ഓർമ്മകളുടെ താഴ്വരയിൽ നിറയെ പൂക്കളാണ് ... എത്രയെത്ര നിറങ്ങൾ ഗന്ധങ്ങൾ.സ്വപ്നങ്ങളുടെയും യാഥാർഥ്യത്തിന്റെയും ഇടയിലൊരു നൂൽപ്പാലത്തിലൂടെയാണ് പനിക്കാലങ്ങൾ കടന്നു പോകാറ്... കാട് കയറുന്ന ചിന്തകളെ അവയുടെ വഴിക്കു വിട്ട് ഒരു കാപ്പിയും ഞാനുമായി കഥ പറഞ്ഞിരിക്കും. ഇന്നോളം കണ്ടവരും ഇനി കാണാൻ ഇരിക്കുന്നവരുമായി കഥ പുരോഗമിക്കും. കഥാകാരനും കേൾവിക്കാരിയും ഞാൻ തന്നെ ആകുന്ന കഥ.കാപ്പിയുടെ , തുളസിയുടെ , കുരുമുളകിന്റെ, കരുപ്പെട്ടിയുടെ ഓർമ്മ മണങ്ങൾ. വീണ്ടുമൊരു കുട്ടിയായി മടിപിച്ചു പുതച്ചു മൂടിയൊരു പനിക്കാലം.
No comments:
Post a Comment