Saturday, March 8, 2025

 മഴയിൽ കുതിർന്നു,മുഖം കുനിച്ചു  നിൽക്കുന്ന 

ജനലരികിലെ  ചെമ്പകപ്പൂക്കൾ

 പച്ചച്ച പായൽ പുതച്ചു 

ധ്യാനിച്ച് നിൽക്കുന്ന കുളം 

കുളക്കരയിലെ  ഒറ്റ മരക്കൊമ്പിൽ 

മീൻ സ്വപ്നങ്ങളിലൊരു പൊന്മാൻ 

ഈ കാഴ്ച കളുടെ ഭംഗിയെ , ഈ നിമിഷങ്ങളെ 

അയച്ചു തരാനൊരു വിദ്യ പറഞ്ഞു തരൂ ...

 കനൽ മണക്കുന്ന ഉച്ച വെയിൽപരപ്പ്,

ഉന്മാദത്തിന്റെ ചുവപ്പും മഞ്ഞയും പൂക്കൾ,

കാറ്റെവിടെയോ ,വീശാൻ മറന്നു ,തളർന്നുറങ്ങിയൊരീ ഉച്ചനേരം ,

ഈ  നന്ദ്യാർവട്ടപ്പൂക്കൾ നീ എന്ന് മിടിക്കുന്നു ,

ഈ കടുംവെയിലിലും നിന്നെ തിരയുന്നു ,

ഓരോ ഇതളും കാത്തിരിക്കുന്നു...

 കാറ്റെന്തു രഹസ്യമാവും  എപ്പോളുമീ മരങ്ങളോട് പറഞ്ഞു കൊണ്ടിരിക്കുന്നത് ,

ഏതു നേരത്തും  ഇലകളാട്ടി തലകുലുക്കി കേൾക്കുന്നുണ്ടല്ലോ...

 The beautiful dew drop

Fast asleep on the tiniest leaf 

Rolls on and on 

Pretending to fall off 

Waiting to sparkle

At the first ray of the Sun

 സ്നേഹത്തെക്കുറിച്ചും 

കാത്തിരിപ്പിനെക്കുറിച്ചും  പറയുമ്പോളെല്ലാം 

ആറ്റിനപ്പുറത്തെ 

അത്തിമരത്തെ കുറിച്ച് 

നീ പറയുന്നു ,

അവിടെ സുരക്ഷിതമായിരിക്കുന്ന 

നിന്റെ ഹൃദയത്തെ കുറിച്ചും ...

 ഇരുളെത്ര കടയണം 

ഒരു തരി വെളിച്ചത്തിനായി ....


 ജനലരികിൽ കാറ്റിന്റെ കലമ്പൽ,

കുന്നും കാടും ഇറങ്ങി ,

നിന്നെ മാത്രം തേടി വന്നതാണെന്ന് .

കാടും കടലും മണക്കുന്ന ,

പൂക്കളും നക്ഷത്രങ്ങളും ചുവയ്ക്കുന്നൊരു കാറ്റ് .

 ചിന്തിച്ചു ചിന്തിച്ചിരിക്കെ

അവളോർത്തു

അമ്മമ്മയെ പോലെ

വല്യമ്മയെ പോലെ

ഓർമ്മകൾ നഷ്ടപ്പെട്ടു പോകുന്നൊരു  ദിവസം വന്നാലോ ?

ഓർമ്മകൾ മങ്ങി തുടങ്ങുന്നൊരു ദിവസം ,

ഭയം തോന്നി ,

ഒരു ജീവിതം കൊണ്ട് സ്വരുക്കൂട്ടിയ ഓർമ്മകൾ 

സ്നേഹിപ്പിച്ച , വേദനിപ്പിച്ച

ഒറ്റപ്പെടുത്തുകയും മുറിപ്പെടുത്തുകയും ചെയ്ത

നാണംകെടുത്തുകയും , ഒറ്റിക്കൊടുക്കുകയും ചെയ്ത ഓർമ്മകൾ.

എങ്കിലും അവയെല്ലാമെന്റെ സ്വന്തമല്ലേ

അവയൊന്നാകെ നഷ്ടമാവുകയെന്നാൽ ...

അമ്മമ്മ എങ്ങനെ ആയിരുന്നു ,

ഓർമ്മകൾ കെട്ടു പോയൊരു കാലത്തു ?

കുഞ്ഞുന്നാളിൽ പഠിച്ച കവിതകൾ ഉറക്കെ ചൊല്ലുമായിരുന്നു

ചോദ്യവും ഉത്തരവും തനിച്ചു തന്നെ ആയിരുന്നു 

"ആരാ അവിടെ ?"

"ഞാൻ ആണ് രാമൻ"

"എന്താ വന്നത് "

"കുറച്ചു അരി വേണ്ടിയിരുന്നു"

"അടുക്കളപ്പുറത്തേയ്‌ക്ക്‌ ചെന്നോളു"

മറുപടികൾക്ക് വേണ്ടി

ആരെയും കാത്തിരിക്കേണ്ട എന്നതുമൊരു  സൗകര്യം.

എഴുതിയതപ്പാടെ മായ്ച്ചു കളഞ്ഞൊരു

സ്ലേറ്റ് പോലെയാവില്ലെ മനസ്സ് 

ഓർമ്മകളെല്ലാം  മാഞ്ഞു കഴിയുമ്പോൾ

പുതിയതായി ജീവിച്ചു തുടങ്ങാം

ഇഷ്ടമുള്ള പേര് സ്വീകരിക്കാം

ആദ്യമായി പൂവിനേയും

പുല്ലിനെയും പൂമ്പാറ്റയെയും കാണാം

മേഘങ്ങളെയും മഴയെയും അറിയാം

കൂടുതൽ നിറവോടെ സ്നേഹിക്കാം

ക്ഷമയോടെ ജീവിക്കാം

ഓരോ നിമിഷത്തെയും

നന്ദിയോടെയും കരുണയോടെയും അറിയാം

വീണ്ടും ആദ്യമായി പ്രണയിക്കാം

അറിയില്ല ,

വേദനയുടെ കൊടുമുടികളിൽ എവിടെയോ വച്ച്

മനുഷ്യൻ വീണ്ടും സ്വസ്ഥതയുടെയും സ്നേഹത്തിന്റെയും

പുതിയ ലോകം കണ്ടെത്തുന്നുണ്ടാവാം

എല്ലാം അവസാനിച്ചിടത്തു  നിന്ന്

പുതിയൊരു  വഴി തുടങ്ങിയേക്കാം

എല്ലാം നഷ്ടമായിടത്തു നിന്ന്

പുതിയൊരു ലോകം സൃഷ്ടിക്കാം

ആദ്യമായി ഓർമ്മകൾ നഷ്ടമാവുക

എന്നതിനെ

വേദനയിൽ നിന്നും ഭയത്തിൽ നിന്നും

വേർതിരിച്ചവൾ  കണ്ടു തുടങ്ങി.

