Monday, December 28, 2015

ഒരു തുന്നല്ക്കാരിയുടെ കഥ

വിരസതയുടെ നീളൻ  വരാന്തയിൽ ഇരുന്നു,
പലതായി മുറിഞ്ഞു ,
പല വഴികളിൽ യാത്ര പോയ്‌ ,
എന്നിലേയ്ക്ക് തന്നെ മടങ്ങിയെത്തിയ
ഹൃദയത്തിന്റെ തുണ്ടുകളെ ,
കനലിൽ ചുട്ടെടുത്ത
പൊട്ടാത്ത നൂല് കൊണ്ട്
കൂട്ടിത്തുന്നുന്നു.

ഇടനേരങ്ങളിൽ
തുരുമ്പു കയറിയ സൂചി
ദിശ മറക്കുന്നു,
വിരൽത്തുമ്പിൽ
ചെങ്കൊടിയുടെ വിപ്ലവം എഴുതുന്നു.

സൂര്യന്റെ അവസാനത്തെ കതിരും പൊലിയെ
ചേക്കേറാനൊരു ചില്ല തിരയുന്ന പ്രാണൻ .

രാവിനെ നീന്തിക്കടക്കാൻ
സ്വപ്നങ്ങളുടെ പായ്ക്കപ്പൽ
പുലരിയുടെ നിറവിൽ
തുന്നിച്ചേർത്ത  ഹൃദയമൊരു
ജീവിതത്തെ കൂട്ടി വയ്ക്കുന്ന കാഴ്ച
കാറ്റിന്റെ യാത്ര പറയൽ.

എങ്കിലും
ഹൃദയമേ
സ്വതന്ത്രയാണ് നീ
പലതായി മുറിഞ്ഞകലാനും
പല വഴി ഒഴുകാനും
ഒന്ന് ചേർത്ത് പിടിക്കണമെന്ന തോന്നലിൽ
മടങ്ങി വരാനും,
മടുക്കാത്ത അന്വേഷണങ്ങളിൽ
മടക്കമില്ലാത്ത യാത്ര പോകാനുമെല്ലാം.

11 comments:

  1. സൂര്യന്റെ അവസാനത്തെ കതിരും പൊലിയെ
    ചേക്കേറാനൊരു ചില്ല തിരയുന്ന പ്രാണൻ ..

    ReplyDelete
  2. വഴി മുട്ടി നില്‍ക്കുന്ന ജീവിത തുരുത്തില്‍ സുഖ ദുഖത്തിന്റെ തയിച്ചാലും തീരാത്ത തുന്നല്‍ക്കാരിയുടെ ചിത്രം കൊള്ളാം എഴുത്ത് തുടരുക ആശംസകള്‍

    ReplyDelete
  3. എങ്കിലും
    ഹൃദയമേ
    സ്വതന്ത്രയാണ് നീ വളരെ സുന്ദരം ഓരോ വരികളും

    ReplyDelete
  4. എത്ര തുന്നിയാലും!!!!!


    ചേച്ചീ:രണ്ട്‌ വലിയ കവികൾ വന്ന് അഭിപ്രായം പറഞ്ഞിരിയ്ക്കുന്നത്‌ കണ്ടില്ലേ??ഭാഗ്യം തന്നെ.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. ഒരു നാൾ എല്ലാം നേർ ദിശയിലേക്കു എത്തും, അന്ന് സ്വർണ സൂചിയാൽ വെള്ളി നൂലുകൊണ്ട് തുന്നി ചേർക്കാനാവട്ടെ ആ തയ്യൽക്കരിക്ക്.കവിത മനോഹരമായി കേട്ടോ ചേച്ചി.

    ReplyDelete
  7. ഒരു നാൾ എല്ലാം നേർ ദിശയിലേക്കു എത്തും, അന്ന് സ്വർണ സൂചിയാൽ വെള്ളി നൂലുകൊണ്ട് തുന്നി ചേർക്കാനാവട്ടെ ആ തയ്യൽക്കരിക്ക്.കവിത മനോഹരമായി കേട്ടോ ചേച്ചി.

    ReplyDelete
  8. പലതായ് മുറിഞ്ഞകലുന്ന ഹൃദയത്തെ തുന്നിക്കൂട്ടുന്ന ഒരാൾ. വായനക്കാരന്റെ ഹൃദയത്തിൽ ഒരു ചെറിയ ഇളക്കം പോലുമുണ്ടായില്ല. കവിതയുടെ ഒഴുക്കോ സൌന്ദര്യമോ അനുഭവപ്പെട്ടില്ല.

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. Raavine Neenthikadakkaan Swwapnangaluude Paayakkappal-
    Nannayittundu ketto

    ReplyDelete