത്ത വഴികളൊക്കെയും
കൂടെ നടക്കും.

ഒരിക്കലും വന്നു ചേരാത്ത ആരെയോ
കാത്തു കാത്തിരുന്നു തീര്ന്നു പോകാറായ  ജീവിതം,
അതിലിനി ബാക്കിയായ ദിനങ്ങൾ
പെയ്തൊഴിയാത്തൊരു മഴക്കാലമായെങ്കിൽ.

14 comments:

  1. ബാക്കിയായ ദിനങ്ങൾ
    പെയ്തൊഴിയാത്തൊരു മഴക്കാലമായെങ്കിൽ

    ReplyDelete
  2. Chechi, happy to read your post.. Had the same feelings about mazha.. Beautifully written...

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. "മഴക്കാലത്തിന്റെ ഓർമ്മ തുടിപ്പുകൾ" നന്നായിട്ടുണ്ട് ചേച്ചി

    ReplyDelete
  5. ഇനിയിപ്പോ മഴ നനയണ്ട കേട്ടോ ശ്രീജേച്ചിയേയ്‌!!!!!!

    ReplyDelete
  6. മഴ... മഴ നനഞ്ഞ നാൾ മറന്നു... എനിക്കിപ്പം നാട്ടിൽ പോണം..

    ReplyDelete
  7. suprb...ഒരിക്കലും വന്നു ചേരാത്ത ആരെയോ
    കാത്തു കാത്തിരുന്നു തീര്ന്നു പോകാറായ ജീവിതം <3

    ReplyDelete
  8. നിറഞ്ഞു പെയ്യുന്ന മഴ. അവിടെ എങ്ങിനെ ആകാശം തുവർത്തുന്നു, കിളികൾ ചിറകുണ ക്കുന്നു. ഇനിയുള്ള ദിനങ്ങൾഎങ്കിലും ജീവിക്കൂ. കവിത കൊള്ളാം.

    ReplyDelete
  9. തീർന്നുപോകാറായ ജീവിതമെങ്കിലും എന്തൊരാവേശമാണതിയർത്തുന്നത്

    ReplyDelete
  10. ഒറ്റയെന്നത് മഴയോളം ചേർത്തു പിടിച്ചു നനഞ്ഞു പോകുന്ന വല്ലാത്തൊരു ഏകാന്തതയാവുന്നു വരികളിൽ വേദന നിറച്ച് നനയുന്നു സുന്ദരം

    ReplyDelete
  11. Mazhyude Raajakumaari, Manoharam

    ReplyDelete
  12. Mazhyude Raajakumaari, Manoharam

    ReplyDelete
  13. ഒറ്റയ്ക്കാണ് ഒറ്റയ്ക്കാണെന്ന്
    ഉരുകുമ്പോൾ ...ethra manohara varikal,,,,

    ReplyDelete
  14. തുടരുക നീ വീണ്ടും തകർത്തു പെയ്യുക
    എൻ ജീവനിൽ തുടിപ്പുകൾ ശേഷിക്കും
    വരെയും തുടരുക
    ആ കുളിർ കാലമത്രയും ഏകാന്തതയയെ
    വിട്ടു നിൽക്കാൻ നീ കൂട്ടേകുക
    മഴെയെ നീ പെയ്യുക എന്നു മൂടി പുതച്ചു പെയ്യുക...


    ക്ഷമിക്കണം... വെറുതെ എഴുതിയതാണ്..
    ചേച്ചിയുടെ വാക്കുകൾ കേൾക്കുന്ന കല്ലിനും ആ വാസന ഏൽക്കാതിരിക്കുമോ...
    മനോഹരമായിട്ടുണ്ട്..

    ReplyDelete