Saturday, March 8, 2025

 നരച്ച ആകാശം 

ഉറക്കച്ചടവിൽ 

കണ്ണ്  തിരുമ്മി   

താഴേയ്ക്ക് നോക്കുന്നു .

നനഞ്ഞ ചിറകുകൾ വിടർത്തി 

ഉണക്കാനായി തത്രപ്പെടുന്ന കിളികൾ ,

പൂവുകളിൽ തേൻകുടിയ്ക്കെ  

മയങ്ങിപ്പോയ ശലഭങ്ങൾ ,

ഇല്ലിക്കൂട്ടത്തിനു താഴെ 

പടം പൊഴിച്ച നാഗങ്ങൾ ,

ഉള്ളിലടക്കിയ നിലവിളികൾ 

ആരുമറിയാതിരിക്കാൻ 

മൗന സമാധിയിലായ കുളം .

കടവിലെ ഒറ്റമരത്തിന്റെ കൊമ്പിൽ

 മീൻ സ്വപ്നങ്ങളിലൊരു  പൊന്മാൻ .

ഉറക്കം മുറിഞ്ഞ ആകാശം 

മഴത്തുള്ളികൾ കൊണ്ട് 

കുത്തി വരച്ചു കളിക്കുന്നു ...

No comments:

Post a Comment