 വാടാത്ത നക്ഷത്രങ്ങളെ നിറയെ തുന്നി ചേർത്തൊരു പുതപ്പാണീ ആകാശം.


 മഴമുത്തുകൾ കോർത്തൊരു മാല...

 വിഷാദച്ചുവയുള്ള ഉച്ച നേരം ,

വിരസമായൊരു വെയിൽ പുതച്ചിരിക്കുന്നു ആകാശം ,

ചെമ്പകച്ചുവട്ടിലോ 

മുരിങ്ങത്തടത്തിലോ 

കാറ്റ് ഉച്ചമയക്കത്തിലാണ് , 

ഒരു പൊന്മാൻ മാത്രം 

കുളക്കരയിൽ 

അങ്ങോട്ടിങ്ങോട്ടെന്നു പറക്കുന്നു ,

മീൻകണ്ണുകൾ സ്വപ്നം കാണുന്നു ,

കുളക്കടവിലെ പടവുകളിൽ 

തീരാറായൊരു ചന്ദ്രിക സോപ്പ് ,എടുക്കാൻ  മറന്നു പോയൊരു 

കൈലേസ് ,

അതിരിലെ ഒറ്റ മരത്തിന്റെ  നിഴലിനെ

ധ്യാനത്തിൽ നെഞ്ചിലൊതുക്കുന്ന കുളം .

 നീ ചിരിക്കുമ്പോൾ കണ്ണുകളിൽ  വിരിയുന്ന നക്ഷത്രങ്ങളെ കാണാനും,

 മുടിയിഴകളിൽ ഒന്ന് തൊടാനും ,

കൊതിച്ചൊരു ഈറൻ കാറ്റ് 

ജനലരികിൽ ചിണുങ്ങി നിൽപ്പുണ്ട് ..

 കൈക്കുമ്പിളാൽ കോരി വറ്റിക്കാമെന്ന്  

വ്യർത്ഥസ്വപ്നം കണ്ടൊരു 

കണ്ണീർക്കടലാണ് ചുറ്റും 

ഇവിടെയൊരു ദ്വീപാകാൻ മാത്രമേ കഴിയൂ 

കടലെടുത്തു പോകാത്ത സ്വപ്നങ്ങളെ നിറച്ചു 

 കടലാസ്സു തോണികൾ ഒഴുക്കിനോക്കണം 

എന്നെങ്കിലുമൊരിക്കൽ കരകണ്ടാൽ 

പൂമ്പാറ്റകളായി പറന്നുയർന്നേക്കാവുന്ന സ്വപ്‌നങ്ങൾ

 മീട്ടു മുയലിനെ വീട്ടിലെത്തിക്കാൻ

ശ്രമിച്ചു പരാജയപ്പെട്ടാവും

പല രാത്രികളിലും 

ഉറങ്ങാൻ പോവുക.

വീട് കണ്ടെത്താനാവാതെ

അമ്മയെ കാണാനാവാതെ

സങ്കടപ്പെടുന്ന മുയലോർമ്മകളിലാണ്

 ഉറങ്ങി തുടങ്ങുക

ശെരിയാണെന്നു ഉറപ്പിച്ച വഴി ,

അവസാന തിരിവിലാവും

തീർത്തും തെറ്റിപ്പോയെന്നു അറിയുക ,

ചിലപ്പോൾ പാതി വഴി തിരികെ പോയാൽ

പുതിയൊരു വഴി കണ്ടെത്തിയേക്കാം

ചിലപ്പോൾ വീണ്ടും ആദ്യേന്നു തുടങ്ങണം

കുരുക്കിയും കുഴക്കിയും എന്തിനാണിത്ര വഴികൾ?

ഉറക്കത്തിന്റെ കൈവഴികളിൽ

മീട്ടു ഞാനായി രൂപാന്തരപ്പെടും

നേരം വെളുക്കുവോളം

വഴി തിരയും,

വിശന്നും ദാഹിച്ചും അലയും..

പോകെ പോകെ,

വഴികൾ ഒരിക്കലും  തെറ്റുന്നില്ലെന്നും

പുതിയ വഴികൾ തേടുന്നതും

പാതി വഴിയിൽ മടങ്ങുന്നതും

എത്തുന്നിടം ലക്ഷ്യമാകുന്നതും

യാത്രയുടെ രീതികൾ മാത്രമായി.

 ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാതായൊരു 

കാലമെന്നെ 

പുതിയൊരു ഭാഷ പഠിപ്പിച്ചു .

പൂക്കൾ വിടരുന്നതും ,

ചിത്രശലഭങ്ങൾ വന്നു തൊട്ടു തലോടുന്നതും ,

നക്ഷത്രങ്ങളും 

സൂര്യചന്ദ്രന്മാരും ,

കാറ്റും കിളികളും ,

മഴയും മഞ്ഞും ,

എങ്ങു നിന്നെന്ന പോലെ കൈക്കുമ്പിളിൽ വന്നു വീഴുന്ന 

 കിളിത്തൂവലുകളും

ഉത്തരങ്ങളായെന്റെ 

ചോദ്യങ്ങളെ മായ്ച്ചുകളഞ്ഞു.

 രാവിലെ നടക്കാനിറങ്ങിയപ്പോൾ കൂട്ടു വന്നത്  ആരെന്നോ ?

കരിയിലക്കിളികളുടെ ഒരു കൂട്ടം ,

ചാഞ്ഞും ചെരിഞ്ഞും നോക്കി 

താഴ്ന്നു പറന്നൊരു പൊന്മാൻ ,

ഉടുപ്പിലും മുടിയിലും വന്നിരുന്നു 

നിറയെ സ്നേഹിച്ചോരു 

നീല ചിത്രശലഭം..

