Saturday, May 28, 2011

കലാകാരനും പ്രണയവും

കവിയുടെ ആദ്യ പ്രണയം കവിതയോടാണ്
ആവേശം കാവ്യ ഭംഗിയോടും
ലയവും താളവുമായി
ഒന്നാകാന്‍ കൊതിക്കുന്നവള്‍
അവന്‍റെ സങ്കല്പഗോപുരത്തിന്റെ
അടഞ്ഞ വാതിലിനു മുന്നില്‍
കാത്തിരിക്കുക മാത്രം ചെയ്യും

കഥാകാരന്റെ മനസ്സെന്നും
കഥാപാത്രങ്ങള്‍ക്കും
അവരുടെ ജീവിത സഞ്ചാരങ്ങള്‍ക്കും
ഒപ്പം ഉഴറി നടക്കും
അവരുടെ ചിരിയും കണ്ണീരും
നെഞ്ചില്‍ നിറയ്ക്കും
അവരുടെ ഒപ്പം ഓടി തളരും
പ്രണയിനിക്കായി പകുത്തു നല്‍കാന്‍
നിമിഷങ്ങള്‍ എവിടെ?

ചിത്രകാരന്റെ മനസ്സില്‍
മഴവില്‍ നിറങ്ങളാണ്
മനസ്സ് മുഴുവന്‍
ക്യാന്‍വാസിലാക്കാന്‍
കൊതിച്ചുഴലും,
പ്രണയിനിയുടെ മനസ്സ്
അവിടെ വിരിയുന്ന മഴവില്ല്
നോവില്‍ നിറയുന്ന കാര്‍മേഘങ്ങള്‍
പെയ്തൊഴിയുന്ന മഴ
അവളുടെ പുഞ്ചിരി പൂക്കള്‍
അവന്റെ സുഗന്ധം കൊതിക്കുന്ന
അവളുടെ നിശ്വാസം
ഒന്നും കണ്ടെന്നു വരില്ല.

ശില്പ്പിയോ
അവന്റെ ധ്യാനത്തില്‍
സ്ത്രീ സൌന്ദര്യമുണ്ട്
ഓരോ കല്ലിലും
ജീവന്‍ തൊട്ടുണര്‍ത്താനുള്ള
വെമ്പലുണ്ട്
അളവുകളില്‍ പൂര്‍ണ്ണതയുള്ള
അവന്റെ ശില്പങ്ങള്‍ക്ക് മുന്‍പില്‍
പ്രണയിനി തോറ്റു പോകുന്നു
അവളുടെ സ്വപ്നങ്ങളും.

20 comments:

  1. എന്നെ തല്ലല്ലേ.ഞാന്‍ നന്നാവൂല്ല :)

    ReplyDelete
  2. കലാകാരന്റെ ധ്യാനത്തിലൂടെയുള്ള ഈ സ്വപ്നസഞ്ചാരം ഇഷ്ട്പ്പെട്ടു.

    ReplyDelete
  3. കലയോടുള്ള പ്രണയം കലാകാരന്റെ ജീവിതോപാസനയാണ്

    ReplyDelete
  4. കല ജീവിതമാകുമ്പോള്‍, ജീവിതമെന്ന് മറ്റുള്ളവര്‍ പറയുന്നത് എപ്പോഴോ മറന്നു പോകുന്നു.
    ആ മറവിക്കൊരു സുഖമുണ്ട്, വേദനയും.
    ഞാന്‍ തല്ലൂല്ല ദേവി ചേച്ചീ...
    ഞാനും നന്നാവില്ലാ ;-)

    ReplyDelete
  5. എന്ന്വച്ചാല്‍‍...........??
    കവിക്കും, കഥാകാരനും, ചിത്രകാരനും, ശില്പിക്കും പ്രണയം നീലകൊടും‍വേലി ആണെന്നോ? :-?

    ഏ...യ് വെര്‍തേ നുണ പറയല്ലേ ;) എല്ലാവരുടേം കാര്യം അറിയില്ല. എന്നാലും പറയാം, പ്രണയം കൈവിട്ട് പോകുമ്പോഴാണ്‍ ഒരാളിലെ കലാകാരന്‍‍ കവിയായും, കഥാകാരനുമൊക്കെയായി ശക്തിപ്രാപിക്കുന്നതെന്ന് തോന്നു. തെളിവുണ്ട് തെളിവ് തെളിവ് ;)

    എന്തായാലും ചിന്തകള്‍ ഇഷ്ടപെട്ടു,

    ലേബലില്‍ കവിത എന്ന് കാണുമ്പൊ ചെറുതിന്‍‍റെ നെറ്റി ചുളിയും ;)
    എങ്ങനെ നോക്കിയിട്ടും ഈ കവിത(?) ഒന്ന് ചൊല്ലാന്‍ പറ്റണില്ല.

