രാവിലെ നടക്കാനിറങ്ങിയപ്പോൾ കൂട്ടു വന്നത് ആരെന്നോ ?
കരിയിലക്കിളികളുടെ ഒരു കൂട്ടം ,
ചാഞ്ഞും ചെരിഞ്ഞും നോക്കി
താഴ്ന്നു പറന്നൊരു പൊന്മാൻ ,
ഉടുപ്പിലും മുടിയിലും വന്നിരുന്നു
നിറയെ സ്നേഹിച്ചോരു
നീല ചിത്രശലഭം..
മനസ്സ് നിറഞ്ഞു തുളുമ്പിയൊരു
സ്നേഹത്തെ ഞാൻ നീയെന്നു മാത്രം അടയാളപ്പെടുത്തട്ടെ..
No comments:
Post a Comment