Friday, May 6, 2011

ഞാനും ദൈവവും

ഉണര്‍വ്വിലും ഉറക്കത്തിലും
ശാസിച്ചും സ്നേഹിച്ചും
തല്ലിയും തലോടിയും
നിഴലിനെക്കാള്‍ ചേര്‍ന്നൊഴുകുന്ന
ഈ സ്വരം ആരുടെതാണ്?

സ്വപ്നാടനത്തിലെന്നെ പോലെ
ദിക്കറിയാതെ ഒഴുകുമ്പോളൊക്കെ
കൈ പിടിച്ചു നേര്‍വഴി കാട്ടും,
ആള്‍ക്കൂട്ടത്തില്‍ ഒറ്റയ്ക്കാണ്
ഒറ്റയ്ക്കാണെന്ന്
തേങ്ങി കരയുമ്പോള്‍  
നെഞ്ചോടു ചേര്‍ത്ത് നിര്‍ത്തുന്ന നീ
എന്‍റെ ദൈവമല്ലാതെ മറ്റാരാണ്‌?

സ്നേഹിക്കാനും പ്രണയിക്കാനും
പിണങ്ങാനും വാശി പിടിക്കാനും
നോവുമ്പോള്‍ ഒന്ന് കരയാനും
കഴിയണ്ടേ ദൈവത്തിനു?

എനിക്കൊരിക്കലും പ്രവേശനമില്ലാത്ത
ശ്രീകോവിലിലെ
നിറഞ്ഞു കത്തുന്ന വിളക്കുകള്‍ക്കും
ചന്ദനത്തിരികള്‍ക്കും ഇടയില്‍
ശ്വാസം മുട്ടിക്കില്ല നിന്നെ ഞാന്‍

നമുക്കൊരുമിച്ചു ഇരിക്കണം
കൈകോര്‍ത്തു നടക്കണം
നിന്‍റെ ഹൃദയമിടിപ്പുകള്‍
എനിക്ക് താരാട്ട് തീര്‍ക്കണം
എന്‍റെ മുടിച്ചുരുളുകളില്‍
നിനക്കൊരു സ്വര്‍ഗ്ഗവും

മനുഷ്യനും ദൈവത്തിനുമിടയില്‍
എന്തിനാണിത്ര അകലം?
എനിക്കും നിനക്കുമിടയില്‍
അര്‍ത്ഥമറിയാത്ത മന്ത്രങ്ങളും
അതുരുക്കഴിക്കുവാന്‍
ഒരു പുരോഹിതനും വേണ്ട.

13 comments:

  1. ഇതാണ് വിശ്വാസം. അഭിനന്ദനം. ഇതു പോലൊരു ദൈവത്തിൽ അഭയം കിട്ടിയിരുന്നെങ്കിൽ!

    ReplyDelete
  2. Vishwasam.. Athalle ellam.. Verum oru parasya vachakam alla.. Athil und ellam.. Nice post

    ReplyDelete
  3. അതെ,ദൈവത്തിനും,മനുഷ്യർക്കുമിടയിൽ ഒരു പുരോഹിതന്റെ ആവശ്യമില്ല.

    ReplyDelete
  4. ദൈവത്തിനെ കണ്ടെത്തുന്നതുവരെ തുടരട്ടെ ഈ അന്വേഷണം....

    ReplyDelete
  5. യഥാര്‍ഥ ലക്ഷ്യത്തിലേക്കുള്ള വഴി ഇതുതന്നെയാണ്.നല്ല വരികള്‍ .

    ReplyDelete
  6. ഈശ്വരനും പ്രിയനും ഒരാള്‍തന്നെ ആകുന്നു ഇവിടെ. ദൈവതുല്യമായ പ്രണയം. ഇഷ്ടമായി ഈ പ്രണയ സങ്കല്‍പം.

    ReplyDelete
  7. ഉണര്‍വ്വിലും ഉറക്കത്തിലും
    ശാസിച്ചും സ്നേഹിച്ചും
    തല്ലിയും തലോടിയും
    നിഴലിനെക്കാള്‍ ചേര്‍ന്നൊഴുകുന്ന
    ഈ സ്വരം ആരുടെതാണ്?

    nalla varikal..

    ReplyDelete
  8. അതു താൻ ദൈവം. കൈക്കൂലി വാങ്ങുന്ന ഇടനിലക്കാരനില്ലാത്തവൻ. അവൻ മാത്രം.. തേടിപ്പിടിക്കാനാ ബുദ്ധിമുട്ട്. കണ്ടുകിട്ടിയാൽ, കൈവിടാതെ കൂടെ കൂടിയാൽ സായൂജ്യം, ധന്യം ഈ ജന്മം.

    ReplyDelete
  9. ഇത്തരം ഒരു ദൈവത്തെ യാണ് മഹാകവി ടാഗൂറും സ്വപ്നം കണ്ടിരുന്നത്‌ ..:)

    ReplyDelete
  10. മനുഷ്യനും ദൈവത്തിനുമിടയില്‍
    എന്തിനാണിത്ര അകലം?......


    ആ അകലമാണ്...‘ദൈവമേ‘..എന്നുവിളിക്കാന്‍ നമുക്കു പ്രേരണയേകുന്നത്...!!

    കവിത നന്നായിട്ടുണ്ട്.
    ആശംസകള്‍....!!!

    സ്വാഗതം-
    http://pularipoov.blogspot.com/

    ReplyDelete
  11. ഞാന്‍ ഈ കവിതക്കു അടിവരയിടുന്നു
    ഇടനിലക്കാരന്‍ എവിടെയായാലും
    ഒന്നന്തരം മുതലെടുപ്പുക്കാരന്‍ തന്നെ

    ReplyDelete
  12. "എനിക്കും നിനക്കുമിടയില്‍
    അര്‍ത്ഥമറിയാത്ത മന്ത്രങ്ങളും
    അതുരുക്കഴിക്കുവാന്‍
    ഒരു പുരോഹിതനും വേണ്ട."

    എത്ര സുന്ദരമായ അവസ്ഥയാണ്‌! എല്ലാവര്‍ക്കും ഈ തിരിച്ചറിവുണ്ടായിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു.

    ReplyDelete
  13. വേണ്ട ഒരു ഇടനിലക്കാരന്‍ പുരോഹിതനും വേണ്ട

    ReplyDelete