മനസ്സ് നിറഞ്ഞു തുളുമ്പിയൊരു 

സ്നേഹത്തെ ഞാൻ നീയെന്നു മാത്രം അടയാളപ്പെടുത്തട്ടെ..

 നിരാസത്തിന്റെ ആയിരത്തൊന്നു വഴികൾ..


 She travels between the different worlds,

Unlearning the conditioning gathered over years n years,

Across the generations,

Learning new language,

To connect with moon, stars,

Plants , butterflies....

Touch the core of the earth,

And to fly along with the clouds ,

Melt into the soil ,

And touch the stars

It's a new beginning ❤

 ആകാശം ,

അത്ഭുതങ്ങളുടെ ഒരു കടലിനെ ,

ഉള്ളിലടക്കിയിരിക്കുന്നു.

നോക്കി നോക്കിയിരിക്കെ ,

മേഘക്കീറുകൾക്കിടയിലൊരു വാതിൽ തുറക്കുന്നു, 

ഏഴു പടവുകൾ ...

പടവുകൾക്കൊടുവിൽ ,

അനന്തമായ അത്ഭുതങ്ങളുടെ പറുദീസ,

കാരുണ്യത്താൽ 

ഉയിർത്തെഴുന്നേൽക്കാനും 

പ്രണയത്താൽ ജ്ഞാനസ്നാനപ്പെടാനും 

തുറവിയുള്ളവരായിരിക്കുക .

 എന്നെയും മൂടി ഒഴുകുന്നൊരു വെള്ളം ,

തണുത്തും മരവിച്ചും ,

ചുഴികളിലും ഒഴുക്കിലും ,

അടിപതറിപ്പോകുമ്പോളും 

നീയെന്ന വെയിൽസ്വപ്നത്തെ 

ചേർത്ത് വയ്ക്കുന്നു ഞാൻ 

ഈ പ്രളയത്തിനപ്പുറമൊരു 

കാലത്തെ കാത്തിരിക്കട്ടെ ഞാൻ

Magical mornings

The rising sun,

The last glimpses of fading moon and stars,

The chirping of birds,

Dew drops on the morning flowers,

Gentle breeze that caress your hair,

Blue butterflies fluttering around..

Feathers that fall upon you

Answering all your queries 

Clouds that draw the images you love

In beautiful hues that no painter can match....

 പ്രിയപ്പെട്ട ഇടങ്ങൾ നഷ്ടമാകുമ്പോഴൊക്കെ 

വീണ്ടുമൊരു  മൂന്നു  വയസ്സുകാരിയാകും 

ഇരുട്ടിനെയും ഒറ്റപ്പെടലിനെയും പേടിക്കുന്ന 

ചേർത്ത് പിടിക്കാൻ നിന്റെ കൈ കൊതിക്കുന്ന 

നിരന്തരം കണ്ണുനീരാൽ 

ഒറ്റുകൊടുക്കപ്പെടുന്നൊരുവൾ ...

 മന്ദാരത്തിന്റെ ചില്ലകളിൽ 

മൈനയും , ഉപ്പനും 

കരിയിലക്കിളികളും  

കഥയും കാര്യവും 

പറഞ്ഞിരിക്കുന്നു 

ഇടയ്ക്കൊന്നു ചില്ല മാറി പറക്കുന്നു .

ഉച്ചയാകാശത്തു 

അങ്ങോട്ടിങ്ങോട്ടെന്നു 

ഉഷ്ണിച്ചു നടക്കുന്ന സൂര്യൻ 

മഴക്കാലമല്ലേയെന്നു 

അടക്കം പറഞ്ഞു 

മെല്ലെ ഒഴുകുന്ന കാർമേഘക്കൂട്ടങ്ങൾ . 

എന്റെ കൈക്കുടന്ന നിറയെ 

ഹൃദയം നിറച്ചൊരു മഞ്ഞ മന്ദാരം


 കണ്ടു കൊതി തീരാത്ത ,

കഥ പറയുന്ന ,

കൊതിപ്പിക്കുന്ന ,

കടലാഴമുള്ള കണ്ണുകളിൽ ,

എന്റെ ഉദയാസ്തമനങ്ങൾ

 കരിമ്പടം മൂടി പുതച്ചൊരു 

മഴയാകാശം ....

 ഓർക്കുന്ന നേരത്തെല്ലാം

ചുറ്റും നീല ചിത്രശലഭങ്ങളുടെ നൃത്തം ,

കണ്ണിലും കവിളിലും ചിറകുരുമ്മി 

സ്നേഹിച്ചു കൊതിപ്പിക്കുന്നു ,

കാറ്റും കടലുമീ 

നിലാവും പൂക്കളുമെല്ലാം 

നീയെന്നു തന്നെയറിയുന്നു ...

 നരച്ച ആകാശം 

ഉറക്കച്ചടവിൽ 

കണ്ണ്  തിരുമ്മി   

താഴേയ്ക്ക് നോക്കുന്നു .

നനഞ്ഞ ചിറകുകൾ വിടർത്തി 

ഉണക്കാനായി തത്രപ്പെടുന്ന കിളികൾ ,

പൂവുകളിൽ തേൻകുടിയ്ക്കെ  

മയങ്ങിപ്പോയ ശലഭങ്ങൾ ,

ഇല്ലിക്കൂട്ടത്തിനു താഴെ 

പടം പൊഴിച്ച നാഗങ്ങൾ ,

ഉള്ളിലടക്കിയ നിലവിളികൾ 

ആരുമറിയാതിരിക്കാൻ 

മൗന സമാധിയിലായ കുളം .

കടവിലെ ഒറ്റമരത്തിന്റെ കൊമ്പിൽ

 മീൻ സ്വപ്നങ്ങളിലൊരു  പൊന്മാൻ .

ഉറക്കം മുറിഞ്ഞ ആകാശം 

മഴത്തുള്ളികൾ കൊണ്ട് 

കുത്തി വരച്ചു കളിക്കുന്നു ...

