Friday, November 6, 2015

ഒരു രഹസ്യമിങ്ങനെ പറയും പോലെ

ഒരു രഹസ്യമിങ്ങനെ പറയും പോലെ
എനിക്ക് മാത്രം കേൾക്കാനായി
 സ്വരം താഴ്ത്ത്ത്തിയ പിറുപിറുക്കലുകൾ
ചെരിഞ്ഞു വീഴുന്ന ചാറ്റൽ മഴ തുള്ളികളിൽ
വിരൽ മുക്കി ഭിത്തിയിലെഴുതുന്ന
നിന്റെ പേര് പോലെ

ഇടവഴിയാകെ നിറഞ്ഞു ചിരിക്കുന്ന
തൊട്ടാവാടിപ്പൂവിന്റെ നിറുകയിൽ
നിനക്കൊരിക്കലും തരില്ലെന്ന്  ഉറപ്പുള്ള
പ്രണയത്തിന്റെ കയ്യൊപ്പുകൾ

ഉച്ചവെയിൽ പരപ്പിൽ
വിടരുന്ന ഭ്രാന്തിന്റെ
കടും മഞ്ഞ പൂക്കൾ
ചുട്ടുപഴുത്ത മണ്ണിലെന്റെ
പ്രണയത്തിന്റെ കാൽവയ്പ്പുകൾ
ആരും കാണാതെ കടലെടുത്തു പോകുന്ന
സ്വപ്നങ്ങളുടെ ഒരു കൂട്

നിന്റെ കാതിൽ പറയാനാവാതെ
നെഞ്ചിൽ കുടുങ്ങിയതപ്പാടെ
പെയ്തൊഴിയുന്നതൊരു
മരപ്പൊത്തിൽ

മരം പെയ്യുന്ന സന്ധ്യകളിൽ
നിന്റെ പേരെഴുതിയ ഇല
തിരഞ്ഞു
തിരഞ്ഞൊടുങ്ങുന്ന എന്റെ പ്രാണൻ.

23 comments:

  1. ഒരു രഹസ്യമിങ്ങനെ പറയും പോലെ

    ReplyDelete
  2. ഒരു രഹസ്യമിങ്ങനെ പറയും പോലെ
    എനിക്ക് മാത്രം കേൾക്കാനായി
    സ്വരം താഴ്ത്ത്ത്തിയ പിറുപിറുക്കലുകൾ
    ചെരിഞ്ഞു വീഴുന്ന ചാറ്റൽ മഴ തുള്ളികളിൽ
    വിരൽ മുക്കി ഭിത്തിയിലെഴുതുന്ന
    നിന്റെ പേര് പോലെ
    നിന്റെ പേരെഴുതിയ ഇല

    ഏറെ സുന്ദരം ഈ വരികൾ
    കാല്പനികതയുടെ ഭംഗിയും പ്രണയവും ഇഴ ചേരുമ്പോൾ
    വളരെ മനോഹരം

    ReplyDelete
  3. cute cute cute
    love love love
    :) :) :)

    ReplyDelete
  4. മരം പെയ്യുന്ന സന്ധ്യകളിൽ
    നിന്റെ പേരെഴുതിയ ഇല
    തിരഞ്ഞു
    തിരഞ്ഞൊടുങ്ങുന്ന എന്റെ പ്രാണൻ.

    Chila vaakkukal vallathe bramippikkarundu...vaayanakkarane....

    Nannayittundu chechi..,.

    ReplyDelete
  5. നന്നായിട്ടുണ്ട് ചേച്ചി, ഇനിയും പോരട്ടെ

    ReplyDelete
  6. നന്നായിട്ടുണ്ട് ചേച്ചി, ഇനിയും പോരട്ടെ

    ReplyDelete
  7. നിന്റെ കാതിൽ പറയാനാവാതെ
    നെഞ്ചിൽ കുടുങ്ങിയതപ്പാടെ
    പെയ്തൊഴിയുന്നതൊരു
    മരപ്പൊത്തിൽ

    നന്നായിരിക്കുന്നു

    ReplyDelete
    Replies
    1. ഒരു പാട് നന്ദി വായനക്കും ഈ കമന്റിനും

      Delete
  8. ഇടവഴിയാകെ നിറഞ്ഞു ചിരിക്കുന്ന
    തൊട്ടാവാടിപ്പൂവിന്റെ നിറുകയിൽ
    നിനക്കൊരിക്കലും തരില്ലെന്ന് ഉറപ്പുള്ള
    പ്രണയത്തിന്റെ കയ്യൊപ്പുകൾ.... ee kaiyoppukalil oru suvarna thoolika vidaratte

    ReplyDelete
    Replies
    1. ഏട്ടാ തിരക്കിനിടയിലും വായിച്ചതിനു ,ഈ അഭിപ്രായം എഴുതിയതിനു നിറയെ സ്നേഹം

      Delete
  9. THOUGHTS HAVE NATURAL FEELINGS. VERY TOUCHING. BEST WISHES

    ReplyDelete
  10. Pranaya sankalppanggal up side down aayi/ When I saw a quote from Bernard Shaw -
    "There is no sincerer love than the love of food"/ Ethrayo sari/ Pattinikkaaranethu Pranayam??/Avan Swapnam kaanunnatum pranayikkunnathum aahaaratine maathram aakumallo/
    Ennaalum Priya Kave, Thaangalude ee Manohara Kavitha, Nashta swappnangal okke peri nadakkunnavanteyokke Hridayathil vedanayude Anuranangal Srishtichu Konde irikkum/
    Namoovakam Priya Kave/ Devi Anugrahikkatte ee Deepaavali Naalil

    ReplyDelete
    Replies
    1. pranayam oru sankalppam mathramanu..theerchayayum bernard shaw yude vaakkukal sathyamanu.

      Delete
    2. U r Correct Kave
      Theerhayaayum Yyadhaarthathinte Thalathinum appuram oru Bhavanayude thalam undu

      Delete
  11. പ്രണയത്തിന്റെ വലയിൽ അകപ്പെട്ടു പോയ ഒരാളുടെ അർത്ഥ ശൂന്യമായ ചിന്തകൾ. അടുക്കും ചിട്ടയും പോലുമില്ല.

    ReplyDelete
    Replies
    1. നിരാശാജനകമായ വായന തന്നതിൽ ദുഖമുണ്ട്.തുടർന്ന് എഴുതുമ്പോൾ ഈ അഭിപ്രായം മനസ്സിലുണ്ടാകും

      Delete
  12. പ്രണയത്തി ന്റെ മാസ്മരിക ചിന്തകൾ..ഒന്നുകൂടി ഒതുക്കി അനുഭവമാക്കി പറയാം എന്നു തോന്നി...

    ReplyDelete
    Replies
    1. തീര്ച്ചയായും ശ്രദ്ധിക്കാം

      Delete