    എക്കോ: >>>>> തല്ലല്ലേ...... നന്നാവൂല്ലാ >>>>>>> :)

    ReplyDelete
  6. കലാകാരന്റെ പ്രണയം കലയോട് ആണെന്നോ? അങ്ങനെ ആണോ?

    ReplyDelete
  7. നല്ലൊരു ആശയത്തിന്റെ നല്ല ആവിഷ്ക്കാരം. നന്നായിട്ടുണ്ട്.

    ReplyDelete
  8. ഭാനു കളരിക്കല്‍ said..
    "കലാകാരന്റെ പ്രണയം കലയോട് ആണെന്നോ? അങ്ങനെ ആണോ?"

    ഉം..അതൈയ്ന്നേ, സത്യം. കലാകാരനു കലയോടാണ്‌ പ്രണയം.
    അയാളുടെ കൂടെ പഠിച്ച കലയെന്ന പെണ്‍കുട്ടിയെയാണ്‌ അയാള്‍‌ പ്രണയിക്കണേ..
    (ഞാന്‍ ഓടി..എന്നെ തല്ലല്ലേ ഞാന്‍ നന്നാവൂല്ലാ..:))

    ReplyDelete
  9. കമ്പ്യൂട്ടര്‍ സംബന്ധമായ അറിവുകള്‍ക്ക് സന്ദര്‍ശിക്കുക...http://www.computric.co.cc/

    ReplyDelete
  10. ഈ കവിതക്ക് അനുബന്ധമായി ഞാനൊരു കവിത എഴുതിയിട്ടുണ്ട്. ദയവായി വായിക്കുമല്ലോ?

    ReplyDelete
  11. കലയ്ക്ക് ജീവിത ഗന്ധം വേണമെങ്കിൽ പ്രണയത്തിൽ ചാലിക്കണം...

    ReplyDelete
  12. വായാടി വഴി ഇവിടെയെത്തി. പക്ഷെ കവിയുടെ ആദ്യ പ്രണയം കവിതയോടാവണം എന്ന് തിരുത്തിയാല്‍ ഞാനും സമ്മതിക്കാം

    ReplyDelete
  13. സാമാന്യവല്ക്കരണത്തിന്റെ കണ്ണിലൂടെ എല്ലാവരേയും അടിച്ചാക്ഷേപിച്ചതിൽ പ്രതിഷേധിക്കുന്നു....(ഞാനും നന്നാവില്ല...)

    ReplyDelete
  14. :)

    ധ്വനി സിനിമയിലെ ഒരു പാട്ടോര്‍മ്മ വന്നു!

    കല എന്തായാലും ആസ്വാദ്യകരമാകുന്നത് ജീവിതത്തോട് അടുത്ത് നില്‍ക്കുമ്പോള്‍ തന്നെ..

    ReplyDelete
  15. കവിത ഇഷ്ടപ്പെട്ടു.

    ReplyDelete
  16. ശില്പ്പിയോ
    അവന്റെ ധ്യാനത്തില്‍
    സ്ത്രീ സൌന്ദര്യമുണ്ട്
    ഓരോ കല്ലിലും
    ജീവന്‍ തൊട്ടുണര്‍ത്താനുള്ള
    വെമ്പലുണ്ട്
    അളവുകളില്‍ പൂര്‍ണ്ണതയുള്ള
    അവന്റെ ശില്പങ്ങള്‍ക്ക് മുന്‍പില്‍
    പ്രണയിനി തോറ്റു പോകുന്നു
    അവളുടെ സ്വപ്നങ്ങളും.
    ശരിയാണിത്..

    അവന്റെ ശില്പങ്ങള്‍ക്ക് മുന്‍പില്‍
    പ്രണയിനി തോറ്റു പോകുന്നു

    പോസ്റ്റിടുമ്പോള്‍ മെസ്സേജു തരാന്‍ മറക്കല്ലേ..

    ReplyDelete
  17. ഇഷ്ട്ടമായി ചേച്ചി ഈ വരികള്‍ ആശംസകള്‍

    സമയം കിട്ടുമ്പോള്‍ ഈ ചെറിയ കാട്ടി കൂട്ടലുകളിലേക്ക് സ്വാഗതം
    http://apnaapnamrk.blogspot.com/
    ബൈ എം ആര്‍ കെ

    ReplyDelete
  18. നല്ല കവിത.
    ആദ്യ കമന്റും അനുബന്ധിച്ച് വായാടിയുടെ കമന്റും :))

    ReplyDelete
  19. മുന്‍കൂര്‍ ജാമ്യമെടുത്തു അല്ലേ

    ReplyDelete