 നോവിന്റെ കടുംചായങ്ങളിൽ  ,

പാതിയിൽ ആരോ

 ഉപേക്ഷിച്ചൊരു  ചിത്രം പോലെ ....

 മുറിവുകൾ കൊണ്ടൊരു 

കഥയെഴുതാമോ ,

 എന്ന ചോദ്യത്തിന്  

പുഞ്ചിരിയാലൊരു കവിതയാണുത്തരം .

 പേടിക്കുമ്പോളും ഒറ്റയ്ക്കാവുമ്പോളും 

മേശയ്ക്കടിയിൽ 

കണ്ണും പൂട്ടി ഇരിക്കുന്നൊരു കുഞ്ഞുണ്ടായിരുന്നു ..

ഐ സി യുവിന്റെ തണുപ്പിൽ 

അവൾ വീണ്ടും വന്നു ,

നെറ്റിയിലൊരുമ്മ വച്ച് 

ചേർത്ത് പിടിച്ചു, 

നിനക്ക് ഞാനുണ്ടെന്നു 

പലകുറി ആവർത്തിച്ചു 

എന്തെല്ലാം കടന്നു പോയതാണ് ,

ഇനിയെത്ര കുറച്ചേ മുന്പിലുള്ളുവന്നു

ആവർത്തിച്ചു പറഞ്ഞു .

ആ  കുഞ്ഞു കൈകളിൽ 

മുറുകെ  പിടിച്ചാണ് 

ഞാൻ ഈ പുഴ കടക്കുന്നത് ...

 കടലെന്നും  

കവിതയെന്നും 

വിവർത്തനം ചെയ്യപ്പെട്ട കണ്ണുകൾ

 എന്റെ സ്വന്തം  ഞാനേ എന്ന് 

ചേർത്ത് പിടിക്കാൻ  പഠിപ്പിക്കുന്ന ,

അവഗണനയുടെ  പുതിയ ഹെയർ പിൻ വളവുകൾ ,

നോവിന്റെ സൂര്യകാന്തിപ്പാടങ്ങൾ...


 എവിടെയോ  എങ്ങോ ,

ഒരു തണലുണ്ടെന്ന  തോന്നലിൽ ,

നടന്നു തീർക്കുന്ന വെയിൽ ദൂരങ്ങൾ ....

 അടക്കിപ്പിടിച്ച  കണ്ണുനീരിനാൽ   ചുവന്നു പോയ കണ്ണുകൾ

 Bouquet of broken promises ..

 Gentle breeze that plays with the hair,

Moonlight touching your forehead,

Ease out the day's hardship 

Stars that kisses your cheeks 

Erases the pains from heartless  words

Sings lullabies and sways you to sleep 

This night is beautiful

That sow the seeds for a beautiful sunrise ❤

 ചെമ്പകച്ചുവട്ടിലെ കാറ്റൊരു 

കാമുകനാണ് 

എത്ര ലോലമായി 

ഇലകളെയും പൂക്കളെയും 

തൊട്ടു തലോടുന്നു 

ഇടയ്ക്കൊന്നു തൊടിയിലും 

കുളക്കരയിലും ചുറ്റിയടിച്ചിട്ടു 

വീണ്ടും വീണ്ടുമീ 

ചെമ്പകത്തണലിൽ വന്നിരിക്കുന്നു...

 ഒറ്റയ്ക്കുള്ള നടത്തങ്ങൾ ഒന്നും 

കഥയോ കവിതയോ അല്ല 

ഒരായിരം തവണ മുറിഞ്ഞു പോയ ഹൃദയത്തെ ,

ഇനിയൊരു നോവിന് വിട്ടു കൊടുക്കില്ലെന്നൊരു ,

ചേർത്ത്  പിടിക്കൽ മാത്രമാണത്.

 Dear December 

Do you know? 

How ardently I long to be 

The snow flake that 

Gently fall upon your forehead 

Melting and  caressing your cheeks ..

 Long lost memories of adolescence

Thatz filled with the fragrance of coffee flowers...

 ഓരോ ഇതളിലും 

നിന്റെ പേരെഴുതുന്നു 

ഈ സുഗന്ധത്തെ 

നീയെന്നു ചേർത്ത് വയ്ക്കുന്നു

 ഇലകളിൽ നിലാവ് 

ചിത്രം വരയ്ക്കുന്നു,

താഴമ്പൂ മൊട്ടുകളിൽ

കാറ്റ് ഒളിച്ചു കളിക്കുന്നു..

മിന്നാമിന്നികളും 

നക്ഷത്രങ്ങളും 

ഈ രാവിനെ പകുത്തെടുക്കുന്നു .

 I took all my sadness 

Into my heart ,

Felt it so deeply ,

Apologized for ignoring

All the years through,

Keeping them under the rug

Shutting the doors n windows

Of  my heart to stop them,

Tore down all the masks 

I wore so far and 

All my pretensions .

Tears flowed down 

Addressing it to every bit,

Embracing it with open mind 

Sat with it quietly

Helping to know me more

And to live and love

Passionately....

 കൺകോണുകളിൽ തോരാമഴ 

പെയ്യുന്നൊരുവൾ ,

മഴത്തോർച്ചയിലെന്നും വിടരുന്ന 

മഴവില്ലു നീ ...

 ഓർക്കുന്ന മാത്രയിൽ 

ചുണ്ടിൽ വിരിയുന്നൊരു 

പുഞ്ചിരിയാണു നീ ,

 ആൾക്കൂട്ടത്തിലും 

ഒറ്റപ്പെടലിലും 

അദൃശമായ് കോർത്ത്പിടിച്ച 

കൈ വിരലുകൾ ,

കാതോരം ചേർന്ന് 

പറഞ്ഞാലും പറഞ്ഞാലും  

തീരാത്ത സ്വകാര്യങ്ങൾ ...

 Blue butterflies

That flutters around

Kissing your eyelashes

Reminding you 

That life is a beautiful miracle

 Always know that 

I am there 

In the dream that sways you

Just before you wake up

The gentle breeze that play with your hair

The tiniest dew drop 

That falls on your cheeks 

And the hues on the sky 

That enchants you 

And on every single smile  

That lingers on your lips  n eyes.... 💕..

