പേടിക്കുമ്പോളും ഒറ്റയ്ക്കാവുമ്പോളും
മേശയ്ക്കടിയിൽ
കണ്ണും പൂട്ടി ഇരിക്കുന്നൊരു കുഞ്ഞുണ്ടായിരുന്നു ..
ഐ സി യുവിന്റെ തണുപ്പിൽ
അവൾ വീണ്ടും വന്നു ,
നെറ്റിയിലൊരുമ്മ വച്ച്
ചേർത്ത് പിടിച്ചു,
നിനക്ക് ഞാനുണ്ടെന്നു
പലകുറി ആവർത്തിച്ചു
എന്തെല്ലാം കടന്നു പോയതാണ് ,
ഇനിയെത്ര കുറച്ചേ മുന്പിലുള്ളുവന്നു
ആവർത്തിച്ചു പറഞ്ഞു .
ആ കുഞ്ഞു കൈകളിൽ
മുറുകെ പിടിച്ചാണ്
ഞാൻ ഈ പുഴ കടക്കുന്നത് ...
No comments:
Post a Comment