 ചേർത്ത് പിടിക്കാത്ത  ഇടങ്ങളിൽ 

നിന്നൊക്കെ മെല്ലെ ഇറങ്ങി 

നടക്കണം ,

ഒരു സായാഹ്‌ന സവാരിക്ക്

പോകുന്ന ലാഘവത്തോടെ ,

വലിയ ഭാണ്ഡങ്ങൾ ഒന്നുമില്ലാതെ,

കൈ  വീശി ,

പിന്തിരിഞ്ഞു നോക്കാതെ ,

മെല്ലെ തലയുയർത്തി  നടക്കണം.

ഭിക്ഷയായി സ്നേഹത്തിന്റെ ചില്ലറ  നാണയങ്ങൾ  

എറിഞ്ഞു തന്നിരുന്ന 

മേടയിലേക്കു ഒരു ചെറു പുഞ്ചിരിയോടെ നോക്കണം ,

പൂവ്  പോലും ചോദിക്കാത്ത ഇടത്തേക്ക്  ,

ചൊരിഞ്ഞു  വിലകെട്ടു പോയ   പൂക്കാലങ്ങളെ 

ഓർമ്മിക്കണം ,

രണ്ടു കൈകളാലും 

സ്വയം ചേർത്ത് പിടിക്കണം.

ഇനിയൊരു നോവിനോ 

തിരസ്‌ക്കാരത്തിനോ 

വിട്ടു കൊടുക്കാതെ 

ഒരു പൂവ് കൊഴിയുംപോലെ

ശാന്തമായി കടന്നു പോകണം.

 തിടുക്കപ്പെട്ടു വറ്റിപ്പോയൊരു 

പുഴയെന്നു ,നീ പിടഞ്ഞത്  

അരുവിപോലുമായിരുന്നില്ല, 

വെറും മരുപ്പച്ച മാത്രം .

 തീ പെയ്യുന്നൊരാകാശം 

മഴ മഴയെന്നുരുകി 

ദാഹാർത്തയായ ഭൂമി 

ഒരിത്തിരി തണലെന്നും 

ഒരിറ്റു വെള്ളമെന്നും 

ഉഴലുന്ന നമ്മൾ

 നിന്നെ ഓർക്കുന്ന മാത്രയിൽ 

ചുണ്ടിൽ വിരിയുന്നൊരു പുഞ്ചിരി,

നെഞ്ചിൽ ഉലയുന്ന പൂമ്പാറ്റ ചിറകുകൾ ,

കണ്ണിലൊരു നക്ഷത്രക്കാട്,

ചുറ്റും നിറയുന്ന 

പേരറിയാപ്പൂക്കളുടെ ഗന്ധം,

നീയേ എന്ന് പിടഞ്ഞു പോകുന്ന മിഴിയിണകൾ ....

 ചില നേരങ്ങളിൽ 

ചിലർ സംസാരിക്കുമ്പോൾ , 

അതൊരു ഇറുക്കെ 

ചേർത്ത് പിടിക്കലാണ്,

ചിരിയുടെ ചിറകുകളിൽ സങ്കടങ്ങളെയും 

ഒറ്റപ്പെടലുകളെയും

 മറന്നു പോകലാണ്‌.

ലോകം ചുരുങ്ങി ചുരുങ്ങി 

ഒരു പൊട്ടിച്ചിരിയും 

തമാശയും ആയി മാറും 

മനസ്സൊരു തൂവലായി 

ഭാരമില്ലാതെ ഒഴുകും .....

 രാവിലെ നോക്കുമ്പോൾ മഴയുണ്ട് ആകാശത്തിന്റെ ഒരു കോണിൽ പിണങ്ങി നിൽക്കുന്നു. ഇന്നലെ വരെ ചൂട് ചൂടെന്നു പറഞ്ഞവരൊക്കെ മഴയെ പഴിച്ചെന്നു. വായോ വായോ ന്നു വിളിച്ചു വരുത്തീട്ടു നോവിച്ചെന്നു. എനിക്ക് പെട്ടന്ന് ചെറിയോരു എന്നെ തന്നെ ഓർമ്മ വന്നു. എന്ത് ചെയ്താലാണ് 'അമ്മ മുഖം തെളിയുക എന്ന് കരുതി നടന്നൊരു കാലത്തെ കുറിച്ചും..


 ഏതു തെരുവിലും 

ഉപേക്ഷിക്കപ്പെടാവുന്ന 

പൂച്ചക്കുട്ടിയെ പോലെ, 

ചെറിയൊരു കാറ്റിൽ പോലും 

ഞെട്ടറ്റു പോയേക്കാവുന്ന 

കുഞ്ഞു  പൂവിനെ പോലെ ,

അനാഥമാക്കപ്പെട്ട  സ്നേഹം...

 മേഘങ്ങൾ വന്നു തൊടുന്നൊരു 

കുന്നിൻമുകളിൽ നിന്ന് 

ജാനു ഇറങ്ങി വരും ,

കുട്ടയും, വട്ടിയും ചൂലും ഒക്കെയായി ,

ഉച്ച നേരത്തും ഇരുൾ നിറഞ്ഞു 

പന്തലിച്ച മരങ്ങളുണ്ടവിടെ ,

ഒറ്റയ്ക്കു ഒരാളും കുന്നു കയറാറില്ല,

കൺകെട്ടാനും വഴി തെറ്റിക്കാനും 

ഭൂതത്താന്മാരുണ്ടത്രേ,

ചൂടുറവകളും 

വെള്ളം നിറഞ്ഞ പാറക്കെട്ടുകളും ഉള്ള 

കുന്നിൻ മുകളിൽ മാത്രം പെയ്യുന്നൊരു മഴയുടെ കഥ 

വീട്ടതിരിലെ തോടു പറഞ്ഞതോർത്തു ,

ഇടിയും മിന്നലും കുന്നിൻ മുകളിൽ 

മുടിയഴിച്ചാടും, 

പാലപ്പൂ മണം  ഒഴുകുന്ന 

ഉച്ചനേരങ്ങളിൽ 

പാറപ്പുറത്തും പനമുകളിലും 

പൊട്ടിച്ചിരിക്കുന്ന പെണ്ണൊരുത്തി...

 പേടിയില്ലാതെ

കുന്നിൻമുകളിൽ ജാനു വീട് വച്ച്

രാവും പകലുമെന്നില്ലാതെ 

കുന്നു കയറിയിറങ്ങി ,

നേടാനും നഷ്ടപ്പെടാനും ഒന്നുമില്ലാത്തോർക്ക് 

എന്ത് പേടിയെന്നവൾ മുറുക്കിത്തുപ്പി ...

കാറ്റും നിലാവും 

ചെമ്പക ചുവട്ടിൽ 

കഥ പറഞ്ഞിരിക്കുന്നു..

കാടും മേടും 

മണക്കുന്ന കഥകൾ 

കാറ്റ് പറയുന്നു..

നക്ഷത്രങ്ങളും 

നിലാവും കാണുമ്പോൾ 

നീയെന്നു തുളുമ്പുന്നൊരു 

പെണ്ണിനെ കുറിച്ച് 

നിലാവ് കഥ പറഞ്ഞു ചിരിക്കുന്നു ... ... 

 കാത്തിരിപ്പുകൾ ഒക്കെ അവസാനിക്കുമ്പോൾ

 ഒരാൾ വന്നേയ്ക്കും

ഒച്ചപ്പാടും ബഹളവുമില്ലാത്ത , 

തൂവൽ പോലൊരാൾ

കഴിഞ്ഞ കാലത്തിന്റെ മുറിപ്പാടുകൾ സ്നേഹമന്ത്രത്താൽ മായ്ക്കുന്ന , ഒരിക്കലും ഒരിക്കലും 

കൈവിട്ടു കളയാത്ത ഒരാൾ. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഭയമില്ലാത്ത ഒരാൾ

എന്നുമെന്നും കണ്ണാടിയിൽ കണ്ടിട്ടും ചേർത്ത് പിടിക്കാൻ ഞാൻ മറന്നൊരാൾ....


 ഇല്ലിയും മുരിങ്ങയും 

അതിരിടുന്ന വടക്കേപ്പറമ്പ് ,

കുഴിമാടങ്ങൾ കഥ പറയുന്നിടം ,

എരിഞ്ഞു തീർന്ന സ്വപ്നങ്ങളെ 

ഓർമ്മിച്ചാവണം ,

വീശിയടിച്ചെത്തുന്ന കാറ്റു പോലും 

പെട്ടന്ന് മൗനിയാകും.

പടം പൊഴിച്ച നാഗങ്ങൾ ,

രക്തം പോലെ ചുവന്ന 

തെച്ചിപ്പൂക്കൾ ,

മുടിയഴിച്ചിട്ട കരിമ്പനകൾ ,

മെല്ലെ ഒഴുകുന്ന നിഴലുകൾ ,

ചിതറി തെറിച്ചു കിടക്കുന്ന 

മഞ്ചാടി മണികൾ ,

പ്രണയം മണക്കുന്ന 

പാലച്ചുവട്ടിലെ ഗന്ധർവ ക്ഷേത്രം ,

ജീവിതവും മരണവും 

കൈകോർക്കുന്ന പ്രാണന്റെ അതിരു പോലെ .....

 മുറ്റത്താകെ പരന്ന് കിടക്കുന്നു ,

കാറ്റിന്നലെ രാവിൽ കൊഴിച്ചിട്ട ,

നിലാവിന്റെ ഇതളുകൾ....

 കടലാസു പൂക്കളെ പോലെ 

പടർന്നു പന്തലിച്ചു 

ഭ്രാന്തമായി പൂത്തു തളിർക്കുന്ന 

നീയോർമ്മകൾ.....


 Hug a tree, feel it's beating heart, sense the wind hustling through the  leaves, know the  birds and insects residing on it,  its roots whispering the ancient wisdom from the core of mother earth...for some moments you feel one with the tree, with the earth, wind , all birds n insects , the ever witnessing sky ...and u can never ever go back to the previous version of you...

 മുൻപെന്നോ പെയ്‌തു 

തോർന്നൊരു മഴ 

തോടായും പുഴയായും 

കടലിലെത്തി 

വീണ്ടുമൊരു മഴ മേഘമായ് 

എവിടെയോ പെയ്തൊഴിഞ്ഞിട്ടുണ്ടാവും 

എന്നിട്ടും എന്നിട്ടും 

ഞാൻ മാത്രമെന്നും 

ഓർമ്മമഴയിൽ നനയുന്നു.

 വെയിൽ കുടിച്ചു 

തളർന്ന മരങ്ങൾ

നിലാവിൽ കുളിച്ചു

ഈറൻ മാറുന്നു

 അവൾ പടിയിറങ്ങുമ്പോൾ പെയ്തൊഴിയാത്ത ഒരു കാർമേഘം  വീടിനെ ചൂഴ്ന്നു നിന്നു. നട്ടു നനച്ച ചെടികൾ മുഖം താഴ്ത്തി മണ്ണിലേക്ക് വാടി വീണു.രാത്രിയിലെന്ന പോലെ നട്ടുച്ചയ്ക്കും ചീവീടുകൾ കൂട്ടമായി ചിലച്ചു.മടങ്ങി വരാൻ കൊതിപ്പിക്കുന്ന ഒന്നും ഇനി ഈ വീട്ടിൽ ഇല്ലല്ലോ..

 ഇരുൾപ്പൂവുകളിൽ നിന്ന് വെളിച്ചത്തെ കൊത്തി പറക്കുന്ന രാപ്പക്ഷി..........

 ഓർമ്മകളുടെ താഴ്വരയിൽ നിറയെ പൂക്കളാണ് ... എത്രയെത്ര നിറങ്ങൾ ഗന്ധങ്ങൾ.സ്വപ്നങ്ങളുടെയും യാഥാർഥ്യത്തിന്റെയും ഇടയിലൊരു നൂൽപ്പാലത്തിലൂടെയാണ് പനിക്കാലങ്ങൾ കടന്നു പോകാറ്... കാട് കയറുന്ന ചിന്തകളെ  അവയുടെ വഴിക്കു വിട്ട് ഒരു കാപ്പിയും ഞാനുമായി കഥ പറഞ്ഞിരിക്കും. ഇന്നോളം കണ്ടവരും ഇനി കാണാൻ ഇരിക്കുന്നവരുമായി കഥ പുരോഗമിക്കും. കഥാകാരനും കേൾവിക്കാരിയും ഞാൻ തന്നെ ആകുന്ന കഥ.കാപ്പിയുടെ , തുളസിയുടെ ,  കുരുമുളകിന്റെ, കരുപ്പെട്ടിയുടെ  ഓർമ്മ മണങ്ങൾ. വീണ്ടുമൊരു കുട്ടിയായി മടിപിച്ചു  പുതച്ചു മൂടിയൊരു പനിക്കാലം.

 കാറ്റ് വീശാൻ മറന്നൊരീ 

ഉച്ചനേരത്തു 

വെന്തും വിയർത്തുമൊരു 

പാവം അടുക്കള

 നന്ദ്യാർവട്ടത്തിന്റെ തണലിൽ 

കരിയിലക്കിളികളുടെ കൂട്ടം 

പറഞ്ഞാലും പറഞ്ഞാലും 

തീരാത്ത വിശേഷങ്ങൾ 

നമ്മളെ ഓർമ്മ വന്നു 

എപ്പോളും ഇനിയെന്തോ പറയാൻ 

ബാക്കി വയ്ക്കുന്ന 

സംസാരിച്ചു തീരാത്ത നമ്മൾ ....


 Drizzling rain 

Caressing her forehead

Easing out all the hurt 

Rejection n abandonment 

Gently patting on her shoulders 

You have come so far dear 

A Lil bit more n we r done 

Warming up her cheeks 

With a soft kiss 

Which was wet by tears

 Everyone talks to her

In hushed voices

The butterflies, ants.

Trees, birds, animals

Wind, the clouds , 

Drizzling rain 

The mist, mountains 

They  murmur about 

The beautiful night before

Each one of them about

Their day in and out

Their routines n chores

Dreams n hopes 

And she keeps on 

Chattering day n night

With a voice 

Incomprehensible 

To the humans around 

As she  never belonged to

The human world ....

 ഒരില കൊഴിയും പോലെ ശാന്തമായി ,

കാറ്റിനൊപ്പം ഒഴുകുന്നൊരു 

മേഘം പോലെ 

സ്വച്ഛമായൊരു മരണം

സാധ്യമെങ്കിൽ പ്രിയപ്പെട്ടൊരു പുസ്തകം 

നെഞ്ചോടു ചേർത്തുറങ്ങുമ്പോൾ  

നേരിയ മഞ്ഞുള്ളൊരു 

വെളുപ്പാന്കാലത്തു 

സൂര്യൻ ഉദിക്കുന്നതിനു 

തൊട്ടു മുൻപായി 

നക്ഷത്രങ്ങളും ചന്ദ്രനും 

മായും മുൻപേ 

കണ്ടു പിരിഞ്ഞപ്പോളൊക്കെയും 

പറഞ്ഞതിൽ കൂടുതലായൊരു 

യാത്ര പറയലിനി ഉണ്ടാവില്ലെന്നറിയാം  

എങ്കിലും എന്നത്തേയും പോലെ 

നിന്നെ തിരയുന്നുണ്ടാവും കണ്ണുകൾ 

ഒരു മാത്ര കൂടെ കാണണം എന്നും 

പലപ്പോഴായി പാതി പറഞ്ഞും 

പറയാതെയും പോയവ 

പറയണമെന്നും കൊതിക്കും .

 പേരറിയാപ്പൂക്കളുടെ സുഗന്ധം പേറിയൊരു  കാറ്റ് ,

മുടിയിഴകളിൽ ഒളിച്ചിരിക്കുന്നു,

പിൻകഴുത്തിൽ ഉമ്മകൾ 

എഴുതി മായ്ക്കുന്നു ...

Listen to the tender 

Language of flowers

A language that only 

Wind cares to observe 

Dreams n hopes whispered 

In hushed voices

That carry heavenly smell

And sweetened by honey ... 

 വിരസമായ ഉച്ച നേരം. ഓർമ്മകളെ മേഘങ്ങൾക്കൊപ്പം അലയാൻ വിട്ടിട്ട്, ഞാൻ ഈ ചെമ്പകത്തണലിൽ ഇരിക്കുന്നു...എവിടെ നിന്നെന്നോ  മടിയിലേക്കു വന്നു വീണ നനുത്തൊരു തൂവൽ, എന്നെ പൊതിയുന്ന കാറ്റ് , അരികെ ചുറ്റി തിരിയുന്ന പൂമ്പാറ്റകൾ, ഈ മഞ്ഞ വെയിൽ പുതപ്പു ...ആഴങ്ങൾ കാട്ടി കൊതിപ്പിക്കുന്ന നിന്റെ കണ്ണുകൾ...

 ഇല്ലാത്ത സ്നേഹത്തിന്റെ 

കൈപിടിച്ചു

നടന്നു തീർക്കുന്ന വെയിൽ ദൂരങ്ങൾ

 ഒരിലത്തണൽ പോലുമില്ലാത്ത 

ഉച്ചവെയിൽപ്പരപ്പിൽ 

ഒരു മഴത്തുള്ളിയെ ധ്യാനിക്കുന്നു 

മഴയായി ഞാൻ പെയ്തൊഴിയുന്നു

മുന്തിരിവള്ളികൾ പടർന്നു കിടക്കുന്ന നടപ്പന്തലിനു താഴെ വിളറിയ ആകാശം നോക്കിയിരിക്കുന്നു ഞാൻ . നീ അരികിൽ ഉണ്ടായിരുന്നപ്പോൾ തിരക്ക് പിടിച്ചു ഓടിയ സമയ സൂചികൾ ,  നിന്നെ ഓർമ്മിച്ചിരിക്കുമ്പോൾ ഇഴഞ്ഞു നീങ്ങുന്നു..എല്ലാ സങ്കടങ്ങൾക്കും പകരമായി നീ.. വിശന്നു തളർന്ന കുഞ്ഞിന് മുൻപിൽ വിളമ്പി കിട്ടിയ പ്രിയപ്പെട്ട ഭക്ഷണം പോലെ .. 

 കറിവേപ്പിൻ തടത്തിലേയ്ക്ക് നടന്നപ്പോളാണ്  ഇരുട്ടവളുടെ കയ്യിൽ പിടിച്ചത്.  തണുത്ത വിരലുകൾ ഉള്ള  , കൺപീലികളിൽ മിന്നാമിനുങ്ങുകളും  ഉറച്ച ശബ്ദവുമുള്ള  ഇരുട്ട്..ജോലികൾ ഒതുക്കി, കയ്യും കാലും കഴുകാൻ വെള്ളം കോരാൻ വരുന്നൊരുവൾ ആകാശമെന്നും നക്ഷത്രമെന്നും പിടയുന്നത് കണ്ടു ചിരിക്കാറുണ്ട് പോലും ...

The elixir for all my pains lies in the depths of your eyes.... 

 തെരുവുകൾ നിറയെ ദീപാവലിയുടെ അലങ്കാരങ്ങൾ ..നിറഞ്ഞു കത്തുന്ന ചെരാതുകൾ.ഒന്നുമൊന്നും പറയാതെ, അരികിൽ ഉണ്ടാവുമ്പോളെല്ലാം സ്നേഹത്താൽ തിളങ്ങുന്ന നിന്റെ കണ്ണുകൾ പോലെ...

 കള്ളം പറയുന്ന ചുണ്ടുകളെ ഒറ്റിക്കൊടുക്കുന്ന കണ്ണുകൾ ...

 ഓടിൻ മുകളിൽ താളം പിടിക്കുന്ന മഴ, 

പൂമൊട്ടുകളിൽ  ആരും കാണാതെ ഉമ്മ വയ്ക്കുന്നു , 

ഇലകളെ ചേർത്ത് പിടിച്ച്‌  ,

ഇരുട്ടിനോട് സ്വകാര്യം പറയുന്നു.

മിന്നി മിന്നി കത്തുന്ന 

വഴി വിളക്കിനെ കളിയാക്കുന്നു ,

കാറ്റിന്റെ ഗതിക്കനുസരിച്ചു 

ചാഞ്ഞും ചെരിഞ്ഞും പെയ്തെന്റെ പുസ്തകത്താളുകളെ നനയ്ക്കുന്നു ,

സ്വപ്നം മയങ്ങുന്ന 

കണ്ണുകളെ തൊട്ടു തലോടുന്നു ,

നോവുകൾക്ക് പകരമായൊരു 

പുഞ്ചിരിയാ ചുണ്ടിൽ 

കൊരുത്തു വയ്ക്കുന്നു....

 ജനലരുകിലെ ചെമ്പകപ്പൂക്കൾ മാത്രമാണ് സാക്ഷി.. നിന്നെ ഓർമ്മിച്ചപ്പോൾ നിറഞ്ഞു തുളുമ്പിയ മിഴികൾക്കും 

 ഉറക്കം പിണങ്ങിയ രാവുകൾക്കും....

 നീയേ എന്ന് പിടഞ്ഞു പോകുന്ന മനസ്സിനോട്, കാത്തിരിക്കാനെന്തു ശേലെന്നു മിഴികൾ, 

പൂക്കളും കാറ്റും ശലഭങ്ങളും 

ഈ നക്ഷത്രങ്ങളും നീയായി മാറുന്ന ഇന്ദ്രജാലം   ....

 നിഴലും നിലാവും പൂക്കളം തീർക്കുന്ന ചെമ്പകച്ചുവട്ടിൽ ,

കാറ്റെന്തോ സ്വപ്നം കണ്ടിരിക്കുന്നു ...

 My love for you is like the scent of evening breeze , that embraces you quietly through the open window....

 രാത്രി 

നനുത്തൊരു തൂവൽ കൊണ്ട്

സ്വപ്നങ്ങളെ വരയ്ക്കുന്നു 

നിലാപ്പൂക്കളുടെയും 

നക്ഷത്രങ്ങളുടെയും ഒപ്പം

 My inner child 

Still finds wonders 

And miracles ,

mesmerises at the 

moon lit night,

curiously listening to

the chirping of birds ,

still sees the images 

drawn by clouds,

magnificence of 

dew drops on the

tips of leaves ,

the magical sunrises ,

the music of 

wind rustling 

through the leaves ,

the smell of first rain ,

the beauty and 

kindness of nature,

which keeps me away 

from all the noises 

of human world ....

 നിന്നിലേയ്ക്കുള്ള  വാതിൽ ഞാൻ അടച്ചിട്ടേയില്ല. ഇറങ്ങി പോയ പോലെ എന്നെങ്കിലും ഒരിക്കൽ മടങ്ങി വരാൻ തോന്നിയാലോ.വെള്ള ബോഗെയ്ൻവില്ല പൂക്കൾ നിറയെ ഉതിർന്നു കിടക്കുന്ന, നീളൻ നിഴലുകൾ നിറഞ്ഞ ,നിന്നെ മാത്രം കാത്തിരിക്കുന്ന വഴി...

 അരയാലും ഇത്തിയും അതിരിടുന്ന വടക്കേപ്പറമ്പ് . നട്ടുച്ചയ്ക്കും വെളിച്ചം വീഴാൻ മടിയ്ക്കുന്ന ഗന്ധർവ്വ ക്ഷേത്രം. കാറ്റ് പോലും വീശാൻ മറന്നൊരു പാലച്ചുവട്. ഓർമ്മകളിൽ  നേന്ത്രപ്പഴത്തിന്റെയും പാലപ്പൂവിന്റെയും മണമുള്ള ഗന്ധർവ്വന്റെ കഥകൾ. മരിക്കുവോളം ആ സ്നേഹത്തിൽ ജീവിച്ചൊരു സുന്ദരി അക്കയുടെ ഓർമ്മകൾ.കണ്ണടച്ചെന്നാൽ ഞൊടിയിടയിൽ അമ്പലമുറ്റത്തെ അരളിപ്പൂക്കളും മഞ്ചാടിയും പെറുക്കികൂട്ടുന്ന പെണ്കുട്ടിയാവും ...

You just need a pair of eyes 

to forget the miseries 

of this world,

the eyes that can hide you 

in the depths of its love

and passion 

and the immense kindness,

ones that overflows with joy 

n curiosity as it meet yours... 

ഓർമ്മകൾ എന്നും പ്രദക്ഷിണം വയ്ക്കുന്നൊരീ അമ്പലമുറ്റം....